ഇടുക്കി ശാന്തന്‍പാറ സി.പി.എം ഓഫിസിന്റെ സംരക്ഷണ ഭിത്തി പൊളിച്ചു നീക്കി
ഇടുക്കി ശാന്തന്‍പാറ സി.പി.എം ഓഫിസിന്റെ സംരക്ഷണ ഭിത്തി പൊളിച്ചു നീക്കി
ഇടുക്കി: ഇടുക്കി ശാന്തന്‍പാറ സി.പി.എം ഓഫിസിന്റെ സംരക്ഷണ ഭിത്തി പൊളിച്ചു നീക്കി. താലൂക്ക് സര്‍വെയര്‍ അടയാളപ്പെടുത്തി നല്‍കിയ ഭാഗമാണ് പാര്‍ട്ടി ഇടപെട്ട് പൊളിച്ചു നീക്കിയത്. റോഡ് പുറമ്പോക്ക് കയ്യേറിയാണ് സംരക്ഷണ ഭിത്തി നിര്‍മ്മിച്ചതെന്ന് റവന്യൂവകുപ്പ് കണ്ടെത്തിയിരുന്നു. ഗാര്‍ഹികേതര നിര്‍മാണമായതിനാല്‍ റവന്യൂ വകുപ്പ് പട്ടയവും നല്‍കിയിരുന്നില്ല.
ശാന്തന്‍പാറയിലെ സി.പി.എം ഓഫിസ് നിര്‍മ്മാണത്തിനുള്ള എന്‍.ഒ.സി ജില്ലാ കലക്ടര്‍ നിരസിച്ചിരുന്നു. ഓഫീസ് നിര്‍മ്മിച്ച സ്ഥലത്ത് 48 ചതുരശ്ര മീറ്റര്‍ റോഡ് പുറമ്പോക്ക് കയ്യേറിയിട്ടുണ്ടെന്നും 12 ചതുരശ്ര മീറ്റര്‍ പട്ടയമില്ലാത്ത ഭൂമിയുണ്ടെന്നും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് എന്‍ഒസി നിരസിച്ചത്.
റോഡ് പുറമ്പോക്ക് കയ്യേറിയ സ്ഥലം ഭൂ സംരക്ഷണ നിയമപ്രകാരം ഏറ്റെടുക്കുന്നതിന് ഉടുമ്പന്‍ചോല ലാന്‍ഡ് റവന്യൂ തഹസില്‍ദാര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദേശവും നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് റോഡു പുറമ്പോക്ക് കയ്യേറി നിര്‍മ്മിച്ച സംരക്ഷണ ഭിത്തി പൊളിച്ചുമാറ്റിയത്.
സി.പി.എം ഓഫിസ് നിര്‍മാണവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ പരാതികള്‍ ഉയര്‍ന്നിരുന്നു. നിര്‍മാണ നിയന്ത്രണം നിലനില്‍ക്കുന്ന ജില്ലയില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് കെട്ടിടം നിര്‍മിച്ചിരുന്നത്. ഗാര്‍ഹിക ആവശ്യത്തിന് മാത്രം കെട്ടിടം നിര്‍മിക്കാന്‍ അനുമതിയുള്ള സ്ഥലത്താണ് വാണിജ്യാവശ്യത്തിന് കെട്ടിടം നിര്‍മിച്ചത്. എന്‍.ഒ.സി ആവശ്യമുള്ളയിടത്ത് അത് വാങ്ങാതെയാണ് കെട്ടിടം നിര്‍മിച്ചതെന്നും റവന്യൂ വിഭാഗം നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് സ്റ്റോപ് മെമ്മോ നല്‍കിയെങ്കിലും ഇത് അവഗണിച്ച് നിര്‍മാണം തുടങ്ങിയതിന് പിന്നാലെ ഹൈക്കോടതി ഇടപെടലുണ്ടാകുകയും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തടയുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."