അബുദബി റൺ ആൻഡ് റൈഡിന്റെ ആദ്യ പതിപ്പ് ഫെബ്രുവരി-18ന്
അബുദബി:ആരോഗ്യകരമായ ജീവിതത്തിന് ഫിറ്റ്നസിന്റെ പ്രധാന്യം അറിയിക്കാൻ അബുദബി റൺ ആൻഡ് റൈഡിന്റെ ആദ്യ പതിപ്പ് 2024 ഫെബ്രുവരി 18-ന് നടക്കും. അബുദബി മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.അബുദബി സ്പോർട്സ് കൗൺസിലാണ് ഈ റണ്ണിങ്, സൈക്ലിങ് മത്സരം സംഘടിപ്പിക്കുന്നത്. അബുദബി കോർണിഷിൽ വെച്ചാണ് അബുദബി റൺ ആൻഡ് റൈഡിന്റെ ആദ്യ പതിപ്പ് നടത്തുന്നത്.
ഇതിന്റെ ഭാഗമായുള്ള ഫിറ്റ്നസ് വില്ലേജ് ഫെബ്രുവരി 15 മുതൽ 18 വരെ നടക്കും. ഇവിടെ വെച്ച് കുടുംബങ്ങൾക്ക് ഒത്തൊരുമിച്ച് പങ്കെടുക്കാവുന്ന നിരവധി പരിപാടികൾ സംഘടിപ്പിക്കുന്നതാണ്.
യോഗ, ഹൈ ഇന്റെൻസിറ്റി ഇന്റർവെൽ ട്രെയിനിങ്, സ്പൈൻ എക്സർസൈസ് തുടങ്ങി എല്ലാ പ്രായവിഭാഗക്കാർക്കും പങ്കെടുക്കാവുന്ന പരിപാടികൾ ഫിറ്റ്നസ് വില്ലേജിൽ ഒരുക്കുന്നതാണ്. ഇതോടൊപ്പം കുട്ടികൾക്കുള്ള നിരവധി പരിപാടികളും ഫിറ്റ്നസ് വില്ലേജിൽ അരങ്ങേറുന്നതാണ്.
Content Highlights:First edition of Abu Dhabi Run and Ride on Feb-18
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."