ലുക്കും,വിലയും,മൈലേജും പ്രധാനം; 'കര്‍വു'മായി ടാറ്റ മോട്ടോഴ്‌സ്
ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക് ടാറ്റ അവതരിപ്പിച്ച രണ്ട് ജനപ്രിയ എസ്.യു.വി മോഡലുകളായിരുന്നു പഞ്ചും,നെക്‌സണും. ഈ രണ്ട് മോഡലുകളുടേയും മാര്‍ക്കറ്റിലെ ജനപ്രിയതക്ക് പിന്നാലെ ഇപ്പോള്‍ കര്‍വ്വ് എന്നൊരു മിഡ്‌സൈസ് എസ്.യു.വിയുമായി വിപണിയിലേക്കെത്തുകയാണ് ടാറ്റ മോട്ടോഴ്‌സ്. നിലവില്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഏറ്റവും കൂടുതല്‍ മത്സരം നടക്കുന്ന വിഭാഗമാണ് മിഡ്‌സൈസ് എസ്.യു.വി കാറ്റഗറി. ഇവിടേക്കാണ് ടാറ്റ തങ്ങളുടെ ഭാഗ്യം പരീക്ഷിക്കാനായി കളത്തിലിറങ്ങുന്നത്.ഈ വര്‍ഷം അവസാനത്തോടെയാണ് മോഡല്‍ നിരത്തിലേക്കെത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്ന് ആരംഭിച്ച ന്യൂഡല്‍ഹിയില്‍ വെച്ച് നടക്കുന്ന ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോയില്‍ കമ്പനി കര്‍വിന്റെ ഐസിഇ പതിപ്പ് അവതരിപ്പിച്ചിട്ടുണ്ട്.
ഗംഭീരമായ ഡിസൈനിലാണ് ടാറ്റ വാഹനത്തെ രൂപപ്പെടുത്തിയിരിക്കുന്നത്.1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകള്‍ എന്നിവയായിരിക്കും കര്‍വ്വിന്റെ ഐസിഇ പതിപ്പിലുണ്ടാകുക. ഇതിന് പുറമെ ഇലക്ട്രിക്ക് വേര്‍ഷനിലും വാഹനം പുറത്തിറങ്ങും. എന്നാല്‍ എതിരാളികളുമായി പിടിച്ച് നില്‍ക്കാനായി താങ്ങാവുന്ന വിലയും മൈലേജുമായിരിക്കും വാഹനത്തിനുണ്ടാവുക എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഇവയെപറ്റിയുള്ള സ്ഥിരീകരിക്കപ്പെട്ട വിവരങ്ങളൊന്നും ഇതുവരേക്കും പുറത്ത് വന്നിട്ടില്ല.
Tata Curvv Coupe-SUV spotted testing! Looks almost production ready.
— MotorOctane (@MotorOctane) November 1, 2023
Liking the coupe SUV design? or expected more? pic.twitter.com/DA1LGKc0Yi
Content Highlights:Tata Curvv details
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."