HOME
DETAILS

ഐ.എസില്‍ ചേര്‍ന്നവര്‍ക്ക് ഇസ്‌ലാമിനെ അറിയില്ല

  
backup
August 17 2016 | 19:08 PM

%e0%b4%90-%e0%b4%8e%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9a%e0%b5%87%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95

70 ശതമാനം പേര്‍ക്കും ഇസ്‌ലാമിനെക്കുറിച്ച് അടിസ്ഥാന വിവരംപോലുമില്ലെന്ന് രേഖകള്‍

വാഷിങ്ടണ്‍: ഐ.എസിലേക്കു റിക്രൂട്ട് ചെയ്യപ്പെടുന്ന യുവാക്കള്‍ക്ക് ഇസ്്‌ലാമിനെക്കുറിച്ചോ ഇസ്്‌ലാമിക നിയമങ്ങളെക്കുറിച്ചോ ധാരണയില്ലെന്നു റിപ്പോര്‍ട്ട്. അന്താരാഷ്ട്ര വാര്‍ത്താഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് (എ.പി) ഈയിടെ പുറത്തുവിട്ട രേഖകളിലാണ് ഈ വിവരങ്ങളുള്ളത്. വാഷിങ്ടണ്‍ പോസ്റ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

2013 മുതല്‍ 2014 വരെയുള്ള ഐ.എസിന്റെ 4,030 വിദേശ റിക്രൂട്ടുകളെക്കുറിച്ചുള്ള രേഖകളാണ് പുറത്തുവിട്ടത്. സിറിയയിലേക്കായിരുന്നു ഈ റിക്രൂട്ടുമെന്റുകള്‍. ഇതില്‍ 70 ശതമാനത്തിനും ഇസ്്‌ലാമിനെകുറിച്ചുള്ള അടിസ്ഥാന വിവരംപോലുമില്ലെന്നാണ് രേഖകള്‍ തെളിയിക്കുന്നത്. അഞ്ചുശതമാനംപേര്‍ തീവ്ര സലഫി ആശയങ്ങളെ അനുകൂലിക്കുന്നു. ഖുര്‍ആന്‍ അവബോധമുള്ളവര്‍ അഞ്ചു ശതമാനത്തില്‍ താഴെയാണ്.

സിറിയന്‍ പ്രതിപക്ഷമാണ് ഐ.എസിന്റെ രേഖകള്‍ എ.പിക്കു കൈമാറിയത്. ഐ.എസ് കേന്ദ്രങ്ങളില്‍നിന്നു കണ്ടെടുത്തവയാണിവ. മതത്തിന്റെ പേരില്‍ വിഘടനവാദം നടപ്പാക്കുകയാണ് ഐ.എസ്. ഇവര്‍ക്ക് ഇസ്‌ലാമിനെക്കുറിച്ചുള്ള അറിവുകള്‍ പരിമിതമാണെന്നും റിപ്പോര്‍ട്ട് പറയുന്നു. നിഷേധ മതവിശ്വാസ അജന്‍ഡയാണ് ഇത്തരം സംഘടനകള്‍ നടപ്പാക്കുന്നതെന്ന സംശയവും ഇതുസംബന്ധിച്ച റിപ്പോര്‍ട്ടിന്റെ വിശകലനത്തില്‍ പറയുന്നു. ഐ.എസിന്റെ പ്രത്യയശാസ്ത്രം എന്തെന്നു കണ്ടെത്താനാണ് എ.പി പുതിയ റിക്രൂട്ട്‌മെന്റുകളെ സംബന്ധിച്ച രേഖകള്‍ ഗവേഷണത്തിനു വിധേയമാക്കിയത്.

ഐ.എസിന്റെ തകര്‍ച്ചയ്ക്കു പിന്നില്‍ പ്രത്യയശാസ്ത്രത്തിലെ ദാരിദ്ര്യമാണെന്ന കണ്ടെത്തലും റിപ്പോര്‍ട്ട് പങ്കുവയ്ക്കുന്നു. മുസ്്‌ലിംകള്‍ക്ക് ഐ.എസിനെ ഉള്‍ക്കൊള്ളാനാകില്ലെന്ന ഗ്രേം വുഡിന്റെ ലേഖനവും എടുത്തുപറയുന്നുണ്ട്. ഐ.എസ് മതസംഘടനയല്ലെന്നും യുദ്ധം ചെയ്യുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സംഘടനയാണെന്നുമാണ് വിശേഷിപ്പിക്കുന്നത്.

