HOME
DETAILS
MAL
മോശമായി പെരുമാറിയത് ചോദ്യം ചെയ്തു; കൊച്ചിയില്‍ വിദ്യാര്‍ഥിയുടെ നെഞ്ചില്‍ കടിച്ച് കണ്ടക്ടര്‍
backup
February 09 2024 | 05:02 AM
മോശമായി പെരുമാറിയത് ചോദ്യം ചെയ്തു; കൊച്ചിയില്‍ വിദ്യാര്‍ഥിയുടെ നെഞ്ചില്‍ കടിച്ച് കണ്ടക്ടര്‍
കാക്കനാട്: മോശമായി പെരുമാറിയത് ചോദ്യംചെയ്ത പത്താക്ലാസുകാരനെ ബസ് കണ്ടക്ടര്‍ മര്‍ദിക്കുകയും കടിച്ച് പരുക്കേല്പിക്കുകയും ചെയ്തതായി പരാതി. നെഞ്ചില്‍ കടിയേറ്റ ഇടപ്പള്ളി സെന്റ് ജോര്‍ജ് സ്കൂള്‍ വിദ്യാര്‍ഥി വി.ജെ കൃഷ്ണജിത്ത് തൃക്കാക്കര സഹകരണ ആശുപത്രിയില്‍ ചികിത്സ തേടി.
വ്യാഴാഴ്ച വൈകീട്ടോടെ ജഡ്ജിമുക്ക് ബസ് സ്റ്റോപ്പിലെത്തിയപ്പോഴാണ് സംഭവം. ഇടപ്പള്ളിയിലെ സ്കൂളില്‍ നിന്നും വീട്ടിലേക്ക് പോകാന്‍ പുക്കാട്ടുപടി റൂട്ടിലോടുന്ന 'മദീന' ബസിലാണ് കയറിയത്. ബസിനകത്ത് അങ്ങോട്ടും ഇങ്ങോട്ടും പലതവണ മാറ്റിനിര്‍ത്തുകയും മോശമായി സംസാരിക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്തതാണ് കണ്ടക്ടറെ പ്രകോപിപ്പിച്ചത്. മുഖത്ത് അടിക്കുകയും കടിക്കുകയും ചെയ്തതായി വിദ്യാര്‍ഥി പറഞ്ഞു. പൊലിസിനും ബാലാവകാശ കമ്മിഷനും മോട്ടോര്‍ വാഹന വകുപ്പിനും കുട്ടി പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."