ഇ.ഡിക്കെതിരെ ഹേമന്ത് സോറന് സുപ്രിം കോടതിയില്‍
ഇ.ഡിക്കെതിരെ ഹേമന്ത് സോറന് സുപ്രിം കോടതിയില്‍
ന്യൂഡല്‍ഹി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിന് പിന്നാലെ ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന് സുപ്രിം കോടതിയെ സമീപിച്ചു. ഇ.ഡി നടപടിക്കെതിരെയാണ് ഹരജി നല്‍കിയത്. കേസ് വെള്ളിയാഴ്ച പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അറിയിച്ചു.
ഭൂമി ഇടപാടില്‍ ക്രമക്കേട് കണ്ടെത്തിയെന്ന് ആരോപിച്ച് ഇന്നലെ രാത്രിയാണ് ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറനെ ഇ.ഡി അറസ്റ്റ് ചെയ്തത്. അറസ്റ്റിന് മുമ്പ് രാജ്ഭവനിലെത്തി സോറന് ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെ ആയിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇ.ഡി നടപടിക്കെതിരെ ഝാര്‍ഖണ്ഡ് ഹൈക്കോടതിയില്‍ നല്കിയ ഹരജി ഇന്ന് പരിഗണിക്കാനിരിക്കുകയായിരുന്നു അറസ്റ്റ്. സുപ്രിം കോടതി നാളെ ഹരജി പരിഗണിക്കാം എന്ന് അറിയിച്ചതിനെ തുടര്‍ന്ന്, ഹൈക്കോടതിയില്‍ നല്കിയ ഹരജി പിന്‍വലിച്ചു.
ഹേമന്ത് സോറന് പകരം ചംപയ് സോറനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തിരുന്നു. എന്നാല്‍, പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ഇതുവരെ ക്ഷണിച്ചിട്ടില്ല. പകരം രേഖകള്‍ പരിശോധിക്കട്ടെ എന്ന മറുപടിയാണ് നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."