HOME
DETAILS

പിടിതരാതെ ബേലൂര്‍ മഗ്ന; മയക്ക് വെടിവെക്കാനുള്ള ദൗത്യം ഇന്ന് വീണ്ടും പുനരാരംഭിക്കും; ആന മണ്ണുണ്ടി കോളനിക്ക് സമീപമെന്ന് സൂചന

  
backup
February 12, 2024 | 2:14 AM

mission-belur-magna-will-resume-today-wayanad-elephent-attack

പിടിതരാതെ ബേലൂര്‍ മഗ്ന; മയക്ക് വെടിവെക്കാനുള്ള ദൗത്യം ഇന്ന് വീണ്ടും പുനരാരംഭിക്കും; ആന മണ്ണുണ്ടി കോളനിക്ക് സമീപമെന്ന് സൂചന

മാനന്തവാടി: വയനാടിനെ ഭീതിയിലാഴ്ത്തിയ കൊലയാളി ആന ബേലൂര്‍ മാഗ്നയെ പിടിക്കാനുള്ള ദൗത്യം ഇന്ന് പുനരാരംഭിക്കും. ചേലൂര്‍ മണ്ണുണ്ടി കോളനിക്ക് സമീപം വനത്തില്‍ കാട്ടാന നിലയുറപ്പിച്ചതായി സൂചനയുണ്ട്. വനം വകുപ്പിന്റെ പ്രത്യേക സംഘം ഇന്നലെ രാത്രി കാട്ടില്‍ നിരീക്ഷണം തുടര്‍ന്നിരുന്നു.

ആനയുടെ റേഡിയോ കോളറില്‍ നിന്ന് സിഗ്നല്‍ കിട്ടുന്ന മുറയ്ക്കാകും ദൗത്യസംഘത്തിന്റെ നീക്കം. ആന ഏത് ഭാഗത്ത് തമ്പടിക്കുന്ന എന്ന് നോക്കി ആദ്യം ട്രാക്കിങ് വിദഗ്ദര്‍ ഇറങ്ങും. കൃത്യം സ്ഥലം കിട്ടിയാല്‍ വെറ്റിനറി സംഘം മയക്ക് വെടി വെയ്ക്കാന്‍ നീങ്ങും. അതിവേഗത്തിലാണ് ആനയുടെ നീക്കം. ഇത് ദൗത്യത്തിന് വെല്ലുവിളിയാണ്.

മണ്ണാര്‍ക്കാട്, നിലമ്പൂര്‍ ആര്‍.ആര്‍.ടികള്‍ കൂടി ദൗത്യത്തില്‍ പങ്കാളികളാകുമെന്ന് അധികൃതര്‍ അറിയിച്ചു. ആനയുടെ സാന്നിധ്യമുള്ളതിനാല്‍ തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് ജില്ലാകളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മാനന്തവാടി നഗരസഭയിലെ കുറുക്കന്‍ മൂല, കുറുവ, കാടംകൊല്ലി, പയ്യമ്പള്ളി ഡിവിഷനുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയുണ്ട്. ജനങ്ങള്‍ അനാവശ്യമായി പുറത്തിറങ്ങരുതെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

അതേസമയം ആനയെ മയക്കുവെടിവെക്കുന്നത് വൈകുന്നതില്‍ പ്രതിഷേധിച്ച് ഇന്നലെ മണ്ണുണ്ടിയില്‍ പൊലിസും നാട്ടുകാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായിരുന്നു. കബനിയില്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ദീപയെയും നാട്ടുകാര്‍ ഉപരോധിച്ചിരുന്നു.

ഇന്നലെ വൈകീട്ടോടെ ദൗത്യസംഘം ആനക്ക് തൊട്ടടുത്തെത്തിയെങ്കിലും സാഹചര്യം അനുകൂലമല്ലാത്തതിനാല്‍ വെടിവക്കാനുള്ള നീക്കം ഉപേക്ഷിക്കുകയായിരുന്നു.

