HOME
DETAILS

പാഴ് വസ്തുക്കള്‍ ചേര്‍ത്തു വെച്ച് സ്വന്തമായി വൈദ്യുതി ഉല്‍പാദിപ്പിച്ചു, ഇസ്‌റാഈല്‍ ഇരുട്ടു വീഴ്ത്തിയ ടെന്റില്‍ വെളിച്ചമെത്തിച്ചു; കാണാം ഗസ്സയുടെ 15കാരന്‍ 'ന്യൂട്ടനെ'

  
backup
February 08 2024 | 09:02 AM

teenage-newton-of-gaza-creates-system-to-light-up-family-tent

പാഴ് വസ്തുക്കള്‍ ചേര്‍ത്തു വെച്ച് സ്വന്തമായി വൈദ്യുതി ഉല്‍പാദിപ്പിച്ചു, ഇസ്‌റാഈല്‍ ഇരുട്ടു വീഴ്ത്തിയ ടെന്റില്‍ വെളിച്ചമെത്തിച്ചു; കാണാം ഗസ്സയുടെ സ്വന്തം ന്യൂട്ടനെ

ഒന്നും രണ്ടുമല്ല 124 ദിവസങ്ങളായി ഗസ്സക്കുമേല്‍ ഇസ്‌റാഈല്‍ അതിക്രൂരമായ ആക്രമണം നടത്താന്‍ തുടങ്ങിയിട്ട്. നാലു മാസമായി സമാനതകളില്ലാത്ത പ്രയാസങ്ങളിലൂടെ കടന്നു പോവുകയാണ് ആ ജനത. പട്ടിണിയിലാണവര്‍. അവരുടെ വെള്ളവും വെളിച്ചവും സയണിസ്റ്റ് നരാധമന്‍മാര്‍ പൂര്‍ണമായും കവര്‍ന്നെടുത്തിരിക്കുന്നു. വൈദ്യുതിയും വാര്‍ത്തവിനിമയ സൗകര്യങ്ങളും ഇല്ലാതാക്കി. ആശുപത്രികളും അഭയകേന്ദ്രങ്ങളും തകര്‍ത്തു. മഴയിലും മഞ്ഞിലും വെയിലിലും കയറിക്കിടക്കാനൊരിടമില്ലാതെ തെരുവിലാണ് ലക്ഷക്കണക്കായ ആളുകള്‍.

എന്നാല്‍ അതൊന്നും അവരെ തളര്‍ത്തുന്നില്ലെന്നതാണ് സത്യം. ഏതു നിമിഷവും തങ്ങള്‍ക്കുമേല്‍ പതിച്ചേക്കാവുന്ന ബോംബ് വര്‍ഷങ്ങള്‍ക്ക് കീഴെ നിന്ന് അവര്‍ നിറഞ്ഞു ചിരിക്കുന്നു. പോരാട്ടത്തിന്റെ വീരഗാഥകള്‍ പാടുന്നു. സകലതും തകര്‍ന്ന ശൂന്യതയില്‍ നിന്ന് അതിജീവനത്തിന്റെ പുതു വഴികള്‍ തേടുന്നു. ഇതാ അത്തരത്തിലൊരു അതിജീവന കഥയാണിത്. ഹുസാം അല്‍ അത്തര്‍ എന്ന 15കാരന്റെ കഥ. വടക്കന്‍ ഗസ്സയില്‍നിന്ന് കുടിയിറക്കപ്പെട്ട ഹുസാമും കുടുംബവും . റഫയിലെ ടെന്റിലാണ് ഇവര്‍ കഴിയുന്നത്. മറ്റുള്ളവരെ പോലെ തന്നെ വെള്ളവും വെളിച്ചവും ഇല്ലാത്തൊരു ജീവിതം തന്നെയാണ് അവര്‍ക്കും ഇന്ന്. ഉപ്പയും ഉമ്മയും കൂടപ്പിറപ്പുകളും തങ്ങള്‍ക്കു മേല്‍ വന്നു മൂടുന്ന കനത്ത ഇരുട്ടില്‍ പ്രയാസപ്പെടുന്നത് കണ്ടാാണ് ടെന്റിലെ കനത്ത ഇരുട്ടിനെ ഇല്ലാതാക്കുന്നതിനെ കുറിച്ച് ഈ ബാലന്‍ ചിന്തിച്ചത്. പഴയ സാധനങ്ങള്‍ വില്‍ക്കുന്ന കടയില്‍നിന്ന് രണ്ട് ഫാനുകള്‍ ആദ്യം വാങ്ങി. തുടര്‍ന്ന് അതില്‍ ആവശ്യമായ വയറുകളും മറ്റു ഉപകരണങ്ങളും ഘടിപ്പിച്ചു. ബാറ്ററികള്‍ ചാര്‍ജ് ചെയ്യാന്‍ കഴിവുള്ള ചെറിയ കാറ്റാടി യന്ത്രങ്ങളായി പ്രവര്‍ത്തിക്കാന്‍ ഫാനുകള്‍ ഒന്നിനു മുകളില്‍ മറ്റൊന്നായി സ്ഥാപിച്ചു. ഫാന്‍ കറങ്ങുന്നതിന് അനുസരിച്ച് വൈദ്യുതി ലഭിക്കാന്‍ തുടങ്ങി. ചുറ്റും മൂടിയ കനത്ത ഇരുട്ടില്‍ അവരുടെ ടെന്റില്‍ ഒരു ഇത്തിരി വെളിച്ചം മിന്നിത്തുടങ്ങി. ഏതായാലും ഗസ്സക്കാര്‍ അവനെ ഇപ്പോള്‍ വിളിക്കുന്നത് ന്യൂട്ടണ്‍ എന്നാണ്. 'ഗസ്സയുടെ ന്യൂട്ടണ്‍'.

