കോഴിക്കോട് എല്‍.പി സ്കൂളിനകത്ത് പൂജ; റിപ്പോര്‍ട്ട് തേടി വിദ്യാഭ്യാസ വകുപ്പ്
കോഴിക്കോട് എല്‍.പി സ്കൂളിനകത്ത് പൂജ
കോഴിക്കോട്: കുറ്റ്യാടിയ്ക്കടുത്ത് നെടുമണ്ണൂര്‍ എല്‍പി സ്കൂളില്‍ പൂജ നടത്തി. സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് റിപ്പോര്‍ട്ട് തേടി. കുന്നുമ്മല്‍ എഇഒയോടാണ് ഡയരക്ടര്‍ ജനറല്‍ ഓഫ് എജുക്കേഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. റിപ്പോര്‍ട്ട് ഇന്ന് തന്നെ മേലുദ്യോഗസ്ഥര്‍ക്ക് നല്‍കും.
ഇന്നലെ രാത്രിയാണ് സ്കൂളില്‍ പൂജ നടത്തിയത്. സംഭവത്തിന് പിന്നാലെ സിപിഎം പ്രവര്‍ത്തകരും നാട്ടുകാരും സ്കൂളിലെത്തി പ്രതിഷേധിച്ചു. തൊട്ടില്‍പാലം പൊലീസ് സ്ഥലത്തെത്തിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
സ്കൂള്‍ മാനേജരുടെ മകന്റെ നേതൃത്വത്തിലുള്ള സംഘമാണ് പൂജ നടത്തിയത്. പൂജ നടന്നത് തന്റെ അറിവോടെയല്ലെന്ന് സ്കൂള്‍ ഹെഡ്മിസ്ട്രസ് സജിത ടി കെ പറഞ്ഞു. രാത്രി 7 മണിയോടെ നാട്ടുകാര്‍ വിളിച്ച് പറഞ്ഞപ്പോഴാണ് വിവരമറിഞ്ഞത്. മാനേജരുടെ മകന്റെ നേതൃത്വത്തിലാണെന്നറിഞ്ഞപ്പോള്‍ നിര്‍ത്തി വയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. സ്കൂള്‍ ഓഫീസ് റൂമിലടക്കം അതിക്രമിച്ച് കടന്നവര്‍ക്കെതിരെ എഇഒയ്ക്ക് പരാതി നല്‍കുമെന്നും സ്കൂള്‍ ഹെഡ്മിസ്ട്രസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."