HOME
DETAILS

വെല്ലുവിളികൾ അതിജീവിക്കാൻ കഴിയണം

  
backup
February 05 2024 | 00:02 AM

must-be-able-to-overcome-challenges

ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തതോടെ ഇൻഡ്യാ സഖ്യത്തെ ദുർബലമാക്കാനുള്ള ബി.ജെ.പി സർക്കാരിന്റെ ശ്രമങ്ങൾ വിജയം കാണുന്നുവെന്നാണോ മനസിലാക്കേണ്ടത്. സഖ്യത്തിന്റെ നേതൃനിരയിൽ പ്രവർത്തിച്ചിരുന്ന ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ വീണ്ടും ബി.ജെ.പിക്കൊപ്പം ചേർന്നു. ജാർഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന ഹേമന്ദ് സോറൻ ഇ.ഡി അറസ്റ്റിലാകുകയും മുഖ്യമന്ത്രി പദവിയൊഴിയേണ്ടിവരികയും ചെയ്തു.

മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരേയാണ് ഇപ്പോൾ ഇ.ഡി. ഉദ്യോഗസ്ഥരോട് സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഇ.ഡി കഴിഞ്ഞ ദിവസം കോടതിയെ സമീപിച്ചിരിക്കുന്നു. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ഇ.ഡി നൽകിയ നാലു നോട്ടിസുകളും കെജ്‌രിവാൾ കാറ്റിൽപ്പറത്തിയതാണ് സംഭവം. എന്തടിസ്ഥാനത്തിലാണ് തന്നോട് ഹാജരാകാൻ ഇ.ഡി ആവശ്യപ്പെടുന്നതെന്നും അതിന് ഏതുനിയമത്തിന്റെ പിൻബലമാണുള്ളതെന്ന് വ്യക്തമാക്കണമെന്നുമാണ് കെജ്‌രിവാളിന്റെ ആവശ്യം. ഈ ചോദ്യത്തിന് ഇ.ഡി മറുപടി പറഞ്ഞിട്ടില്ല.


ഇ.ഡിയെയും ഡൽഹി പൊലിസ് അടക്കമുള്ള അന്വേഷണ ഏജൻസികളെയും കേന്ദ്രസർക്കാർ ദുരുപയോഗം ചെയ്യുന്നുവെന്നത് പരസ്യമായ വസ്തുതയാണ്. തന്റെ എം.എൽ.എമാരെ കൂറുമാറ്റാൻ ബി.ജെ.പി ശ്രമിക്കുന്നുവെന്ന ആരോപണത്തിൽ വിശദീകരണം തേടി കഴിഞ്ഞ ദിവസാണ് ഡൽഹി പൊലിസ് കെജ്‌രിവാളിന്റെ വസതിയിൽ നോട്ടിസുമായി എത്തിയത്. നോട്ടിസ് മുഖ്യമന്ത്രിക്ക് നേരിട്ട് കൈമാറണമെന്ന് ആവശ്യപ്പെട്ട് ഡൽഹി പൊലിസ് ഉദ്യോഗസ്ഥർ കെജ്‌രിവാളിന്റെ ഉദ്യോഗസ്ഥരോട് വഴക്കിടുകയും ചെയ്തു.

രാഷ്ട്രീയ ആരോപണങ്ങളിൽ പൊലിസ് ബന്ധപ്പെട്ട രാഷ്ട്രീയ നേതാവിൽനിന്ന് വിശദീകരണം തേടുന്നത് രാജ്യത്ത് മോദി സർക്കാരിനുമുമ്പ് കേട്ടുകേൾവിയില്ലാത്തതാണ്. ഇ.ഡിക്കൊപ്പം രാഷ്ട്രീയം കളിക്കുകയാണ് ഡൽഹി പൊലിസും.


നേരത്തെ, സമാന നോട്ടിസുമായി രാഹുൽ ഗാന്ധിക്കെതിരേയും ഡൽഹി പൊലിസ് ഇറങ്ങിയിരുന്നു. രാജ്യത്ത് സ്ത്രീകൾക്കെതിരേ അക്രമം നടക്കുന്നുണ്ടെന്നും ഭാരത് ജോഡോ യാത്രയ്ക്കിടെ തന്നോട് ചില സ്ത്രീകൾ അവരുടെ അനുഭവം പങ്കുവച്ചുവെന്നുമുള്ള രാഹുലിന്റെ പ്രസ്താവനയിലാണ് പറഞ്ഞ സ്ത്രീകളുടെ പേരുവിവരങ്ങൾ പങ്കുവയ്ക്കണമെന്നാവശ്യപ്പെട്ട് ഡൽഹി പൊലിസ് വന്നത്.

