'ഭാരതം നിങ്ങളുടെ അമ്മയല്ലേ?' ഭാരത് മാതാ കീ ജയ് ഏറ്റു വിളിക്കാത്തതിന് കോഴിക്കോട്ടെ പരിപാടിക്കിടെ സദസ്സിനോട് ക്ഷോഭിച്ച് കേന്ദ്രമന്ത്രി
'ഭാരതം നിങ്ങളുടെ അമ്മയല്ലേ?' ഭാരത് മാതാ കീ ജയ് ഏറ്റു വിളിക്കാത്തതിന് കോഴിക്കോട്ടെ പരിപാടിക്കിടെ സദസ്സിനോട് ക്ഷോഭിച്ച് കേന്ദ്രമന്ത്രി
കോഴിക്കോട്: നഗരത്തില്‍ നടന്ന പരിപാടിക്കിടെ ക്ഷോഭിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി. തന്റെ പ്രസംഗത്തിനു ശേഷം ഭാരത് മാതാ കീ ജയ് എന്ന് ഏറ്റുവിളിക്കാത്തതാണ് കേന്ദ്രമന്ത്രിയെ പ്രകോപിപ്പിച്ചത്. കോഴിക്കോട്ടെ കണ്ടംകുളം ജൂബിലി ഹാളില്‍ നടന്ന എവേക്ക് യൂത്ത് ഫോര്‍ നാഷന്റെ പരിപാടിയിലാണ് സംഭവം. പ്രസംഗത്തിന്റെ അവസാനം മന്ത്രി ഭാരത് മാതാ കീ ജയ് എന്ന് വിളിച്ചു. എന്നാല്‍ സദസ്സിലിരുന്നവര്‍ ഇത് ഉച്ചത്തില്‍ ഏറ്റുവിളിച്ചില്ല.
അതില്‍ പ്രകോപിതയായ മീനാക്ഷി ലേഖി സദസ്സില്‍ ഇരുന്ന സ്ത്രീയോട് ഭാരതം നിങ്ങളുടെ അമ്മയല്ലേ?? അല്ലെങ്കില്‍ ഇവിടെ നിന്ന് പുറത്തുപോകണം എന്നും മന്ത്രി സദസ്സിനോട് ആവശ്യപ്പെട്ടു പറഞ്ഞു. തുടര്‍ന്ന് സദസ്സില്‍ ഇരുന്നവര്‍ മുഴുവന്‍ മുദ്രാവാക്യം വിളിക്കുന്നത് വരെ കേന്ദ്രമന്ത്രി സ്റ്റേജില്‍ നിന്ന് ഭാരത് മാതാ കീ ജയ് എന്ന് വിളിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."