HOME
DETAILS

പൊതുതെരഞ്ഞെടുപ്പ്:അർഥമില്ലാത്ത ചില നാട്യങ്ങൾ

  
backup
February 15 2024 | 00:02 AM

general-elections-some-nonsense

രാം പുനിയാനി

2024ലെ പൊതുതെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍, ഭാരതീയ ജനതാ പാര്‍ട്ടിയെക്കുറിച്ച് പുനര്‍വിചിന്തനം നടത്താന്‍ മുസ്‌ലിം സമുദായത്തെ പ്രേരിപ്പിച്ചു കൊണ്ടിരിക്കുകയാണ് മുസ്‌ലിംകളിലെ തന്നെ ചിലര്‍. ഇന്ത്യന്‍ മുസ്‌ലിംകള്‍ വിവേചനം നേരിടുന്നില്ലെന്ന വാദമാണ് ഇവര്‍ പ്രധാനമായും ഉന്നയിക്കുന്നത്. സൂഫി മുസ്‌ലിംകള്‍ക്കും പസ്മാന്ദ മുസ്‌ലിംകള്‍ക്കും ബി.ജെ.പി പ്രത്യേക പരിഗണന നല്‍കുന്നുണ്ടെന്ന വാദവും ഇവര്‍ മുന്നോട്ടുവയ്ക്കുന്നു. ബി.ജെ.പി ഇന്ത്യയില്‍ നടപ്പാക്കിയ ഭക്ഷണം, പാര്‍പ്പിടം, പാചകവാതകം, ശുദ്ധജലം തുടങ്ങിയ സാമൂഹ്യക്ഷേമ പദ്ധതികളെല്ലാം മുസ്‌ലിം സമുദായത്തിനും ലഭ്യമാകുന്നുണ്ടെന്ന വാദവും ഇക്കൂട്ടര്‍ ഉയര്‍ത്തിക്കാട്ടുന്നു. കൂടാതെ, 2014 മുതല്‍ രാജ്യത്ത് കാര്യമായ വര്‍ഗീയ കലാപങ്ങളുണ്ടായിട്ടില്ലെന്നും കഴിഞ്ഞ അമ്പതു വര്‍ഷങ്ങളില്‍ ഇന്ത്യ ഏറ്റവും സമാധാനമനുഭവിച്ചത് ഇക്കാലഘട്ടത്തിലാണെന്നുമുള്ള വാദങ്ങളും ഈ പ്രമാണിവര്‍ഗം ഉന്നയിക്കുന്നു. എന്നാല്‍, ഇത്തരം അവകാശവാദങ്ങളെല്ലാംതന്നെ അര്‍ധസത്യങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണെന്നും ഇവ ഇന്ത്യൻ മുസ്‌ലിം ജീവിതത്തിന്റെ അടിസ്ഥാന പ്രശ്‌നങ്ങളെ വിസ്മരിച്ചു കൊണ്ടുള്ളതാണെന്നുമാണ് യാഥാർഥ്യം. ഒരുപക്ഷേ, രാജ്യത്തെ മുസ്‌ലിംകളിലെ ചിലര്‍ വലിയതോതില്‍ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നില്ലെന്നത് സത്യമായിരിക്കാം. എന്നാല്‍, ഇന്ത്യന്‍ മുസ്‌ലിംകള്‍ ഭീകരമായി അനുഭവിക്കുന്ന അരക്ഷിതാവസ്ഥയുടെയും പാര്‍ശ്വവല്‍ക്കരണത്തിന്റെയും ന്യൂനപക്ഷ പ്രശ്‌നങ്ങളുടെയും മുന്നില്‍ നേരത്തെ ഉന്നയിച്ച അവകാശവാദങ്ങളെല്ലാം നിരര്‍ഥകമാണ്.


