2,200 വ്യാജ ലോണ്‍ ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കി ഗൂഗിള്‍
2,200 വ്യാജ ലോണ്‍ ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കി ഗൂഗിള്‍
ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യാജമാകുന്ന കാലമാണ്. ചാടിക്കേറി ലിങ്കില്‍ ക്ലിക്ക് ചെയ്ത് ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് മുന്‍പ് ഒന്ന് ശ്രദ്ധിച്ചില്ലെങ്കില്‍ അക്കൗണ്‍് കാലിയാകും. എന്നാല്‍ ഇത്തരം വ്യാജആപ്പുകള്‍ക്കെതിരേ നടപടി സ്വീകരിച്ചിരിക്കുകയാണ് ഗൂഗിള്‍.
ഇതിന്റെ ഭാഗമായി 2200 ലധികം വ്യാജലോണ്‍ ആപ്പുകളാണ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തിരിക്കുന്നത്. 2022 സെപ്റ്റംബറിനും 2023 ഓഗസ്റ്റിനും ഇടയിലായാണ് ആപ്പുകള്‍ നീക്കം ചെയ്തത്. സാമ്പത്തിക തട്ടിപ്പുകളില്‍ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായി വ്യാജ ലോണ്‍ ആപ്പുകളെ നേരിടാനുള്ള സര്‍ക്കാരിന്റെ നിരന്തര ഇടപെടലിന്റെ ഭാഗമായാണ് പുതിയ നടപടിയെന്ന് പിടിഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
2021 ഏപ്രില്‍ മുതല്‍ 2022 ജൂലൈ വരെ ഏകദേശം 3500 മുതല്‍ 4000 ലോണ്‍ ആപ്പുകള്‍ വരെ ഗൂഗിള്‍ റിവ്യൂ ചെയ്തിട്ടുണ്ട്. ഇതില്‍ ഏകദേശം 2500 ആപ്പുകള്‍ നീക്കം ചെയ്തു. 2022 സെപ്റ്റംബര്‍ മുതല്‍ 2023 ഓഗസ്റ്റ് വരെയാണ് ഗൂഗിള്‍ പരിശോധന നടത്തുന്നത്. തുടര്‍ന്ന് 2200 ലോണ്‍ ആപ്പുകള്‍ നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്. നിലവില്‍ ലോണ്‍ ആപ്പുകള്‍ക്ക് കടുത്ത നിയന്ത്രണമാണ് പ്ലേ സ്റ്റോറിലുള്ളത്.
ബാങ്കുമായോ ബാങ്ക് ഇതര സ്ഥാപനങ്ങളുമായോ സഹകരിച്ച് പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് ലോണ്‍ ആപ്പുകള്‍ പ്രസിദ്ധികരിക്കാനാവുക. ഇതിനൊപ്പം കര്‍ശന വ്യവസ്ഥകളും പാലിക്കേണ്ടി വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."