കിഴക്കന്‍ ഫ്രഞ്ച് നഗരമായ സ്ട്രാന്‍സ്ബര്‍ഗില്‍നിന്ന് 10 യുവാക്കളെ ഇത്തരത്തില്‍ ഐ.എസിലേക്ക് റിക്രൂട്ട്‌ചെയ്തിരുന്നു. ഇതില്‍ മൂന്നു പേരെയും ഐ.എസ് റിക്രൂട്ടര്‍മാര്‍ വശീകരിച്ചു സംഘടനയിലേക്ക് അടുപ്പിക്കുകയായിരുന്നുവെന്നു കണ്ടെത്തി. 2013 അവസാനത്തോടെയാണ് യുവാവ് തന്റെ സഹോദരനുമായി സിറിയയിലേക്ക് പോയത്. ഇരുവരും പിന്നീട് സിറിയയില്‍ കൊല്ലപ്പെട്ടു. ചതി മനസിലാക്കിയ സംഘത്തിലെ ഏഴുപേര്‍ ഫ്രാന്‍സിലേക്ക് തിരികെവന്നു. അവരെ ഫ്രാന്‍സ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഐ.എസിലേക്കുള്ള തന്റെ യാത്രയില്‍ മതവിശ്വാസം കാരണമായിട്ടില്ലെന്നാണ് കരീം മുഹമ്മദ് അഗ്ഗാദ് എന്ന യുവാവ് കോടതിയില്‍ പറഞ്ഞതെന്നും ഇയാള്‍ക്ക് ഒന്‍പതു വര്‍ഷം തടവുവിധിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇസ്‌ലാമിന്റെ പേരില്‍ ചതിയില്‍പ്പെടുത്തുകയായിരുന്നുവെന്നും ഇവര്‍ കോടതിയില്‍ മൊഴിനല്‍കി. നീസില്‍ 84 പേരെ ട്രക്ക് ഇടിച്ചുകൊലപ്പെടുത്തിയ 31 കാരനും മതപരമായ അറിവില്ലാത്തയാളായിരുന്നു. ഇയാള്‍ റമദാനില്‍ പോലും മദ്യപിക്കുകയും പുകവലിക്കുകയും ചെയ്യുമായിരുന്നുവെന്ന ഫ്രഞ്ച് ആഭ്യന്തരമന്ത്രി ബര്‍ണാഡ് കാസനോവയുടെ പ്രസ്താവനയും റിപ്പോര്‍ട്ടിലുണ്ട്. പെട്ടെന്നാണ് ഇയാള്‍ക്ക് തീവ്രവാദബന്ധമുണ്ടായത്. ആയുധം ഉപയോഗിക്കുന്നതിലും കൂട്ടക്കൊല നടത്തുന്നതിലും ഐ.എസില്‍ നിന്ന് പരിശീലനം ലഭിച്ചിരുന്നുവെങ്കിലും ആരാധനകള്‍ എങ്ങനെ ചെയ്യണമെന്ന അറിവുപോലും റിക്രൂട്ടര്‍മാര്‍ക്കോ മറ്റോ ഉണ്ടായിരുന്നില്ലെന്നും രേഖകളിലുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കരിപ്പൂർ റെസ നിർമാണം: മണ്ണെടുപ്പ് സ്ഥലം ജിയോളജി വിഭാഗം പരിശോധിക്കും

Kerala
  •  24 days ago
No Image

ഇന്ന് റേഷന്‍ കടയടപ്പ് സമരം

Kerala
  •  24 days ago
No Image

ജിസാറ്റുമായി പറന്നുയര്‍ന്ന് മസ്‌ക്കിന്റെ ഫാല്‍ക്കണ്‍; വിക്ഷേപണം വിജയം, ചരിത്രം കുറിച്ച് ഐ.എസ്.ആര്‍.ഒ 

Science
  •  24 days ago
No Image

പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദനം; തലയ്ക്കും ചെവിക്കും പരിക്കേറ്റു

Kerala
  •  24 days ago
No Image

കറൻ്റ് അഫയേഴ്സ്-18-11-2024

PSC/UPSC
  •  24 days ago
No Image

കോഴിക്കോട്; രാത്രി ബൈക്കിലെത്തിയ സംഘം യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ചു

Kerala
  •  24 days ago
No Image

ഇന്ത്യയില്‍ നിരോധിച്ച സാറ്റലൈറ്റ് ഫോണുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിദേശി അറസ്റ്റില്‍ 

Kerala
  •  24 days ago
No Image

പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത 7 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചത് കോസ്റ്റ് ഗാർഡ്

National
  •  24 days ago
No Image

നവംബര്‍ 23 വരെ ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രം; ഡല്‍ഹി സര്‍വകലാശാലയും സ്‌കൂളുകളും അടച്ചു

National
  •  24 days ago
No Image

ഇടുക്കി സഫയർ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 51 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടൽ അടപ്പിച്ച് ആരോഗ്യവകുപ്പ്

Kerala
  •  24 days ago