നാടെങ്ങും കര്‍ഷകദിനാഘോഷം
കണ്ണൂര്‍: കര്‍ഷകരെ ആദരിക്കല്‍, കാര്‍ഷിക പ്രദര്‍ശനം, വിളംബര ജാഥ, മത്സരങ്ങള്‍ എന്നിവയൊക്കെയായി ജില്ലയില്‍ കര്‍ഷകദിനം വിപുലമായി ആഘോഷിച്ചു.
മുണ്ടേരി: കാനച്ചേരി മന്‍ശ ഉല്‍ ഉലും എം.എല്‍.പി സ്‌കൂളില്‍ കര്‍ഷക ദിനം ആഘോഷിച്ചു. വിത്ത് വിതരണം, ജൈവ പച്ചക്കറി നടീല്‍ പഞ്ചായത്ത് പ്രസിസന്റ് എ പങ്കജാക്ഷന്‍ ഉദ്ഘാടനം ചെയ്തു. സി.എം നൗഷാദ്, കെ ബാസിത്ത്, പി.പി ഖദീജ, പി.എം മമ്മു പങ്കെടുത്തു.
പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ കര്‍ഷക ദിനം ആചരിച്ചു. പഞ്ചായത്ത് ഓഫിസ് പരിസരത്ത് ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി ജയപാലന്‍ ഉദ്ഘാടനം ചെയ്തു. പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് കെ നാരായണന്‍ അധ്യക്ഷനായി. മികച്ച പച്ചക്കറിതോട്ടം ഒരുക്കിയ സ്‌കൂളുകളായ പാപ്പിനിശ്ശേരി എല്‍.പി സ്‌കൂള്‍, ആറോണ്‍ യു.പി സ്‌കൂള്‍, അരോളി സെന്‍ട്രല്‍ എല്‍.പി എന്നിവര്‍ക്കുള്ള ഉപഹാരം സി റീന നല്‍കി. മികച്ച കൃഷി ചെയ്ത ഗ്രൂപ്പിനുള്ള പുരസ്‌കാരം പഴഞ്ചിറ പച്ചക്കറി ഗ്രൂപ്പിനു ടി വേണുഗോപാലന്‍ നല്‍കി. ഓലമടയല്‍, തേങ്ങ ഉരിക്കല്‍, കാര്‍ഷിക ക്വിസ് തുടങ്ങിയ മത്സരങ്ങളും നടന്നു. പി.വി മോഹനന്‍, കോട്ടൂര്‍ ഉത്തമന്‍, പി.പി ഷാജിര്‍, പട്ടേരി രവീന്ദ്രന്‍, എന്‍ ഉണ്ണിക്കണ്ണന്‍, പി.പി ദാമോദരന്‍, സി.എച്ച് അബ്ദുല്‍ സലാം, എം.വി കണ്ണന്‍, ബിജു തുത്തി, കൃഷി ഓഫിസര്‍ കെ.ടി രമ, കൃഷി അസിസ്റ്റന്റ് ഭാര്‍ഗവന്‍ സംസാരിച്ചു.
കല്ല്യാശ്ശേരി: ആന്തൂര്‍ നഗരസഭയുടെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ കൃഷി ദിനം ആചരിച്ചു. ആന്തൂര്‍ നഗരസഭ ഹാളില്‍ ചെയര്‍പേഴ്‌സണ്‍ പി.കെ ശ്യാമള ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ കെ ഷാജു അധ്യക്ഷനായി. കാര്‍ഷിക മേഖലയില്‍ പ്രാഗത്ഭ്യം തെളിയിച്ചവരെ പൊന്നാടയണിയിച്ച് ആദരിച്ചു. കൃഷി ഓഫിസര്‍ കെ സ്വപ്‌ന, കൃഷി അസിസ്റ്റന്റ് മുരളീകൃഷ്ണന്‍ മണ്ണംകുളം, പി.പി ഉഷ, കെ രവീന്ദ്രന്‍, കെ.പി ശ്യാമള, എ പ്രിയ, വി പുരുഷോത്തമന്‍ സംസാരിച്ചു.
പെരളശേരി: ഗ്രാമപഞ്ചായത്ത് കാര്‍ഷിക ദിനാഘോഷം ബാവോട് ഈസ്റ്റ് എല്‍.പി സ്‌കൂളില്‍ കെ.കെ നാരായണന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എ.കെ ചന്ദ്രന്‍ അധ്യക്ഷനായി. പി.കെ ജാനകി, കെ മഹിജ, കെ.സി സുധാകരന്‍, പി.പി ദാമോദരന്‍, പി.എം ലീല എന്നീ കര്‍ഷകരെ ആദരിച്ചു. കര്‍ഷക സെമിനാറില്‍ കെ.ഒ അരവിന്ദാക്ഷന്‍ വിഷയം അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.സി മോഹനന്‍, വി.കെ ലളിത, പി.കെ ബാലന്‍ സംസാരിച്ചു.
കടമ്പൂര്‍ ഗ്രാമപഞ്ചായത്ത് കാടാച്ചിറ എല്‍.പി സ്‌കൂളില്‍ നടത്തിയ കര്‍ഷകസംഗമം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ഗിരീശന്‍ അധ്യക്ഷനായി. എം വിജയന്‍, കെ.കെ രോഷ്‌ന, എം സുരേന്ദ്രന്‍, എന്‍.കെ മനോജ്കുമാര്‍, ടി.വി സുജാത എന്നീ കര്‍ഷകരെ മന്ത്രി ആദരിച്ചു.
കൊളച്ചേരി: കൊളച്ചേരി ഗ്രാമപഞ്ചായത്ത്, കൃഷി ഭവന്‍, കൊളച്ചേരി സര്‍വിസ് സഹകരണ ബാങ്ക് എന്നിവയുടെ ആഭിമുഖ്യത്തില്‍ കര്‍ഷക ദിനാചരണവും കര്‍ഷകരെ ആദരിക്കല്‍ ചടങ്ങും നടത്തി. കൊളച്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം അനന്തന്‍ മാസ്റ്ററുടെ അധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.സി.പി ഫൗസിയ ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അജിത്ത് മാട്ടൂല്‍, കെ മഹിജ, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ സി ബാലകൃഷ്ണന്‍, എം അബ്ദുല്‍ അസീസ്, കെ.പി പത്മിനി, വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.വി ഷമീമ, കെ.എം.പി സറീന, എം.വി നാരായണന്‍, പി.വി വല്‍സന്‍, കെ.പി കമാല്‍, കെ. പി ചന്ദ്രന്‍, കെ.പി അബ്ദുല്‍ മജീദ്, കെ.എം ശിവദാസന്‍, എം ദാമോദരന്‍, കെ.വി ഗോപിനാഥന്‍, ഇ.വി കരുണാകരന്‍, പി.കെ രാധാകൃഷ്ണന്‍, ടി.വി ജയകൃഷ്ണന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."