HOME
DETAILS
MAL
പി.എസ്.സി പരീക്ഷയില്‍ ആള്‍മാറാട്ട ശ്രമം; പരിശോധനക്കിടെ പരീക്ഷ എഴുതാന്‍ എത്തിയ ആള് ഇറങ്ങിയോടി
backup
February 07 2024 | 07:02 AM
പി.എസ്.സി പരീക്ഷയില്‍ ആള്‍മാറാട്ട ശ്രമം; പരിശോധനക്കിടെ പരീക്ഷ എഴുതാന്‍ എത്തിയ ആള് ഇറങ്ങിയോടി
തിരുവനന്തപുരം: പി.എസ്.സി പരീക്ഷയില്‍ ആള്‍മാറാട്ട ശ്രമം. ഹാള്‍ ടിക്കറ്റ് പരിശോധനയ്ക്കിടെ പരീക്ഷ എഴുതാന്‍ എത്തിയ ആള് ഇറങ്ങിയോടി. തിരുവനന്തപുരം പൂജപ്പുര ചിന്നമ്മ മെമ്മോറിയല്‍ ഗേള്‍സ് സ്കൂളില്‍ ഇന്ന് രാവിലെയാണ് സംഭവം.
രാവിലെ നടന്ന യൂണിവേഴ്സിറ്റി എല്‍ജിഎസ് പരീക്ഷയിലാണ് ആള്‍മാറാട്ട ശ്രമം നടത്തിയത്. പരീക്ഷാഹാളില്‍ ഉദ്യോഗാര്‍ഥിയുടെ തിരിച്ചറിയല്‍ കാര്‍ഡ് ഒത്തുനോക്കിയുള്ള വെരിഫിക്കേഷനിടെ ഇന്‍വിജിലേറ്റര്‍ക്ക് സംശയം തോന്നി. രേഖകളില്‍ വ്യത്യാസം കണ്ടതോടെ ഇന്‍വിജിലേറ്റര്‍ സംശയം പ്രകടിപ്പിച്ചു. ഇതോടെ പരീക്ഷ എഴുതാനെത്തിയയാള്‍ ഹാളില്‍ നിന്ന് ഇറങ്ങിയോടുകയായിരുന്നു.
സംഭവം ഉടന്‍തന്നെ പൂജപ്പുര പൊലിസില്‍ അറിയിച്ചു. ആള്‍മാറാട്ടം നടത്താന്‍ ശ്രമിച്ച ആളെ തിരിച്ചറിയാന്‍ അന്വേഷണം തുടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."