അനുയോജ്യമായ സാഹചര്യം ലഭിച്ചാല്‍ മയക്കുവെടി വെക്കാനായിരുന്നു ദൗത്യസംഘത്തിന്റെ നീക്കം. മയങ്ങുന്ന ആനയെ വാഹനത്തിലേക്ക് കയറ്റാന്‍ കുങ്കിയാനകളെയും വനത്തിലേക്ക് എത്തിച്ചിരുന്നു. എന്നാല്‍, ബേലൂര്‍ മഖ്‌ന എന്ന കാട്ടാനയെ ദൗത്യ സംഘം രണ്ട് ഭാഗങ്ങളില്‍ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ഇതോടെയാണ് തിരച്ചില്‍ അവസാനിപ്പിച്ച് മണ്ണുണ്ടി ഭാഗത്തുനിന്ന് സംഘം മടങ്ങിയത്.

അതേസമയം കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന് നാട്ടുകാര്‍ യാത്രാമൊഴിയേകി. മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്‌കരിച്ചു. നൂറുകണക്കിനാളുകള്‍ വിലാപയാത്രയില്‍ പങ്കുചേര്‍ന്നു. വന്യമൃഗശല്യം പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന് സംസ്‌കാര ശുശ്രൂഷക്ക് നേതൃത്വം നല്‍കിയ മാനന്തവാടി ബിഷപ്പ് മാര്‍ ജോസ് പെരുന്നേടം വിമര്‍ശിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴക്കെടുതിയില്‍ മുങ്ങി ജമ്മുകശ്മീര്‍; മണ്ണിടിച്ചിലും പ്രളയവും, നാല് മരണം

National
  •  9 days ago
No Image

നഗ്നയായി ക്ഷേത്രത്തില്‍ പ്രവേശിച്ച യുവതി വിഗ്രഹവുമെടുത്ത് കുളത്തില്‍ ചാടി ആത്മഹത്യ ചെയ്തു, വിഗ്രഹത്തിനായി തിരച്ചില്‍

National
  •  9 days ago
No Image

ലോകകപ്പ് ഫൈനല്‍: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Kerala
  •  9 days ago
No Image

ഫൈനല്‍ വിസില്‍ മുഴങ്ങും വരെ വെളിച്ചം; ഇന്ന് ലോഡ് ഷെഡിങ് ഇല്ലെന്ന് കെ.എസ്.ഇ.ബി

Kerala
  •  9 days ago
No Image

വൈദ്യുതി പ്രതിസന്ധി; ഡി.വൈ.എഫ്.ഐ. സമരം ചെയ്യേണ്ടത് കരാര്‍ റദ്ദാക്കിയ പിണറായി സര്‍ക്കാറിന് എതിരെയെന്ന് സണ്ണി ജോസഫ്

latest
  •  9 days ago
No Image

ഖത്തർ വിമാന സർവീസുകൾ: ചില റൂട്ടുകളിൽ മാറ്റങ്ങൾ; യാത്രയ്ക്ക് മുമ്പ് വിമാനത്തിന്റെ സ്റ്റാറ്റസ് പരിശോധിക്കാൻ നിർദേശം

qatar
  •  9 days ago
No Image

'വലത് കൈ ചെയ്യുന്നത് ഇടത് കൈ അറിയാന്‍ പാടില്ല'; ആശുപത്രിക്കകത്ത് രാഷ്ട്രീയത്തിന് വിലക്ക് ഏര്‍പ്പെടുത്തി കെ. മുരളീധരന്‍

Kerala
  •  9 days ago
No Image

വി. എ ഹസ്സൻ അഹമദ് നഹ്ജുർറശാദ് ട്രസ്റ്റ് ചെയർമാൻ 

latest
  •  9 days ago
No Image

വി.എസിന്റെ ഓര്‍മ്മക്കുറിപ്പുള്ള വാരാന്തപതിപ്പ് അവസാന നിമിഷം  ഒഴിവാക്കി ദേശാഭിമാനി, സാങ്കേതിക പിഴവെന്ന് വിശദീകരണം

Kerala
  •  9 days ago
No Image

രാമക്ഷേത്ര ട്രസ്റ്റ് സംഭാവന തട്ടിപ്പ്; പ്രധാനമന്ത്രി മൗനം വെടിയണം, മോദിക്ക് രാഹുല്‍ -ഖാര്‍ഗെയുടെ കത്ത്

National
  •  9 days ago