വാര്‍ഷിക പദ്ധതിക്സംസ്ഥാനത്തെ ആദ്യ പഞ്ചായത്തായി മുതുകുളം
ആലപ്പുഴ: സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളില്‍ 2016-17 വാര്‍ഷിക പദ്ധതിക്ക് ആദ്യം അംഗീകാരം നേടുന്ന ആദ്യ ഗ്രാമപഞ്ചായത്ത് എന്ന ബഹുമതിക്ക് ആലപ്പുഴയിലെ മുതുകുളം ഗ്രാമപഞ്ചായത്ത് അര്‍ഹമായി. പൊതുവിഭാഗത്തില്‍ 73 പദ്ധതികളും പട്ടികജാതി വിഭാഗത്തില്‍ 12 പദ്ധതികളും പട്ടികവര്‍ഗ്ഗത്തില്‍ നാലു പദ്ധതികളുമാണുള്ളത്. ആകെ 89 പദ്ധതികളിലായി 3.28 കോടി രൂപയാണ് അടങ്കലിന് നീക്കിവച്ചിരിക്കുന്നത്.
അടങ്കലിന് ചൊവ്വാഴ്ച ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി (അഡ്ഹോക്ക്) യോഗം അംഗീകാരം നല്കി. സുജിത് ലാലാണ് മുതുകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്. പഞ്ചായത്തുകള്‍ ഓഗസ്റ്റ് 23ന് മുമ്പ് പദ്ധതിക്ക് അംഗീകാരം നേടിയിരിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാലിന്റെ ആധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജില്ലാ കളക്ടര്‍ ആര്. ഗിരിജ, ജില്ലാ പ്ലാനിങ് ഓഫീസര്‍ കെ.എസ്. ലതി എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."