ദുബൈയില്‍ പാസഞ്ചര്‍ ട്രാന്‍സ്പോര്‍ട്ട് പെര്‍മിറ്റ് നേടിയവരുടെ എണ്ണത്തില്‍ വന്‍വര്‍ധന; കണക്കുകള്‍ പുറത്തുവിട്ട് ആര്.ടി.എ
ദുബൈ: യാത്രക്കാരെ കൊണ്ടുപോകുതിന് കഴിഞ്ഞ വര്‍ഷം റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്.ടി.എ) 67,341 പാസഞ്ചര്‍ ട്രാന്‍സ്പോര്‍ട്ട് പെര്‍മിറ്റുകള്‍ അനുവദിച്ചു. ഏറ്റവും കൂടുതല്‍ പെര്‍മിറ്റുകള്‍ നേടിയത് ടാക്സി ഡ്രൈവര്‍മാരാണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2023ല്‍ 25ശതമാനം വര്‍ധനയാണ് പെര്‍മിറ്റ് അനുവദിക്കുന്നതിലുണ്ടായത്. 2021നെ അപേക്ഷിച്ച് 69 ശതമാനത്തിന്റെ വര്‍ധനവും രേഖപ്പെടുത്തി. ആര്.ടി.എ അംഗീകാരമുള്ള ട്രെയിനിങ് സ്ഥാപനങ്ങളില്‍നിന്ന് പരിശീലനം പൂര്ത്തിയാക്കുവര്ക്കാണ് പെര്‍മിറ്റുകള്‍ അനുവദിക്കുന്നത്.
പാസഞ്ചര്‍ ട്രാന്‍സ്പോര്‍ട്ട് പെര്‍മിറ്റുകള്‍ ലഭിച്ചവരുടെ കണക്ക്
ടാക്സി ഡ്രൈവര്‍മാര്‍ 30,215
ലിമോസിന് ഡ്രൈവര്‍മാര്‍ 20,483
സ്കൂള്‍ ഡ്രൈവര്‍മാര്‍ 6,883
സ്കൂള്‍ വാഹനങ്ങളിലെ അറ്റന്‍ഡര്‍മാര്‍ 6,813
നാഖില് സര്‍വീസ് 2,947
പെര്‍മിറ്റ് വിതരണത്തില്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് സുസ്ഥിരമായ വളര്‍ച്ചയാണ് കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയിട്ടുള്ളത്. യാത്രാ വാഹനങ്ങളില്‍ സേവനം ചെയ്യുവര്ക്കുള്ള പെര്‍മിറ്റുകള്‍ വര്‍ധിച്ചത് ഈ മേഖലയിലെ ഡ്രൈവര്‍മാരുടെ ആവശ്യം വര്‍ധിച്ചതിന്റെ സൂചയാണെന്ന് ആര്.ടി.എ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."