HOME
DETAILS

ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള കമ്പനി ഏതാണ്? മികച്ച 10 കമ്പനികൾ അറിയാം

  
backup
February 01 2024 | 06:02 AM

10-most-valuable-companies-in-the-world

ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള കമ്പനി ഏതാണ്? മികച്ച 10 കമ്പനികൾ അറിയാം

ലോകത്തിൽ വിവിധ രാജ്യങ്ങളിലായി ലക്ഷക്കണക്കിന് കമ്പനികളാണ് വ്യാപാരം നടത്തുന്നത്. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പല കമ്പനികളെയും നമുക്ക് അറിയാം. ലോകത്തിന്റെ തന്നെ ബ്രാൻഡ് ആയ അത്തരം പല കമ്പനികളുടെയും ഉത്പന്നമോ സേവനമോ നാം അനുഭവിച്ചിട്ടുമുണ്ടാകും. എന്നാൽ ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള കമ്പനികൾ ഏതൊക്കെയാണെന്ന് അറിയാമോ?

ആസ്തി, ബ്രാൻഡ് മൂല്യം, ലോകത്ത് മുഴുവൻ ഉള്ള പ്രശസ്തി, ഇന്നോവേഷൻസ് എന്നിവയുടെ അടിസ്ഥാനത്തിൽ ലോകത്തിലെ തന്നെ മികച്ച 10 കമ്പനികൾ ഏതൊക്കെയാണെന്ന് അറിയാമോ? വരുമാനം കൊണ്ടുവരുന്നതിൽ മുന്നിൽ നിൽക്കുന്ന ഈ പത്ത് കമ്പനികൾ മിക്കതും എല്ലാവർക്കും സുപരിചിതമാണ്. റാങ്ക് അടിസ്ഥാനത്തിൽ ഈ കമ്പനികളെ പരിചയപ്പെടാം.

  1. മൈക്രോസോഫ്റ്റ് (Microsoft)

2021 ന് ശേഷം ഇതാദ്യമായി ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള കമ്പനികളുടെ പട്ടികയിൽ ഒന്നാമതെത്തിയിരിക്കുയാണ് മൈക്രോസോഫ്റ്റ്. ആപ്പിളിനെ പിന്തള്ളിയാണ് 2024 ജനുവരി 11 ന് മൈക്രോസോഫ്റ്റ് ഒന്നാമതെത്തിയത്. 2.903 ട്രില്യൺ ഡോളറാണ് മൈക്രോസോഫ്റ്റിന്റെ ആസ്തി.

  1. ആപ്പിൾ (Apple)

2.871 ട്രില്യൺ ഡോളറാണ് ആപ്പിളിന്റെ നിലവിലെ ആസ്തി. ഇതാദ്യമായി ആപ്പിളിന്റെ ഓഹരി 0.9 ശതമാനം താഴ്ന്നതോടെ കമ്പനി രണ്ടാം സ്ഥാനത്തേക്ക് എത്തുകയായിരുന്നു.

  1. സൗദി ആരാംകോ (Saudi Aramco)

ലോകത്തിലെ ഏറ്റവും വലിയ ഓയിൽ ഉത്പാദക കമ്പനിയുടെ സഊദി അറേബ്യയുടെ ഉടമസ്ഥതയിലുള്ള ആരാംകോ. 2.13 ട്രില്യൺ ആണ് ആരാംകോയുടെ ആസ്തി.

  1. ആൽഫബെറ്റ് (Alphabet)

ഗൂഗിളിന്റെ പാരന്റ് കമ്പനിയാണ് ആൽഫബെറ്റ്. നിലവിൽ നാലാമതുള്ള കമ്പനിയുടെ ആസ്തി 1.75 ട്രില്യൺ ഡോളറാണ്.

  1. ആമസോൺ (Amazon)

1.57 ട്രില്യൺ ഡോളർ ആസ്തിയുള്ള സ്ഥാപനമാണ് ആമസോൺ. ലോകം മുഴുവൻ സാധനങ്ങൾ വിൽക്കുന്ന ഇ-കൊമേഴ്‌സ് സ്ഥാപനമാണ് ആമസോൺ.

  1. എൻവിഡിയ (Nvidia)

ഗെയിമിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റ സെന്റേഴ്സ് മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് എൻവിഡിയ. 1.22 ട്രില്യൺ ഡോളറാണ് സ്ഥാപനത്തിന്റെ ആസ്തി;

  1. മെറ്റ (Meta)

ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് തുടങ്ങിയ സാമൂഹമാധ്യമങ്ങളുടെ മാതൃസ്ഥാപനമാണ് ആഗോളഭീമനായ മെറ്റ. 909.63 ബില്യൺ ഡോളറാണ് മെറ്റയുടെ ആസ്തി.

  1. ടെസ്‌ല (Tesla)

ഇലക്‌ട്രിക്‌ വാഹനങ്ങളും റീന്യൂബിൽ എനർജി ഉപയോഗിച്ചുമുള്ള വാഹനങ്ങൾ ലോകത്തിന് സുപരിചിതമാക്കിയ സ്ഥാപനമാണ് ഇലോൺ മാസ്കിന്റെ ടെസ്‌ല. 789.90 ബില്യൺ ഡോളറാണ് ആസ്തി.

  1. ബെർഷിർ ഹതാവേ (Berkshire Hathaway)

വിവിധ വ്യാപാരങ്ങളിൽ മുതല്മുടക്കുള്ള സ്ഥാപനത്തെ നയിക്കുന്നത് ശതകോടീശ്വരനായ വാറൻ ബഫറ്റാണ്. ആസ്തി 783.55 ബില്യൺ ഡോളർ

  1. എലി ലില്ലി (Eli Lilly)

ഫാർമസ്യൂട്ടിക്കൽ കമ്പനിയാണ് എലി ലില്ലി. ഹെൽത്ത് കെയറിലും മരുന്ന് ഗവേഷണത്തിലും ഊന്നൽ നൽകിയ കമ്പനിയുടെ ആസ്തി 553.57 ബില്യൺ ഡോളറാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  5 hours ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  5 hours ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  6 hours ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  6 hours ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  7 hours ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  8 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  8 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  8 hours ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  8 hours ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  8 hours ago