HOME
DETAILS
MAL
മോദി മുന്നോട്ടു വെക്കുന്നത് രാജ്യത്തെ ഛിന്നഭിന്നമാക്കാനുള്ള ഗ്യാരന്റി- മന്ത്രി കെ രാധാകൃഷ്ണന്‍
backup
February 09 2024 | 10:02 AM
മോദി മുന്നോട്ടു വെക്കുന്നത് രാജ്യത്തെ ഛിന്നഭിന്നമാക്കാനുള്ള ഗ്യാരന്റി- മന്ത്രി കെ രാധാകൃഷ്ണന്‍
തിരുവനന്തപുരം: മോദി ഗ്യാരന്റിയെ രൂക്ഷമായി പരിഹസിച്ച് മന്ത്രി കെ. രാധാകൃഷ്ണന്‍. രാജ്യത്തെ ഛിന്നഭിന്നമാക്കാനുള്ള ഗ്യാരന്റിയാണ് നരേന്ദ്ര മോദി മുന്നോട്ടു വെക്കുന്നതെന്ന് കെ. രാധാകൃഷ്ണന്‍ പറഞ്ഞു.
വര്‍ഗീയതക്ക് കേരളത്തില്‍ ഇടം നല്‍കില്ലാ എന്നത് മലയാളികളുടെ ഗ്യാരന്റിയാണ്. ഇന്ത്യയുടെ തെക്ക് മോദിക്കും കൂട്ടര്‍ക്കും കടന്നു കയറാന്‍ സാധിക്കാത്ത സ്ഥലമായി കാണുകയാണ്. രാജ്യത്തെ വിഭജിക്കാനാണ് ബി.ജെ.പി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അവസാന കമ്യൂണിസ്റ്റുകാര്‍ അവശേഷിക്കുന്നിടത്തോളം കാലം വര്‍ഗീയതക്കും രാജ്യത്തെ തകര്‍ക്കാനുള്ള നിലപാടുകള്‍ക്കും എതിരെ പൊരുതുമെന്നും കെ. രാധാകൃഷ്ണന്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."