HOME
DETAILS

ഖത്തറില്‍ തടവിലായിരുന്ന എട്ട് ഇന്ത്യന്‍ നാവികര്‍ക്ക് മോചനം; മോചിതരായവരില്‍ മലയാളിയും

  
backup
February 12, 2024 | 3:35 AM

qatar-releases-8-jailed-navy-veterans-7-back-in-india

ഖത്തറില്‍ തടവിലായിരുന്ന എട്ട് ഇന്ത്യന്‍ നാവികര്‍ക്ക് മോചനം; മോചിതരായവരില്‍ മലയാളിയും

ദോഹ: ഖത്തറില്‍ തടവിലായിരുന്ന മുന്‍ ഇന്ത്യന്‍ നാവികര്‍ക്ക് മോചനം. ചാരവൃത്തി കേസില്‍ തടവിലായിരുന്ന മലയാളിയുള്‍പ്പെടെ എട്ട് പേരെയാണ് ഖത്തര്‍ മോചിപ്പിച്ചത്. ഖത്തറിന്റെ നടപടിയില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം നന്ദി അറിയിച്ചു. നേരത്തെ വധശിക്ഷക്ക് വിധിക്കപ്പെട്ടവരാണിവര്‍ പിന്നീട് നയതന്ത്ര ഇടപെടലുകളുടെ ഭാഗമായി ശിക്ഷ ഇളവ് ചെയ്തിരുന്നു.

ക്യാപ്റ്റന്‍ നവ്‌തേജ് സിങ് ഗില്‍, ക്യാപ്റ്റന്‍ ബിരേന്ദ്ര കുമാര്‍ വര്‍മ, ക്യാപ്റ്റന്‍ സൗരഭ് വസിഷ്ഠ്, കമാന്‍ഡര്‍ അമിത് നാഗ്പാല്‍, കമാന്‍ഡര്‍ സുഗുണാകര്‍ പകാല, കമാന്‍ഡര്‍ സഞ്ജീവ് ഗുപ്ത, തിരുവനന്തപുരം സ്വദേശിയെന്നുകരുതുന്ന നാവികന്‍ രാഗേഷ് ഗോപകുമാര്‍ എന്നിവരായിരുന്നു ശിക്ഷ നേരിട്ടത്. ഇന്ത്യന്‍ നാവികസേനയില്‍നിന്ന് വിരമിച്ചശേഷം ഖത്തറിലെ സ്വകാര്യകമ്പനിയായ അല്‍ ദഹ്‌റയില്‍ ജോലിചെയ്യവേ 2022 ഓഗസ്റ്റിലാണ് ഇവര്‍ അറസ്റ്റിലായത്.

2023 മാര്‍ച്ചില്‍ നടന്ന വിചാരണയ്ക്കുശേഷം ഒക്ടോബര്‍ 26നായിരുന്നു ഇവര്‍ക്ക് വധശിക്ഷ വിധിച്ചത്. അതേസമയം, രഹസ്യസ്വഭാവമുള്ള നടപടിക്രമങ്ങളായതിനാല്‍ വിഷയത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നില്ല.

18മാസത്തെ ജയില്‍ വാസത്തിന് ശേഷം ഏഴു പേര്‍ ഇന്ത്യയിലേക്ക് തിരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മിഡിൽ ഈസ്റ്റിലെ കരുത്തായി ദുബൈ-റിയാദ് ഫ്ലൈറ്റ് റൂട്ട്; ടിക്കറ്റ് നിരക്കിലും തിരക്കിലും വൻ വർദ്ധനവ്

Saudi-arabia
  •  4 days ago
No Image

വീടിന് മണ്ണെടുക്കുമ്പോൾ കിട്ടിയത് സ്വർണനിധി; കർണാടകയിൽ എട്ടാം ക്ലാസുകാരൻ കണ്ടെത്തിയത് 470 ഗ്രാം സ്വർണം; പിടിച്ചെടുത്ത് അധികൃതർ

National
  •  4 days ago
No Image

സാമ്പത്തിക സഹായ നിബന്ധനകളില്‍ പുതിയ മാറ്റങ്ങള്‍ നടപ്പിലാക്കി ഒമാന്‍

oman
  •  4 days ago
No Image

എം.കെ. മുനീറിനെ സന്ദർശിച്ച് മുഖ്യമന്ത്രിയും, മന്ത്രി മുഹമ്മദ് റിയാസും

Kerala
  •  4 days ago
No Image

കിവികളുടെ ചിറകരിഞ്ഞു; 2026ലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ആവേശ വിജയം

Cricket
  •  4 days ago
No Image

ലക്ഷ്മി എവിടെ? 14 വയസ്സുകാരിയെ കാണാതായിട്ട് മൂന്ന് ദിവസം; തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ കണ്ടതായി സൂചന; അന്വേഷണം ഊർജ്ജിതമാക്കി പൊലിസ്

Kerala
  •  4 days ago
No Image

ഔദ്യോഗിക കാര്യങ്ങള്‍ക്കായി ഫോണോ ഇന്റര്‍നെറ്റോ ഉപയോഗിക്കാറില്ല: ആശയവിനിമയത്തിന് സാധാരണക്കാര്‍ക്കറിയാത്ത മാര്‍ഗങ്ങളുണ്ട്; അജിത് ഡോവല്‍

National
  •  4 days ago
No Image

ജാമിഅ നൂരിയ്യ വാര്‍ഷിക സമ്മേളനത്തിനു ഉജ്വല പരിസമാപ്തി 

Kerala
  •  4 days ago
No Image

ചാത്തമംഗലത്ത് പതിവായി വയലുകളിൽ കൊക്കുകൾ ചത്തുവീഴുന്നു; പക്ഷിപ്പനിയാണോ എന്ന സംശയത്തിൽ നാട്ടുകാർ

Kerala
  •  4 days ago
No Image

വിവാഹ വീട്ടിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; വധൂവരന്മാരടക്കം 8 പേർക്ക് ദാരുണാന്ത്യം

International
  •  4 days ago