HOME
DETAILS
MAL
നജ്മ ഹെപ്തുള്ള മണിപ്പൂര്‍ ഗവര്‍ണര്‍
backup
August 17 2016 | 09:08 AM
ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി നജ്മ ഹെപ്തുള്ള മണിപ്പൂര്‍ ഗവര്‍ണറാകും. മണിപ്പൂര്‍ സര്‍ക്കാര്‍ ഇക്കാര്യം ഔദ്യോഗികമായി അംഗീകരിച്ചു. മണിപ്പൂരിന്റെ 18-ാമത് ഗവര്‍ണറാണ് നജ്മ.
ഇക്കഴിഞ്ഞ ജൂലൈ 12നാണ് 75 വയസ്സായതിനെതുടര്ന്ന് നജ്മ ഹെപ്ത്തുള്ള കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് രാജി വച്ചത്.
നിലവില്‍, മേഘാലയ ഗവര്‍ണര്‍ വി. ഷന്മുഖനാഥനാണ് മണിപ്പൂരിന്റെ അധിക ചുമതലകൂടി നിര്‍വഹിക്കുന്നത്. 2015 സെപ്തംബര്‍ 30 മുതലാണ് അദ്ദേഹത്തിനു മണിപ്പൂരിന്റെ അധിക ചുമതല നല്‍കിയത്.
മണിപ്പൂര്‍ വരുന്ന ഫെബ്രുവരിയിലല്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നജ്മയെ ഗവര്‍ണറായി നിയമിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."