ഹല്‍ദ്വാനിയില്‍ മദ്‌റസ തകര്‍ത്തു, പ്രദേശത്ത് സംഘര്‍ഷാവസ്ഥ; കണ്ടാലുടന്‍ വെടിവെക്കാൻ ഉത്തരവ്
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനില്‍ നിയമവിരുദ്ധമെന്ന് ആരോപിച്ച് ബുള്‍ഡോസര്‍ ഉപയോഗിച്ച് മദ്‌റസ തകര്‍ത്തതിന്റെ പേരില്‍ പ്രദേശത്ത് സംഘര്‍ഷാവസ്ഥ. പൊലിസുകാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്കേറ്റു. പ്രദേശത്തെ കെട്ടിടങ്ങളും പൊലിസിന്റെത് ഉള്‍പ്പെടെയുള്ള വാഹനങ്ങളും അഗ്നിക്കിരയാക്കി. രാത്രിയോടെ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും കണ്ടാലുടന്‍ വെടിവയ്ക്കാന്‍ ജില്ലാ ഭരണകൂടം ഉത്തരവിടുകയും ചെയ്തു.
ബി.ജെ.പി ഭരിക്കുന്ന ഉത്തരാഖണ്ഡില്‍ ബുധനാഴ്ച പാസ്സാക്കിയ ഏകസിവില്‍കോഡിനെതിരേ മുസ്ലിംകള്‍ സമാധാനപരമായി പ്രതിഷേധം രേഖപ്പെടുത്തിവരുന്നതിനിടെയാണ് മുസ്ലിം ഭൂരിപക്ഷപ്രദേശമായ ഹല്‍ദ്വാനിലേക്ക് ബുള്‍ഡോസറുമായി ഹല്‍ദ്വാന്‍ മുനിസിപ്പാലിറ്റി അധികൃതര്‍ മദ്‌റസ തകര്‍ക്കാനെത്തിയത്. തകര്‍ക്കല്‍ നടപടിക്കെതിരെ പ്രതിഷേധിച്ച സ്ത്രീകളുള്‍പ്പെടെയുള്ള നാട്ടുകാരെ പൊലിസ് ലാത്തിവീശി ഓടിക്കാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്.
സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വൈകീട്ടോടെ മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയുടെ അധ്യക്ഷതയില്‍ ഉന്നതതലയോഗം ചേരുകയും പ്രദേശത്ത് അധിക പൊലിസിനെ വിന്യസിക്കുകയും ചെയ്തു.
കഴിഞ്ഞവര്‍ഷം ഹല്‍ദ്വാനില്‍ ആയിരക്കണക്കിന് കുടുംബങ്ങളെ ഒഴിപ്പിക്കാനുള്ള നീക്കം സുപ്രിംകോടതി തടഞ്ഞിരുന്നു. റെയില്‍വേ വികസനത്തിന്റെ പേരില്‍ 4,500 ഓളം കുടുംബങ്ങളെ ഒഴിപ്പിക്കാനുള്ള ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ വിധി സുപ്രിംകോടതി സ്‌റ്റേ ചെയ്യുകയായിരുന്നു. 95 ശതമാനത്തിലധികം മുസ് ലിംകള്‍ താമസിക്കുന്ന ഇടമാണ് ഹല്‍ദ്വാനി.
लोकेशन : हल्द्वानी,उत्तराखंड
— The Muslim (@TheMuslim786) February 8, 2024
मस्जिद और मदरसे को अवैध बताकर बुल्डोजर से गिराया गया जिसके विरोध में रहवासियों ने विरोध प्रदर्शन किया जिसमे औरतों के ऊपर पुलिस ने लाठीचार्ज किया ।#Haldwani pic.twitter.com/2BzzqvzJA1
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."