HOME
DETAILS
MAL
നാല് ആണവനിലയങ്ങള്‍ നിര്‍മ്മിക്കാന്‍ തയ്യാറെടുത്ത് യുക്രൈൻ
backup
January 29 2024 | 17:01 PM
കീവ്: രാജ്യത്തെ വൈദ്യുതി പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ നാല് ആണവനിലയങ്ങള്‍ നിര്‍മ്മിക്കാന്‍ തയ്യാറെടുത്ത് യുക്രെയ്ന്‍. രാജ്യത്തെ ഏറ്റവും വലിയ ആണവ നിലയത്തെ റഷ്യ തങ്ങളുടെ അധീനതയിലാക്കിയതോടെയാണ് യുക്രൈയ്‌ന്റെ പുതിയ നടപടി. യുക്രൈന്റെ പടിഞ്ഞാറന്‍ പ്രവിശ്യയായ ഖെമല്‍നിറ്റ്‌സ്‌ക്കി ആണവ വൈദ്യുത നിലയങ്ങളോട് ചേര്‍ന്നാണ് പുതിയ നാല് നിലയങ്ങളുടേയും നിര്‍മ്മാണം പൂര്‍ത്തിയാക്കുക എന്നാണ് രാജ്യത്തെ ഊര്‍ജ്ജ മന്ത്രിയായ ജര്‍മ്മന്‍ ഗലുഷ്‌ചെങ്കോ അഭിപ്രായപ്പെട്ടിരിക്കുന്നത്.
യുക്രൈനിലെ യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ആണവ നിലയമായ സഫോറിഷ്യ 2022 മാര്‍ച്ചിലാണ് റഷ്യ കൈവശപ്പെടുത്തിയത്. നിലവില്‍ ഈ ആണവ നിലയത്തിന്റെ പ്രവര്‍ത്തനം റഷ്യ നിര്‍ത്തിവെച്ചിരിക്കുകയാണ്.
Content Highlights:Ukraine To Build 4 Nuclear Reactors As War Hits Power Supply
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."