പിറന്നാള്‍ ആഘോഷവിവാദത്തില്‍ ടോമിന്‍ തച്ചങ്കരി ഖേദം പ്രകടിപ്പിച്ചു
കോഴിക്കോട്: തന്റെ പിറന്നാള്‍ ദിനത്തില്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാള്‍ ആഘോഷിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് ഗതാഗത കമ്മീഷണര്‍ ടോമിന്‍ തച്ചങ്കരി. ഗതാഗതമന്ത്രി പങ്കെടുത്ത ചടങ്ങിലാണ് തച്ചങ്കരി ഖേദപ്രകടനം നടത്തിയത്. മോട്ടോര്‍ വാഹന വകുപ്പ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച റോഡ് സുരക്ഷാ ബോധവല്‍ക്കരണ പരിപാടിയുടെ കോഴിക്കോട് ജില്ലാതല ഉദ്ഘാടനവേദിയിലായിരുന്നു തച്ചങ്കരിയുടെ ഖേദപ്രകടനം.
കൊച്ചിയിലെ ആര്‍.ടി.ഓഫിസില്‍ ജീവനക്കാര്‍ക്കൊപ്പം കേക്ക് മുറിച്ചായിരുന്നു തച്ചങ്കരിയുടെ പിറന്നാളാഘോഷം. ജീവനക്കാര്‍ക്ക ലഡു വിതരണം ചെയ്തു.
സംസ്ഥാനത്തെ ആര്‍.ടി ഓഫിസുകളിലേക്ക് അയച്ചസന്ദേശത്തില്‍ ലഡു വിതരണം ചെയ്ത് തന്റെ പിറന്നാള്‍ ആഘോഷിക്കണമെന്നാണ് ഓഫിസര്‍മാരോട് കമ്മീഷണര്‍ ആവശ്യപ്പെട്ടത്. എല്ലാവരും ആഘോഷിക്കണമെന്നും മധുരം ലഭിക്കാത്തവര്‍ വാങ്ങിക്കഴിച്ച ശേഷം ബില്‍ നല്‍കിയാല്‍ മതിയെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നു. ആഘോഷത്തിന് ചെലവാകുന്ന തുക താന്‍ നല്‍കിക്കോളാമെന്നും തച്ചങ്കരി പറഞ്ഞിരുന്നു.
എന്നാല്‍, പിന്നീട് തന്റെ വകുപ്പ് മന്ത്രിയും മുഖ്യമന്ത്രിയും അതു തെറ്റായിപ്പോയെന്നു സൂചിപ്പിച്ചു. തന്റെ പ്രവൃത്തിയെ സമൂഹം തെറ്റിദ്ധരിക്കുമെന്നും മന്ത്രി പറഞ്ഞു. താന്‍ ചെയ്തത് തെറ്റായിപ്പോയെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നതായും ടോമിന്‍ തച്ചങ്കരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."