HOME
DETAILS

അജ്മീറിന് മേലും അവകാശവാദമുന്നയിച്ച് ഹിന്ദുത്വര്‍; ദര്‍ഗസ്ഥിതിചെയ്യുന്ന സ്ഥലം ഹിന്ദു ക്ഷേത്രമായിരുന്നുവെന്ന്

  
backup
February 09 2024 | 06:02 AM

hindu-right-wing-now-eyes-ajmer-dargah-calls-it-sacred-temple

അജ്മീറിന് മേലും അവകാശവാദമുന്നയിച്ച് ഹിന്ദുത്വര്‍; ദര്‍ഗസ്ഥിതിചെയ്യുന്ന സ്ഥലം ഹിന്ദു ക്ഷേത്രമായിരുന്നുവെന്ന്


ജയ്പൂര്‍: കാശിയിലെ ഗ്യാന്‍വാപി, മഥുരയിലെ ശാഹി ഈദ്ഗാഹ് മസ്ജിദുകള്‍, താജ്മഹല്‍ തുടങ്ങിയവയ്ക്കു പിന്നാലെ അജ്മീര്‍ ദര്‍ഗക്ക് മേലിലും അവകാശവാദം ഉന്നയിച്ച് തീവ്ര ഹിന്ദുത്വ വാദികള്‍. ദര്‍ഗ സ്ഥിതിചെയ്യുന്ന സ്ഥലം ഹിന്ദു ക്ഷേത്രമായിരുന്നുവെന്ന് അവകാശപ്പെട്ട് ഹിന്ദുത്വ സംഘടനയായ മഹാറാണ പ്രതാപ് സേനയാണ് രംഗത്തുവന്നത്.

ദര്‍ഗ വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് ഇന്ന് ദര്‍ഗയിലേക്ക് മാര്‍ച്ച് നടത്തുമെന്ന് മഹാറാണാ പ്രതാപ് സേന അധ്യക്ഷന്‍ രാജ് വര്‍ധന്‍ സിങ് പാര്‍മര്‍ പ്രഖ്യാപിച്ചു. ഇക്കാര്യം ഉന്നയിച്ച് രാജ് വര്‍ധന്‍ സിങ് പാര്‍മര്‍ നേരത്തേ വാര്‍ത്താസമ്മേളനം നടത്തിയിരുന്നെങ്കിലും വേണ്ടത്ര ശ്രദ്ധ ലഭിച്ചിരുന്നില്ല. ഇപ്പോള്‍ ഗ്യാന്‍വാപി, ഈദ് ഗാഹ് മസ്ജിദ് വിഷയങ്ങള്‍ ഉയര്‍ന്നുവന്നിരിക്കെയാണ് വീണ്ടും സമാനമായ ആവശ്യം ഉന്നയിക്കുന്നത്. നേരത്തെ ഈയാവശ്യം ഉന്നയിച്ചപ്പോള്‍ 'ഹിന്ദു വിരുദ്ധമായ പ്രസ്താവന' എന്നാരോപിച്ച് അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇത് തള്ളുകയായിരുന്നുവെന്നും ഇപ്പോള്‍ രാജസ്ഥാന്‍ ജനത തങ്ങള്‍ക്കൊപ്പമുണ്ടെന്നും രാജ് വര്‍ധന്‍ അവകാശപ്പെട്ടു.

ഹിന്ദുത്വ വെബ്‌സൈറ്റ് ആയ ഹിന്ദു പോസ്റ്റ് 'അജ്മീറിലെ മൊയ്‌നുദ്ദീന്‍ ചിശ്തിയുടെ ദര്‍ഗ സമുച്ചയം ഹിന്ദു, ജൈന ക്ഷേത്രങ്ങള്‍ തകര്‍ത്താണോ നിര്‍മിച്ചത്?' എന്ന തലക്കെട്ടില്‍ ഒരു ലേഖനം പ്രസിദ്ധീകരിച്ചതിന് തൊട്ടുപിന്നാലെയാണ് രംഗപ്രവേശനം. 'അജ്മീറിലെ ഖ്വാജാ മൊയ്‌നുദ്ദീന്‍ ചിശ്തിയുടെ ദര്‍ഗ സന്ദര്‍ശിക്കുന്ന ഏതൊരു ഹിന്ദുവും യഥാര്‍ത്ഥത്തില്‍ ഒരു പുരാതന മഹാദേവ ക്ഷേത്രത്തിന്റെ അവഹേളനവും നശീകരണവും ആഘോഷിക്കുകയാണ്. ദര്‍ഗ മാത്രമല്ല, വാസ്തവത്തില്‍ മുഴുവന്‍ സമുച്ചയവും നിര്‍മ്മിച്ചിരിക്കുന്നത് മുസ്‌ലിം ആക്രമണകാരികള്‍ തകര്‍ത്ത ഹിന്ദു, ജൈന ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങള്‍ക്ക് മുകളിലാണെന്നും ലേഖനത്തില്‍ പറയുന്നു.

