ഭാരത് ജോഡോ ന്യായ് യാത്ര; അസമില്‍വച്ച് ജയറാം രമേശിന്റെ വാഹനത്തിന് നേരെ ആക്രമണം
ഭാരത് ജോഡോ ന്യായ് യാത്ര
ന്യൂഡല്‍ഹി: അസമില്‍ ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് നേരെ വീണ്ടും ആക്രമണം. മുതിര്‍ന്ന നേതാവ് ജയറാം രമേശിന്റെ വാഹനം ആക്രമിച്ചതായി കോണ്‍ഗ്രസ്. ആക്രമണത്തിന് പിന്നില്‍ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയാണെന്നും ആരോപണം.
അസമിലെ സോനിത്പൂര്‍ ജില്ലയിലാണ് സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ ടീമിനെ ആക്രമിക്കുകയും ക്യാമറ മോഷ്ടിക്കുകയും ചെയ്തു. ഭാരത് ജോഡോ ന്യായ് യാത്രയുടെ പോസ്റ്റര്‍ വാഹനത്തിന്റെ വിന്‍ഡ്ഷീല്‍ഡില്‍ നിന്ന് വലിച്ചുകീറി. കോണ്‍ഗ്രസ് വിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി വാഹനങ്ങളില്‍ ബിജെപി പതാകകള്‍ സ്ഥാപിച്ചു.
ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ അസമില്‍ വച്ച് തന്റെ വാഹനം ആക്രമിക്കപ്പെട്ടതായി ജയറാം രമേശ് തുറന്നടിച്ചു. സാമൂഹിക മാധ്യമത്തിലൂടെയാണ് ജയറാം രമേശ് വിവരം പുറത്തുവിട്ടത്. തന്റെ വാഹനത്തിന് നേരെ ബി.ജെ.പി. പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടതായി അദ്ദേഹം അറിയിച്ചു. വാഹനത്തിന്റെ ചില്ലുകളില്‍നിന്നും ന്യായ് യാത്രയുടെ പോസ്റ്ററുകള്‍ കീറി.
My vehicle was attacked a few minutes ago at Jumugurihat, Sunitpur by an unruly BJP crowd who also tore off the Bharat Jodo Nyay Yatra stickers from the windshield. They threw water and shouted anti-BJNY slogans. But we kept our composure, waved to the hooligans and sped away.… pic.twitter.com/IabpNa598P
— Jairam Ramesh (@Jairam_Ramesh) January 21, 2024
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."