HOME
DETAILS
MAL
ക്ലിനിക്കല്‍ ചൈല്‍ഡ് ഡെവലപ്‌മെന്റില്‍ പി.ജി ഡിപ്ലോമ
backup
January 17 2024 | 06:01 AM
ക്ലിനിക്കല്‍ ചൈല്‍ഡ് ഡെവലപ്‌മെന്റില്‍ പി.ജി ഡിപ്ലോമ
പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ക്ലിനിക്കല്‍ ചൈല്‍ഡ് ഡെവലപ്‌മെന്റ് കോഴ്‌സിലേക്ക് 2023-24 വര്‍ഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം മാര്‍ക്കോടെ ശാസ്ത്ര വിഷയത്തില്‍ ബിരുദം നേടിയ പെണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. സൈക്കോളജിയിലോ ഹോംസയന്‍സിലോ ബിരുദം നേടിയവര്‍ക്കും അപേക്ഷിക്കാം. എസ്.ഇ.ബി.സി. വിഭാഗത്തില്‍പ്പെടുന്ന അപേക്ഷകര്‍ക്ക് 45 ശതമാനം മാര്‍ക്ക് മതി. എസ്.സി/എസ്.ടി. വിഭാഗക്കാര്‍ക്ക് യോഗ്യതാ പരീക്ഷ പാസായിരുന്നാല്‍ മതിയാകും. പ്രോസ്‌പെക്ടസ് www.lbscentre.kerala.gov.in ല്‍. അവസാന തീയതി ഫെബ്രുവരി 3. ജനുവരി 31 വരെ ഓണ്‍ലൈനിലൂടെയോ ഫെഡറല്‍ ബാങ്കിന്റെ ശാഖകള്‍ വഴി വെബ്‌സൈറ്റിലൂടെ ലഭിക്കുന്ന ചെല്ലാന്‍ഫോറം ഉപയോഗിച്ചോ അപേക്ഷാഫീസ് അടയ്ക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471.256.0363.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."