ജാതി മത ഭേദമന്യേ സമൂഹം ആദരിച്ചുവരുന്ന വിഖ്യാത സൂഫിവര്യന്‍ ഹസ്രത്ത് ഖാജ മുഈനുദ്ദീന്‍ ചിശ്തിയുടെ ഖബറിടമാണ് താരഗഢ് കുന്നിന്റെ അടിത്തട്ടില്‍ സ്ഥിതി ചെയ്യുന്ന അജ്മീര്‍ ഷരീഫ് ദര്‍ഗ. സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷന് സമീപം സ്ഥിതി ചെയ്യുന്ന ദര്‍ഗയുടെ ആകര്‍ഷകമായ വെണ്ണക്കല്‍ താഴികക്കുടം 1532ലാണ് നിര്‍മിച്ചത്. മനോഹരമായ ഡിസൈനുകളും സ്വര്‍ണനിറത്തിലുള്ള ലിപികളാലും അലങ്കരിച്ചിരിക്കുന്ന ദര്‍ഗയില്‍ എല്ലാ മതവിശ്വാസികളും എത്താറുണ്ട്. പതിമൂന്നാം നൂറ്റാണ്ടിലെ സഞ്ജറില്‍ (ഇന്നത്തെ ഇറാന്‍) ജനിച്ച ഖ്വജാ മൊയ്‌നുദ്ദീന്‍ ചിശ്തി, പിന്നീട് അജ്മീറിനെ തന്റെ ഭവനമാക്കി മാറ്റി. പ്രശസ്ത സുന്നി ഹന്‍ബലി പണ്ഡിതനായ അബ്ദല്ല അന്‍സാരിയുടെ രചനകളില്‍ നിന്ന് ആത്മീയ പ്രചോദനം ഉള്‍ക്കൊണ്ടാണ് അദ്ദേഹം അജ്മീറില്‍ താമസിച്ചത്. ദിനേനയെന്നോണം പതിനായിരങ്ങളാണ് അജ്മീര്‍ ദര്‍ഗയില്‍ സന്ദര്‍ശനത്തിനെത്തുന്നത്.

ഉത്തര്‍പ്രദേശിലെ ബാഗ്പില്‍ സൂഫിവര്യനായ ഷെയ്ഖ് ബദ്‌റുദ്ദീന്‍ ഷായുടെ ഖബറിടവും ദര്‍ഗയും അടങ്ങുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം ആവശ്യപ്പെട്ട് മുസ്‌ലിംകള്‍ സമര്‍പ്പിച്ച പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഹരജി തള്ളി ഹിന്ദുക്കള്‍ക്ക് കൈമാറാന്‍ ഉത്തരവിട്ടിരുന്നു. ഉത്തര്‍പ്രദേശിലെ ബാഗ്പത് ജില്ലാ കോടതി ജഡ്ജി ശിവം ദ്വിവേദിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുന്നു; ആദ്യ ലീഡ് ചേലക്കരയില്‍ എല്‍.ഡി.എഫ്, പാലക്കാട്ട് കൃഷ്ണകുമാര്‍, വയനാട്ടില്‍ പ്രിയങ്ക കുതിപ്പ്

Kerala
  •  21 days ago
No Image

പാര്‍ലമെന്റ് സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം; വഖഫ് ബില്‍, അദാനി, മണിപ്പൂര്‍... ചര്‍ച്ചക്ക് വിഷയങ്ങളേറെ 

National
  •  21 days ago
No Image

വോട്ടെണ്ണി തുടങ്ങി, വയനാട്, പാലക്കാട്.ചേലക്കര ആര്‍ക്കൊപ്പം?;മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും 'ഇന്‍ഡ്യ' തിളങ്ങുമോ? അറിയാന്‍ ഇനി മണിക്കൂറുകള്‍

Kerala
  •  21 days ago
No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  21 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  21 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  21 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  21 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  21 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  21 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  21 days ago