ഡീപ് ഫേക്ക് വീഡിയോ; എട്ട് ദിവസത്തിനകം നിയമ ഭേദഗതി കൊണ്ടുവരുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരന്‍
ഡീപ് ഫേക്ക് വീഡിയോ; എട്ട് ദിവസത്തിനകം നിയമ ഭേദഗതി
ന്യൂഡല്‍ഹി: ഡീപ്‌ഫേക്ക് ഫോട്ടോകള്‍ ഉപയോഗിച്ചുള്ള വ്യാജപ്രചരണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഡീപ്‌ഫേക്ക് വീഡിയോ തടയുന്നതിന് ഐ.ടി നിയമത്തില്‍ എട്ട് ദിവസത്തിനകം ഭേദഗതി കൊണ്ടുവരുമെന്ന് കേന്ദ്ര ഐടി മന്ത്രി രാജീവ് ചന്ദ്രശേഖരന്‍.
ഡീപ്‌ഫേക്ക് വീഡിയോക്കെതിരെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് കേന്ദ്ര ഐ.ടി മന്ത്രിയുടെ പ്രതികരണം. തട്ടിപ്പ് തടയേണ്ട ഉത്തരവാദിത്തം സമൂഹ മാധ്യമങ്ങള്‍ക്കാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കേന്ദ്ര ഐ.ടി മന്ത്രിയെ ടാഗ് ചെയ്തുകൊണ്ട് എക്‌സില്‍ ഡീപ്‌ഫേക് വീഡിയോക്കെതിരെ പരാതി ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിയമനിര്‍മാണം നടത്തുമെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി രംഗത്തെത്തിയത്.
ഓണ്‍ലൈന്‍ ഗെയിംമിങ് കമ്പനിയുടെ പരസ്യ ചിത്രത്തിലാണ് സച്ചിന്റേതെന്ന പേരില്‍ വീഡിയോ പ്രചരിച്ചത്. ശബ്ദവും ദൃശ്യങ്ങളും സച്ചിന്‍ തെണ്ടുല്‍ക്കറുടേതിന് സമാനമായിരുന്നു. മകളായ സാറ തെണ്ടുല്‍ക്കര്‍ ഗെയിം കളിച്ച് സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നും വീഡിയോയില്‍ പറയുന്നുണ്ട്. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് സച്ചിന്‍ പ്രതികരണവുമായെത്തിയത്. വീഡിയോയുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും അത് കൃത്രിമമായി ഉണ്ടാക്കിയതാണെന്നും സച്ചിന്‍ എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു. സാങ്കേതികവിദ്യ ദുരുപയോഗം ചെയ്യുന്നതില്‍ ദുഃഖമുണ്ടെന്നും ഇത്തരം തെറ്റായ കാര്യങ്ങള്‍ പ്രചരിക്കാതിരിക്കാന്‍ നടപടി വേണമെന്നും സച്ചിന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."