HOME
DETAILS
MAL
കാര്‍ഷിക സംസ്കാരത്തിന്റെ തകര്‍ച്ചയാണ് കേരളത്തെ ഉപഭോക്തൃ സംസ്ഥാനമാക്കിയത്: രമേശ് ചെന്നിത്തല
backup
August 17 2016 | 07:08 AM
കോഴിക്കോട്: ഇന്ന് ചിങ്ങം ഒന്ന്. ഓരോ ചിങ്ങമാസവും നമ്മുടെ മഹത്തായ കാര്‍ഷിക സംസ്കൃതിയെ കുറിച്ചുള്ള ഓര്‍മപ്പെടുത്തലുകളാണ്. പാടങ്ങളില്‍ പൂത്ത് നിന്നിരുന്ന നെല്‍ക്കതിരുകള്‍ ഒരു കാലത്ത് സംസ്കാരത്തിന്റെ തകര്‍ച്ചയാണ് കേരളത്തെ ഉപഭോക്തൃ സംസ്ഥാനമാക്കി മാറ്റിയതെന്നും രമേശ് ചെന്നിത്തല. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ചിങ്ങമാസ സന്ദേശം പ്രതിപക്ഷ നേതാവ് നല്‍കിയത്.
കേരളത്തിന് കാര്‍ഷികവിഭവങ്ങള്‍ക്ക് അന്യനാടുകളെ ആശ്രയിക്കേണ്ട ഗതിക്കേടാണ് നമുക്കുള്ളത്. അതിനാല്‍ നമ്മളാല്‍ കഴിയും വിധം കൃഷിയെ പ്രോല്‍സാഹിപ്പിക്കാനും ജൈവ സാങ്കേതികവിദ്യ ഉപയോഗിച്ച് കൃഷിയെ കൂടുതല്‍ ജനകീയമാക്കാനും ശ്രമിക്കുമെന്നുമുള്ള പ്രതിജ്ഞയാണ് ഈ ചിങ്ങമാസം ഒന്നിന് നാം കൈക്കൊള്ളേണ്ടതെന്ന് രമേശ് ചെന്നിത്തല ഫെയ്സ്ബുക്കില്‍ കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."