HOME
DETAILS
MAL
പൊലിസിന്റെ 'കണ്ണെത്തും ദൂരത്ത്' ദാവൂദിന്റെ അനന്തിരവന് വിവാഹം
backup
August 17 2016 | 13:08 PM
മുംബൈ: അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ അനന്തിരവന് അലിഷാ പാര്‍ക്കര്‍ വിവാഹിതനായി. മുംബയിലെ തന്നെ ഒരു വ്യവസായിയുടെ മകളെയാണ് അലിഷാ മിന്നുകെട്ടിയത്. ദാവൂദിന്റെ സഹോദരി പരേതയായ ഹസീനാ പാര്‍ക്കറിന്റെ മകനാണ് അലിഷാ. മുംബൈ പൊലിസിന്റെ രഹസ്യാന്വേഷണ വിഭാഗം വിവാഹം നിരീക്ഷിച്ചിരുന്നു.
കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. മുംബൈയിലെ നാഗ്പാഡ പ്രദേശത്തുള്ള പള്ളിയില്‍ വച്ചായിരുന്നു വിവാഹം. നൂറില്‍ താഴെ ആളുകള്‍ മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.
ദാവൂദ് സഹോദരീ പുത്രന്റെ വിവാഹം സ്കൈപ്പിലൂടെ കാണാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. വിവാഹം നടക്കുന്ന മുംബൈയിലെ വേദിയില്‍ ഇതിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയതായും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ മുംബൈ പൊലിസ് ഇതു നിഷേധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."