2014 മുതല്‍ സാരമായ വര്‍ഗീയ പ്രശ്‌നങ്ങളൊന്നും ഇന്ത്യയിലുണ്ടായിട്ടില്ലെന്നത് നട്ടാല്‍ മുളക്കാത്ത നുണയാണ്. ഷഹീന്‍ബാഗ് പ്രക്ഷോഭത്തെ തുടര്‍ന്ന്, ബി.ജെ.പി ആരംഭിച്ച ഡല്‍ഹി കലാപം എന്തായിരുന്നു? ‘ഗോലി മാരോ’ എന്ന ഭീഷണിയും പ്രതിഷേധക്കാരെ ബലംപ്രയോഗിച്ച് നീക്കംചെയ്യുമെന്ന ഭയപ്പെടുത്തലുകളും ആര്‍ക്കാണു മറക്കാനാവുക? അമ്പത്തിയൊന്നു പേര്‍ കൊല്ലപ്പെട്ട ഈ കലാപത്തില്‍ 37 പേര്‍ മുസ്‌ലിംകളായിരുന്നു. മുസ്‌ലിംകളുടെ സ്വത്തുവകകളെ ലക്ഷ്യംവച്ചുകൊണ്ട് തെരുവുകളില്‍ ബുള്‍ഡോസറുകള്‍ എത്തുന്ന സ്ഥിതിവിശേഷം ആരും കാണുന്നില്ലേ... ബി.ജെ.പി ഭരണത്തിലിരിക്കുന്ന സംസ്ഥാനങ്ങളില്‍ മുസ്‌ലിം സ്വത്തുവകകള്‍ക്കുമേല്‍ ആരാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ വരുത്തുന്നതെന്ന മത്സരമാണു നടക്കുന്നത്. ഡല്‍ഹി ഹൈക്കോടതിയില്‍നിന്ന് വിരമിച്ച ചീഫ് ജസ്റ്റിസ് അജിത്ത് പ്രകാശ് ഷാഹ് ‘കോഡ’ എന്ന വാര്‍ത്താമാധ്യമത്തോട് പറഞ്ഞതിങ്ങനെ: ‘ഏതെങ്കിലും ക്രിമിനല്‍ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ വസ്തുവകകള്‍ തകര്‍ത്തുകളയാന്‍ പാടില്ല’.


പശുരാഷ്ട്രീയത്തിന്റെ ആവിര്‍ഭാവത്തോടുകൂടി അലഞ്ഞുനടക്കുന്ന മൃഗങ്ങള്‍ ഉണ്ടാക്കിത്തീര്‍ക്കുന്ന വാഹനാപകടങ്ങളും കുറവല്ല രാജ്യത്ത്. ഇവ വിളകള്‍ നശിപ്പിക്കുന്നതും സര്‍വസാധാരണമാണ്. എന്നാല്‍, ഇതേ രാഷ്ട്രീയത്തിന്റെ അനന്തരഫലമെന്നോണം ഇന്ത്യന്‍ തെരുവുകളിന്ന് ആള്‍ക്കൂട്ട ആക്രമണങ്ങളുടെ ഇടങ്ങളായി മാറിയിരിക്കുന്നു. മുഹമ്മദ് അഖ്‌ലാഖില്‍ നിന്നാരംഭിച്ച് മുസ്‌ലിംകളും ദലിതരും ഇത്തരം ആള്‍ക്കൂട്ടക്കൊലകള്‍ക്ക് ഇരയായ സംഭവങ്ങള്‍ രാജ്യത്ത് നിരവധിയാണ്. രാജസ്ഥാനിലെ നാസിര്‍, ജുനൈദ് എന്നീ യുവാക്കളെ കൊലപ്പെടുത്തിയ കേസിലെ ഗോസംരക്ഷകനായ പ്രതി മോനു മനേസറിനെ കുറിച്ചുള്ള വിവരങ്ങള്‍ ഏറെ ഭയപ്പെടുത്തുന്നതാണ്. കൊല്ലപ്പെട്ട യുവാക്കളുടെ കുടുംബങ്ങളെ സന്ദര്‍ശിച്ച ഹര്‍ഷ് മന്ദര്‍ എഴുതുന്നതിങ്ങനെ: ‘മോനു മനേസറിന്റെ സമൂഹമാധ്യമങ്ങളിലെ വിവരങ്ങള്‍ കണ്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. ഇയാളും ഈ സംഘത്തിലെ അംഗങ്ങളും മെച്ചപ്പെട്ട ആയുധങ്ങള്‍ ഉപയോഗിക്കുന്നതും പൊലിസ് വാഹനത്തിനു സമാനമായ ശബ്ദങ്ങളുള്ള സൈറണ്‍ ഉപയോഗിക്കുന്നതും വാഹനങ്ങള്‍ക്കു നേരെ വെടിയുതിര്‍ക്കുന്നതും തങ്ങളുടെ പിടിയിലാകുന്നവരെ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളില്‍ തത്സമയം പങ്കുവച്ചിരിക്കുകയാണ്’. കന്നുകാലി വിഷയത്തിലുള്ള ആക്രമണങ്ങളെ സംബന്ധിച്ച വിശദവിവരങ്ങള്‍ എവിടെയും ലഭ്യമല്ല. ഇതു മറച്ചുവയ്‌ക്കേണ്ടത് ഭരണകൂടത്തിന്റെ ആവശ്യമാണല്ലോ. അവരെത്ര മറച്ചുവച്ചിട്ടും വലിയൊരു വിഭാഗം മുസ്‌ലിംകള്‍ക്കിടയില്‍ ഈ അക്രമങ്ങള്‍ ഭീതിക്കു കാരണമായിട്ടുണ്ട്. ഇതു സാരമായി ബാധിച്ചിരിക്കുന്നത് മേവാതിലെ മുസ്‌ലിംകളെയാണ്. കാരണം, ഇവിടെ മുസ്‌ലിംകളാണ് പാലുല്‍പാദന വ്യവസായത്തില്‍ പ്രധാനമായും ഏര്‍പ്പെട്ടിരിക്കുന്നത്.


