ആനക്കോട്ടയില്‍ ആര്‍ക്കാണ് ചുമതല? എന്താണവിടെ നടക്കുന്നത്?; ആനകളെ മര്‍ദ്ദിച്ചതില്‍ ഇടപെട്ട് ഹൈക്കോടതി
ആനക്കോട്ടയില്‍ ആര്‍ക്കാണ് ചുമതല? എന്താണവിടെ നടക്കുന്നത്?; ആനകളെ മര്‍ദ്ദിച്ചതില്‍ ഇടപെട്ട് ഹൈക്കോടതി
കൊച്ചി: ഗുരുവായൂര്‍ ക്ഷേത്രത്തില്ആനയെ പാപ്പാന്മാര് ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി.ഗുരുവായൂര്‍ ദേവസ്വത്തിന് കീഴിലുള്ള പുന്നത്തൂര്‍ കോട്ടയില്‍ ആനകളെ മര്‍ദ്ദിക്കുന്ന ദൃശ്യം പുറത്തുവന്നതിനു പിന്നാലെയാണ് ഹൈക്കോടതി നടപടി.
ആനക്കൊട്ടയില്‍ നടക്കുന്നത് ദേവസ്വം ബോര്‍ഡ് അറിയുന്നുണ്ടോ? ആര്‍ക്കൊക്കെ എതിരെ ദേവസ്വം ബോര്‍ഡ് നടപടിയെടുത്തു? ദൃശ്യങ്ങള്‍ പുറത്തുവന്നപ്പോള്‍ അല്ലേ ദേവസ്വം സംഭവം അറിഞ്ഞത് എന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് ചോദിച്ചു.
മാനേജിങ് കമ്മിറ്റിക്ക് ഇതില്‍ ഉത്തരവാദിത്തം വേണ്ടതില്ലേ എന്നും ആരാഞ്ഞു. ആനകളുടെ സംരക്ഷണം സംബന്ധിച്ച് എല്ലാ വിധ ഉത്തരവുകളും പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് കോടതി ദേവസ്വം ബോ!ര്‍ഡിനോട് നിര്‍ദേശിച്ചു. ആനകളോട് ക്രൂരമായി പെരുമാറുന്നവര്‍ക്കെതിരെ കടുത്ത നടപടികള്‍ ഉണ്ടാവണം. ഇരുമ്പുതോട്ടി ഉപയോഗിക്കുന്ന പാപ്പാന്മാര്ക്കെതിരെ കര്‍ശന നടപടി വേണം. ആനക്കോട്ടയില്‍ സിസിടിവി സ്ഥാപിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
മനുഷ്യ മൃഗസംഘര്‍ഷവുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുന്ന ഹൈക്കോടതിയിലെ പ്രത്യേക ബെഞ്ചാണ് ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് പരിഗണിക്കുന്നത്.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ശീവേലിക്ക് കൊണ്ടുവന്ന ആനയ്ക്ക് ക്രൂരമായ മര്‍ദനമേറ്റ ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിത നടക്കിരുത്തിയ കൃഷ്ണ എന്ന ആനയേയും ജൂനിയര്‍ കേശവനെയും പാപ്പാന്മാര് അതി ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളായിരുന്നു. പല ദിവസങ്ങളിലായി മര്‍ദ്ദിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്.
സംഭവത്തില്‍ വനംവകുപ്പ് കേസെടുക്കുകയും പാപ്പാന്മാരുടെ ലൈസന്‍സ് റദ്ദാക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."