ചെറിയ വിലയില്‍ ഒരു ടൊയോട്ട എസ്.യു.വി മാര്‍ക്കറ്റിലേക്ക്; മികച്ച മൈലേജും
നിരവധി മികച്ച എസ്.യു.വികള്‍ ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക് നിരന്തരമായി അവതരിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്.
എന്നാല്‍ രാജ്യത്ത് വാഹന ഭീമന്‍മാരില്‍ മുമ്പന്‍മാരായ ടൊയോട്ടക്ക് സബ് 4 മീറ്റര്‍ കാറ്റഗറിയില്‍ ഒരു എസ്.യു.വി ഇല്ലെന്നുള്ള വിടവ് നികത്താനൊരുങ്ങുകയാണ് കമ്പനി.'അര്‍ബന്‍ ക്രൂയിസര്‍ ടൈസര്‍' എന്ന മോഡല്‍ കൊണ്ടുവന്നിട്ടാണ് ടൊയോട്ട വീണ്ടും സെഗ്‌മെന്റില്‍ സജീവമാകാനൊരുങ്ങുന്നത്.
മാരുതി സുസുക്കിയുടെ ക്രോസ്ഓവര്‍ എസ്‌യുവിയായ ഫ്രോങ്ക്‌സിന്റെ റീബാഡ്ജ്ഡ് പതിപ്പാണിത്. അര്‍ബന്‍ ക്രൂയിസര്‍ ടൈസര്‍ എത്തുന്നതോടെ ഇന്ത്യന്‍ വിപണിയില്‍ കൂടുതല്‍ മികച്ച പ്രകടനം കാഴ്ച വെക്കാനാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലായിരിക്കും പുതിയ കാര്‍ മാര്‍ക്കറ്റിലേക്കെത്തുക. 89 bhp പവര്‍ നല്‍കുന്ന 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് ഡ്യുവല്‍ജെറ്റ് പെട്രോള്‍ എഞ്ചിനായിരിക്കും ആദ്യത്തെ ഓപ്ഷന്‍.
ഈ എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ഓട്ടോമാറ്റിക് ഗിയര്‍ ബോക്‌സുമായിട്ടായിരിക്കും ജോടിയാക്കുക. രണ്ടാമത്തെ 1.0 ലിറ്റര്‍ ബൂസ്റ്റര്‍ജെറ്റ് ടര്‍ബോചാര്‍ജ്ഡ് എഞ്ചിന്‍ 99 bhp പവര്‍ പുറപ്പെടുവിക്കാന്‍ ശേഷിയുള്ളതായിരിക്കും. 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനിലായിരിക്കും ഇത് വരിക.പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളനുസരിച്ച് 29 കിലോമീറ്ററിനടുത്ത് ഇന്ധനക്ഷമതയാകും വാഹനത്തിന്റെ സി.എന്‍.ജി പതിപ്പിനുണ്ടാവുക.
വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയുള്ള 9 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, കളര്‍ എംഐഡിയുള്ള സെമിഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഹെഡ്‌സ്അപ്പ് ഡിസ്‌പ്ലേ, വയര്‍ലെസ് ചാര്‍ജിംഗ് എന്നിവയടക്കമുള്ള ഫീച്ചറുകളായിരിക്കും ബ്രാന്‍ഡ് വാഹനത്തില്‍ ഉള്‍പ്പെടുത്തുക. കൂടാതെ മികച്ച സുരക്ഷാ ഫീച്ചറുകളും കാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസത്തില്‍ വിപണിയിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന കാറിന് ഏകദേശം 8 ലക്ഷത്തോളം രൂപയായിരിക്കും എക്‌സ്‌ഷോറൂം വിലവരിക.
Content Highlights:Toyota Urban Cruiser Taisor Launch In The Coming Months In India
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."