യൂസ് ബൈ ഡേറ്റും ബെസ്റ്റ് ബിഫോറും എന്താണ് വ്യത്യാസം
യൂസ് ബൈ ഡേറ്റും ബെസ്റ്റ് ബിഫോറും എന്താണ് വ്യത്യാസം
നിങ്ങള്‍ വാങ്ങുന്ന ഭക്ഷണസാധനങ്ങളുടെ പാക്കറ്റുകളിലെ ലേബലുകള്‍ എപ്പോഴും പരിശോധിക്കാറുണ്ടോ? ഇല്ല, അല്ലേ.. എന്നാല്‍ ഇനി മുതല്‍ പരിശോധിക്കണം. കാരണം ഭക്ഷണപാക്കറ്റുകളിലെ എക്‌സ്പയറി ഡേറ്റ് നോക്കുക എന്നത് പരമപ്രധാനമായ കാര്യമാണ്. ഇതിലൂടെ നിങ്ങളുടെ ഭക്ഷണം എത്രത്തോളം ഫ്രഷാണെന്നും എപ്പോള്‍ ചീത്തയാകുമെന്നും മനസിലാക്കാന്‍ സാധിക്കും. ഇത് ശ്രദ്ധിക്കാതെ വാങ്ങി കഴിക്കുന്നത് ഫുഡ് ഇന്‍ഫെക്ഷനടക്കം രോഗങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുമുണ്ട്.
ഭക്ഷണപാക്കറ്റുകളില്‍ നിങ്ങള്‍ക്ക് മൂന്നു തരത്തില്‍ ഡേറ്റുകള്‍ നല്‍കിയിരിക്കുന്നത് കാണാം. ബെസ്റ്റ് ബിഫോര്‍, യൂസ് ബൈ, പിന്നെ എക്‌സ്പയറി ഡേറ്റും. ഇതെല്ലാം ഒന്നാണോ എന്നൊരു സംശയം നമുക്കെല്ലാവര്‍ക്കും ഉണ്ടാവും. ഇവ തമ്മിലുള്ള വ്യത്യാസം എന്താണെന്ന് നോക്കാം.
ഭക്ഷ്യ ഉല്‍പന്നങ്ങള്‍ ക്രമേണ കേടാകുകയും കാലക്രമേണ ചിലപ്പോള്‍ വിഷമായി മാറുകയും ചെയ്യുന്നു. അവയുടെ രുചിയും പോഷകമൂല്യവും കാലക്രമേണയാണ് നഷ്ടപ്പെടുന്നത്, അതായത് കാലക്രമേണ അവയുടെ 'ഗുണനിലവാരം' നഷ്ടപ്പെടുന്നു. അതിനാല്‍ ഇവിടെ, 'ഗുണനിലവാരം' ആണ് പ്രശ്‌നം, 'സുരക്ഷ' അല്ല. ഒരു ഭക്ഷ്യവസ്തുവിന്റെ ഏറ്റവും മികച്ച ഗുണനിലവാരത്തില്‍ നിങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന സമയത്തെയാണ് ബെസ്റ്റ് ബിഫോര്‍ എന്ന ഡേറ്റ് കൊണ്ട് ഉദ്ദേശിക്കുന്നത്.
ടെക്‌സ്ചര്‍, മണം, പാക്കേജിംഗ് എന്നിവ കേടുകൂടാതെയിരിക്കുകയാണെങ്കില്‍, ഭക്ഷണം അതിന്റെ ബെസ്റ്റ് ബിഫോര്‍ ഡേറ്റ് കഴിഞ്ഞാലും ഉപയോഗിക്കാന്‍ സുരക്ഷിതമായിരിക്കും.
ഇനി യൂസ് ബൈ ഡേറ്റ് എന്താണെന്ന് നോക്കാം. ഇത് ഒരു ഭക്ഷണവസ്തു കഴിക്കാവുന്നതിന്റെ സുരക്ഷിതമായ സമയത്തെയാണ് സൂചിപ്പിക്കുന്നത്. നിങ്ങള്‍ക്ക് ശരിയായി സ്റ്റോര്‍ ചെയ്ത് ഭക്ഷണവസ്തു അതിന്റെ യൂസ് ബൈ ഡേറ്റ് വരെ ഉപയോഗിക്കുന്നത് സുരക്ഷിതമായിരിക്കും. ഇതിനര്‍ഥം യൂസ് ബൈ ഡേറ്റ് കഴിഞ്ഞ ഭക്ഷണസാധനം കളയേണ്ടതില്ല, അതിന്റെ ഷെല്‍ഫ് ലൈഫ് വര്‍ധിപ്പിക്കാമെന്നാണ്.
ഇനി എക്‌സ്പയറി ഡേറ്റ് എന്താണെന്ന് നോക്കാം. ഒരു ഉല്‍പ്പന്നം സുരക്ഷിതമായി ഉപയോഗിക്കാന്‍ കഴിയുന്ന അവസാനത്തെ ദിവസത്തെയാണ് എക്‌സ്പയറി ഡേറ്റ് എന്നുപറയുന്നത്. അതിന്റെ പുതുമയോ രുചിയോ മണമോ പോഷകങ്ങളോ നഷ്ടപ്പെട്ടേക്കാം. ഭക്ഷണം ഇനി കഴിക്കാന്‍ സുരക്ഷിതമല്ലെന്ന് ഇതിനര്‍ത്ഥമില്ല.
എക്‌സ്പയറി ഡേറ്റ് കഴിഞ്ഞ ഭക്ഷണവും മറ്റ് വസ്തുക്കളും ഉപയോഗിക്കുന്നത് ആരോഗ്യത്തെ അനാരോഗ്യത്തിലേക്ക് നയിക്കും എന്ന കാര്യത്തില്‍ സംശയമില്ല. അതുകൊണ്ട് തന്നെ എക്‌സ്പയറി ഡേറ്റ് കഴിഞ്ഞ് വാങ്ങിയ്ക്കുന്ന വസ്തുക്കള്‍ ഉടന്‍ തന്നെ പുറത്ത് കളയാന്‍ നാം ശീലിയ്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."