HOME
DETAILS
MAL
നിയന്ത്രണം വിട്ട മാരുതി കാര്‍ വാഹനങ്ങളിലിടിച്ച് ഡ്രൈവര്‍ മരിച്ചു
backup
August 17 2016 | 00:08 AM
കരുനാഗപ്പള്ളി: ദേശീയപാതയില്‍ പുതിയകാവിന് വടക്ക് പൂച്ചക്കട ജങ്ഷനില്‍ മാരുതികാര്‍ നിയന്ത്രണം വിട്ട് വാഹനങ്ങളില്‍ ഇടിച്ചു കാര്‍ ഡ്രൈവര്‍ മരിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. ആനയടി ആര്യാ ഭവനത്തില്‍ മണിയനാ(45)ണ് മരിച്ചത്.
മണല്‍ കച്ചവടക്കാരനും ടിപ്പര്‍ ലോറി ഡ്രൈവുമായ ഇയാള്‍ മണല്‍ ഇറക്കി കൊടുത്ത പണം വാങ്ങി മാരുതി കാറില്‍ പുത്തന്‍തെരുവില്‍ നിന്നും പുതിയകാവ് ഭാഗത്തേക്ക് വരുമ്പോഴായിരുന്നു അപകടം. കാര്‍ മറ്റൊരു വാഹനത്തെ മറികടന്ന് വരുന്നതിനിടെ ആദ്യം എതിരെ വന്ന കാറിലിടിക്കുകയും പിന്നീട് സ്വകാര്യ ടൂറിസ്റ്റ് ബസിലും ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നു. ഡ്രൈവര്‍ തല്‍ക്ഷണം മരിച്ചു. അപകടത്തെ തുടര്ന്നദേശീയപാതയില് മുക്കാല്‍ മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ശ്രീജയാണ് മണിയന്റെ ഭാര്യ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."