പൊലിസ് നോട്ടിസ് രാഹുൽ കാറ്റിൽപ്പറത്തിയതോടെ അവർ പിന്മാറി. രാജ്യത്ത് സ്ത്രീകൾക്കെതിരേ ഏറ്റവും കൂടുതൽ അതിക്രമം നടക്കുന്ന നഗരങ്ങളിലൊന്നാണ് ഡൽഹി. പല കേസുകളിലും കുറ്റവാളികൾ പിടിക്കപ്പെടാറില്ല. 2022ൽ മാത്രം സ്ത്രീകൾക്കെതിരായ അക്രമങ്ങളുമായി ബന്ധപ്പെട്ട് 14,247 കേസുകളാണ് രജിസ്റ്റർ ചെയ്തത്.

രാജ്യത്തുതന്നെ ഏറ്റവും ഉയർന്ന നിരക്കാണിത്. സ്വന്തം അധികാരപരിധിയിൽ സ്ത്രീസുരക്ഷ ഉറപ്പുവരുത്താൻ കഴിയാത്ത ഡൽഹി പൊലിസാണ് രാഹുലിന്റെ പ്രസ്താവനയുടെ പിന്നാലെ പോയത്.
ഇ.ഡിയുടെയും ഡൽഹി പൊലിസിന്റെയും ആവേശത്തിന്റെ ലക്ഷ്യം വ്യക്തമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഇനി രണ്ടുമാസമേയുള്ളൂ. രാമക്ഷേത്രത്തിന്റെ ആവേശം വോട്ടാകുമെങ്കിലും അതുമാത്രം മതിയാകില്ല.

ഭീഷണിയുയർത്താൻ ശേഷിയുള്ള സംവിധാനമായി ഇൻഡ്യാ സഖ്യം അപ്പോഴും മുന്നിൽ നിൽക്കുന്നുണ്ട്. എന്നാൽ, രാജ്യത്തെ മതേതരവിഭാഗം പ്രതീക്ഷയോടെ നോക്കുന്ന ഇൻഡ്യാ സഖ്യം ഇപ്പോൾ എവിടെ എത്തിനിൽക്കുന്നുവെന്ന ചോദ്യം പ്രധാനമാണ്. ബിഹാറിലെയും മഹാരാഷ്ട്രയിലെയും കൂറുമാറ്റങ്ങൾ സഖ്യത്തെ അതത് സംസ്ഥാനങ്ങളിൽ തളർത്തി.

ബംഗാളിലും ഡൽഹിയിലും പഞ്ചാബിലും സീറ്റ് വീതംവയ്പ്പ് ചർച്ചകൾ എങ്ങുമെത്തിയില്ല. യു.പിയിൽ സഖ്യമുണ്ടാകുമെന്ന് ഉറപ്പില്ല. മധ്യപ്രദേശിലും രാജസ്ഥാനിലും കോൺഗ്രസ് ഒറ്റയ്ക്ക് പൊരുതേണ്ട സ്ഥിതിയാണ്. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ 2024ലെ തെരഞ്ഞെടുപ്പെന്ന വലിയ ചോദ്യത്തിന് മുന്നിലാണ് കോൺഗ്രസ്.


ഇനി ചെയ്യാനുള്ളത് കെട്ടുറപ്പ് ഉറപ്പാക്കുകയാണ്. സംസ്ഥാനങ്ങളിലെ തർക്കം വേഗത്തിൽ പരിഹരിക്കണം. പ്രതീക്ഷയോടെയാണ് ഇൻഡ്യാ സഖ്യം നിലവിൽവന്നത്. ബി.ജെ.പിക്ക് ആശങ്കയുണ്ടാക്കുംവിധം വേഗത്തിലായിരുന്നു അതിന്റെ പ്രവർത്തനങ്ങൾ. അതിവേഗം യോഗങ്ങൾ ചേരുകയും തന്ത്രങ്ങൾ ആവിഷ്‌കരിക്കുകയും ചെയ്തു.

അതിനിടയ്ക്ക് മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് അടക്കം അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വന്നെങ്കിലും സഖ്യമൊന്നും തെരഞ്ഞെടുപ്പിലുണ്ടായില്ല. ഇൻഡ്യ മുന്നണിയിൽ സംസ്ഥാനങ്ങളിൽ സഖ്യമുണ്ടാവണമെന്ന പൊതുനിർദേശം പാലിക്കപ്പെട്ടില്ല. മധ്യപ്രദേശിൽ കോൺഗ്രസ് തനിച്ച് മത്സരിച്ചതിനെതിരേ സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ഉൾപ്പെടെയുള്ളവർ രംഗത്തുവന്നു.

