ഒരു കെറ്റില്‍ മതി, സിപിംളായി ചിക്കന്‍ കറിയുണ്ടാക്കാം,വൈറലായി വിഡിയോ
ഒരു കെറ്റില്‍ മതി, സിപിംളായി ചിക്കന്‍ കറിയുണ്ടാക്കാം,
പല ഈസിട്രിക്കുകളുമുണ്ടാവുന്നത് ഓരോ ഹോസ്റ്റല്‍ മുറികളില്‍ നിന്നാണ്. ഓംലേറ്റ് ഉണ്ടാക്കാനും ബ്രെഡ് ചൂടാക്കനുമൊക്കെ അയണ്‍ബോക്സ് ഉപയോഗിക്കാമെന്നത് ഹോസ്റ്റല്‍ ജീവികളുടെ കണ്ടുപിടിത്തങ്ങളായിരുന്നു. എന്നാലിപ്പോള്‍ ട്രെന്റ് വേറെയാണ്.
ചിക്കന്‍ കറിയുണ്ടാക്കാന്‍ വായ് വട്ടമുള്ള വലിയ പാത്രങ്ങളോ അല്ലെങ്കില്‍ കുക്കറോ എടുക്കുന്നതാണ് മലയാളികളുടെ ശീലം. എന്നാല്‍ ഇതൊന്നും വേണ്ട എന്ന് പറയുകയാണ് ഒരു കൂട്ടം ഹോസ്റ്റല്‍ സ്റ്റുഡന്‍സ്.
മെഴുകുതിരി കത്തിച്ച് പ്ലേറ്റ് ഉപയോഗിച്ച് മാഗി ഉണ്ടാക്കുന്ന സീനൊക്കെ പണ്ടേ കഴിഞ്ഞതാണ്. ഇപ്പോള്‍ താരം കെറ്റിലാണ്. ഇലക്ടിക് കെറ്റില്‍ ചിക്കന്‍ കറിയാണ് ലേറ്റസ്റ്റ് ട്രെന്റ്. ചേരുവകളൊന്നും കുറക്കാതെയാണ് ഹോസ്റ്റലിലെ ഒരുകൂട്ടം വിദ്യാര്‍ഥിനികള്‍ ചിക്കന്‍കറി ഉണ്ടാക്കിയത്.
ചിക്കന്‍ കറിക്ക് വേണ്ട സവോളയും ഉരുളക്കിഴങ്ങും ഇഞ്ചിയും മുളകുമെല്ലാം കഴുകി അരിഞ്ഞുവൃത്തിയാക്കി വെച്ച ശേഷം കെറ്റിലില്‍ ചിക്കനും വെള്ളവും ഒഴിച്ചു. ശേഷം അരിഞ്ഞു വെച്ച സാധനസാമിഗ്രികളും മസാലയും കൂട്ടി ചേര്‍ത്തു വേവിച്ചു. അല്പ സമയത്തിനുള്ളില്‍ ചിക്കന്‍ക്കറി റെഡി. പിന്നെ സമയം കളഞ്ഞില്ല. എല്ലാവരും വട്ടത്തിലിരുന്ന് കെറ്റില്‍ ചിക്കന്‍ കഴിക്കുന്നതു വരെയാണ് വിഡിയോ.
വിഡിയോ വൈറലായതോടെ ഇലക്ട്രിക് കെറ്റിലിനെ ഇങ്ങനെയും ഉപയോഗിക്കമെന്ന് അത് ഉണ്ടാക്കിയവര്‍ പോലും ചിന്തിച്ചിട്ടുണ്ടാവില്ലെന്ന് തുടങ്ങി നിരവധി രസകരമായ കമന്റുകളാണ് പോസ്റ്റിന് താഴെയായുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."