സഊദിയിൽ ഓൺലൈൻ തട്ടിപ്പ് വ്യാപകം;മുന്നറിയിപ്പുമായി അധികൃതർ
റിയാദ്: സഊദിയിൽ ഓൺലൈൻ തട്ടിപ്പ് സംഘങ്ങൾ വ്യാപകമാക്കുന്നതിനെതിരെ മുന്നറിയിപ്പുമായി അധികൃതർ. സകാത്ത് ആന്റ് ടാക്‌സ് അതോറിറ്റിയുടെ പേരിൽ നിരവധി പേർക്കാണ് വ്യാജ സന്ദേശങ്ങളെത്തുന്നത്. ഇത്തരം സന്ദേശങ്ങളിൽ പ്രതികരിക്കരുതെന്നും അധികൃതർ അറിയിച്ചു.
ഉപയോക്താക്കളുടെ പിഴകൾ തിരിച്ച് നൽകുമെന്ന് പറഞ്ഞാണ് തട്ടിപ്പ് സംഘം സന്ദേശമയക്കുന്നത്. എന്നാൽ ഇത്തരത്തിൽ വരുന്ന മെസേജുകളും മെയിലുകളും വ്യാജമാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സകാത്ത് ആൻ്റ് ടാക്‌സ് അതോറിറ്റി.
ഇത്തരം സന്ദേശങ്ങൾക്ക് അതോറിറ്റിയുമായി യാതൊരു ബന്ധവുമില്ല. വ്യാജ സന്ദേശങ്ങൾക്ക് മറുപടി നൽകുന്നതിലൂടെ ബാങ്കിംഗ് ഇടപാടുകൾ തട്ടിപ്പ് സംഘത്തിന് ലഭിക്കും. കൂടാതെ വ്യക്തികത വിവരങ്ങൾ കൈകലാക്കാൻ ഇലക്ട്രോണിക് ഫോമുകൾ പൂരിപ്പിക്കാനും സംഘം ആവശ്യപ്പെടുന്നുണ്ട്.
അതുകൊണ്ട് ഉപയോക്താക്കൾ ഓൺലൈൻ ലിങ്കുൾ വഴി യാതൊരു വിവരങ്ങളും കൈമാറരുതെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകി. കൂടാതെ അതോറിറ്റിയുടെ വെബ്സൈറ്റ് വഴിയോ മൊബൈൽആപ്പ് വഴിയോ മാത്രം സാമ്പത്തിക ഇടപാടുകൾ നടത്തണമെന്നും ആവശ്യപ്പെട്ടു.
Content Highlights:Online fraud is rampant in Saudi Arabia; authorities warn
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."