ഇതെല്ലാം ബി.ജെ.പിക്ക് അവസരം നൽകി. ഇതിനിടെയാണ് കൂറുമാറ്റവും ഇ.ഡിയെ ഉപയോഗിച്ചുള്ള വേട്ടയാടലും. ഇതൊന്നും തങ്ങളെ ബാധിച്ചില്ലെന്ന് ബോധ്യപ്പെടുത്തേണ്ട ചുമതല സഖ്യത്തിന് നേതൃത്വം നൽകുന്നവർക്കുണ്ട്.
വിട്ടുവീഴ്ചകൾക്ക് തയാറാകുകയെന്നതാണ് സഖ്യം കെട്ടുറപ്പോടെ നിലനിൽക്കുന്നതിന്റെ അടിസ്ഥാനം. സംസ്ഥാനങ്ങളിലെ സീറ്റ് വിഭജനം സംബന്ധിച്ച ചർച്ചകളിൽ ഇത് പ്രകടമാകണം. ഇന്ത്യൻ ജനാധിപത്യത്തിന് ബി.ജെ.പിക്ക് കീഴിൽ ഒരുപാട് നഷ്ടമുണ്ടായിരിക്കുന്നു എന്നത് എല്ലാവരും അംഗീകരിക്കുന്നതാണ്. എന്താണ് അതിനെ ചെറുക്കാനുള്ള വഴിയെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഇൻഡ്യാ സഖ്യം. അത് നിലനിർത്താനുള്ള ബാധ്യത സഖ്യത്തിലെ എല്ലാ പാർട്ടികൾക്കുമുണ്ട്.

സഖ്യത്തെ ദുർബലപ്പെടുത്താനുള്ള കരുനീക്കം ബി.ജെ.പി ഇനിയും തുടരും. കൂടുതൽ നേതാക്കളുടെ വീടുകളിൽ ഇ.ഡിയെത്തും. ഈ ഭീഷണിക്കിടയിലാണ് സഖ്യത്തെ വിജയകരമായി തെരഞ്ഞെടുപ്പുവരെ എത്തിക്കേണ്ടത്.
ഡൽഹിയിലും പഞ്ചാബിലും ആംആദ്മി പാർട്ടി മികച്ച വിജയം നേടണം.

പശ്ചിമബംഗാളിൽ വിജയം ഉറപ്പാക്കേണ്ടത് തൃണമൂലിന്റെ ഉത്തരവാദിത്വമാണ്. ബിഹാറിൽ ആർ.ജെ.ഡിയും കോൺഗ്രസും പൊരുതി നേടണം. യു.പിയിൽ സമാജ് വാദി പാർട്ടിയും രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലുമെല്ലാം കോൺഗ്രസുമാണ് വിജയം ഉറപ്പാക്കേണ്ടത്. വൈ.എസ്.ആർ കോൺഗ്രസ്, ബിജു ജനതാദൾ തുടങ്ങി ആന്ധ്രാപ്രദേശ്,

ഒഡിഷ സംസ്ഥാനങ്ങളിൽ ഭരണത്തിലിരിക്കുന്ന പാർട്ടികൾ ഇപ്പോഴും പുറത്തുണ്ട്. ഇവരെ കൂടെനിർത്തേണ്ടത് പ്രധാനമാണ്. പ്രതിപക്ഷ സഖ്യം വെറും വ്യായാമമാകാതെ നോക്കാനുള്ള ബാധ്യതകൂടി അതിന് നേതൃത്വം നൽകുന്നവർക്കുണ്ട്. തങ്ങൾ ശരിയായ രാഷ്ട്രീയ ബദലാണെന്ന് രാജ്യത്തെ ജനങ്ങളെ ബോധിപ്പിക്കാൻ കഴിയുന്നിടത്തായിരിക്കും സഖ്യത്തിന്റെ വിജയം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിൽ 740 ലധികം ഇവി ഗ്രീൻ ചാർജിംഗ് പോയിൻ്റുകൾ

latest
  •  6 minutes ago
No Image

'ദില്ലി ചലോ' മാര്‍ച്ചില്‍ സംഘര്‍ഷം: ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്, 17 കര്‍ഷകര്‍ക്ക് പരുക്ക്

National
  •  an hour ago
No Image

മെക് 7 വിവാദം; ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് എന്‍.ഐ.എ

Kerala
  •  an hour ago
No Image

ഗ്ലോബൽ വില്ലേജിൽ ക്രിസ്‌തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി

uae
  •  an hour ago
No Image

സഊദിയിൽ ഞായറാഴ്‌ച മുതൽ തണുപ്പിന് കാഠിന്യമേറും; താപനില പൂജ്യം മുതൽ -മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യത

Saudi-arabia
  •  2 hours ago
No Image

എല്ലാ കെഎസ്ആർടിസി ബസുകളും എസി ആക്കും, ശമ്പളം ഒന്നാം തീയതി തന്നെ; കെഎസ്ആർടിസിയിലെ വമ്പൻ മാറ്റത്തെ കുറിച്ച് മന്ത്രി ഗണേഷ് കുമാർ

Kerala
  •  2 hours ago
No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  2 hours ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  3 hours ago
No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  3 hours ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  3 hours ago