താനും ന്യൂട്ടനും തമ്മിലുള്ള സാമ്യം കൊണ്ടാണ് അവര്‍ എന്നെ ഗസ്സയുടെ ന്യൂട്ടണ്‍ എന്ന് വിളിക്കാന്‍ തുടങ്ങിയതെന്ന് ഹുസാം പറയുന്നു. 'ന്യൂട്ടണ്‍ ഒരു ആപ്പിള്‍ മരത്തിന്റെ ചുവട്ടില്‍ ഇരിക്കുമ്പോള്‍ ആപ്പിള്‍ തലയില്‍ വീഴുകയും ഗുരുത്വാകര്‍ഷണം കണ്ടെത്തുകയും ചെയ്തു. ഞങ്ങള്‍ ഇവിടെ ഇരുട്ടിലും ദുരിതത്തിലുമാണ് കഴിയുന്നത്, റോക്കറ്റുകള്‍ ഞങ്ങളുടെ മേല്‍ പതിക്കുന്നു, അതിനാല്‍ ഞാന്‍ വെളിച്ചം സൃഷ്ടിക്കാന്‍ ആലോചിച്ചു' ഹുസാമിന്റെ വാക്കുകള്‍.

തന്റെ ആദ്യ രണ്ട് ശ്രമങ്ങള്‍ പരാജയപ്പെട്ടെന്നും മൂന്നാമത്തെ ശ്രമത്തിലാണ് വിജയിച്ചതെന്നും ഹുസാം കൂട്ടിച്ചേര്‍ത്തു.
'ഈ ക്യാമ്പിലുള്ള ആളുകള്‍ എന്നെ ഗസ്സയുടെ ന്യൂട്ടണ്‍ എന്ന് വിളിക്കുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. കാരണം ന്യൂട്ടനെപ്പോലെ ഒരു ശാസ്ത്രജ്ഞനാകാനും ഗസ്സയിലെ ജനങ്ങള്‍ക്ക് മാത്രമല്ല, ലോകത്തിന് മുഴുവന്‍ പ്രയോജനം ചെയ്യുന്ന കണ്ടുപിടുത്തങ്ങള്‍ സൃഷ്ടിക്കാനുമുള്ള എന്റെ സ്വപ്നം പൂവണിയുമെന്നാണ് പ്രതീക്ഷ' ഹുസാം കൂട്ടിച്ചേര്‍ത്തു.

ഗസ്സയിലെ 2.3 ദശലക്ഷം ജനങ്ങളില്‍ പകുതിയിലധികവും ഈജിപ്ത് അതിര്‍ത്തിയിലെ റഫയിലാണ് കഴിയുന്നത്. കഴിഞ്ഞദിവസങ്ങളില്‍ ഇസ്‌റാഈല്‍ ഇവിടെയും ആക്രമണം തുടങ്ങിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എലത്തൂരില്‍ വീണ്ടും ഇന്ധനച്ചോര്‍ച്ചയെന്ന് നാട്ടുകാര്‍; ഇന്ന് സംയുക്ത പരിശോധന

Kerala
  •  8 days ago
No Image

നായാടി മുതൽ നസ്രാണി വരെ; വർഗീയ  ചേരിതിരിവിന് വീണ്ടും വെള്ളാപ്പള്ളി

Kerala
  •  8 days ago
No Image

കളര്‍കോട് അപകടം: കാറോടിച്ച വിദ്യാര്‍ഥിയെ പ്രതിചേര്‍ക്കും, ബസ് ഡ്രൈവറെ ഒഴിവാക്കി

Kerala
  •  8 days ago
No Image

വിനേഷ് ഫോഗട്ട്, അരുണ റോയ്, പൂജ ശര്‍മ; ബി.ബി.സിയുടെ 100 വനിതകളില്‍ മൂന്ന് ഇന്ത്യക്കാര്‍

International
  •  8 days ago
No Image

'ആകാശത്തിരുന്ന് ഒരു സാലഡ് കഴിച്ചാലോ! ;  ബഹിരാകാശത്ത് ലറ്റിയൂസ് വളര്‍ത്തി സുനിത വില്യംസ്

Science
  •  8 days ago
No Image

സി.പി.എം ചിറ്റൂര്‍ ഏരിയാ സമ്മേളനത്തില്‍നിന്ന് വിമതർ വിട്ടുനിന്നു

Kerala
  •  8 days ago
No Image

ഹോട്ടലിലോ പൊതു ഇടങ്ങളിലോ ബീഫ് പാടില്ല;  സമ്പൂര്‍ണ നിരോധനവുമായി അസം

National
  •  8 days ago
No Image

ദേവേന്ദ്ര ഫഡ്‌നാവിസിന്റെ സത്യപ്രതിജ്ഞ ഇന്ന്

National
  •  8 days ago
No Image

ഇറാന്‍ യുദ്ധവിമാനം തകര്‍ന്നു വീണു; രണ്ട് പൈലറ്റുമാര്‍ കൊല്ലപ്പെട്ടു

International
  •  8 days ago
No Image

വഴികളുണ്ട് കുരുതിക്ക് തടയിടാൻ

Kerala
  •  8 days ago