ഇനി ഞെട്ടിക്കുന്ന ചില വാര്‍ത്തകള്‍ പറയാം. രാജസ്ഥാനിലെ ശംഭുലാല്‍ റേഖര്‍ എന്നയാള്‍ അഫ്‌റസുല്‍ എന്ന വ്യക്തിയെ കൊല്ലുക മാത്രമല്ല ചെയ്തത്, അതിന്റെ വിഡിയോ ചിത്രീകരിക്കുകയും ചെയ്തിട്ടുണ്ട്. കലീമുദ്ദീന്‍ അന്‍സാരിയുടെ കൊലപാതകത്തിലെ ആരോപിതരെ വിരുന്നൂട്ടുന്ന കേന്ദ്രമന്ത്രി ജയന്ത് സിന്‍ഹയെയും നാം കണ്ടതാണ്. ഇത്തരം സംഭവങ്ങള്‍ ഇന്ത്യയില്‍ സര്‍വസാധാരണമായിരിക്കുന്നു എന്നതാണ് സത്യം.


ലൗ ജിഹാദെന്ന പേരില്‍ വലിയൊരു ഭീതിതരംഗം മുസ്‌ലിംകള്‍ക്കെതിരേ പടച്ചുവിട്ടു. ഇതേതുടര്‍ന്ന്, പലതരം ജിഹാദുകള്‍ പിന്നെയും വന്നു. യു.പി.എസ്.സി ജിഹാദും ഭൂമി ജിഹാദും എല്ലാം ഇതില്‍പെട്ടതുതന്നെ. ഏറ്റവും അത്ഭുതപ്പെടുത്തിയത് കൊറോണ ജിഹാദായിരുന്നു. തബ്‌ലീഗ് ജമാഅത്തുകാരാണ് കൊറോണ പടര്‍ത്തിയത് എന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട് ഉന്നയിച്ചിരുന്നത്. ഇതുകാരണം മുസ്‌ലിം വ്യവസായികൾക്ക് സമൂഹമധ്യത്തില്‍ പ്രവേശിക്കാനുള്ള അവസരങ്ങള്‍ നിഷേധിക്കപ്പെട്ടു. പലതരത്തിലാണ് ഇസ്‌ലാമോഫോബിയ ഇന്ത്യയില്‍ വളരുന്നത്. ഇത്തരം സാഹചര്യങ്ങള്‍മൂലം മുസ്‌ലിംകള്‍ നഗരങ്ങളില്‍പോലും വന്‍തോതിലുള്ള പാര്‍ശ്വവല്‍ക്കരണത്തിനു ഇരയാവുന്നുണ്ട്. പല സ്ഥലങ്ങളിലും മുസ്‌ലിംകള്‍ക്ക് താമസസൗകര്യങ്ങള്‍ നിഷേധിക്കപ്പെടുന്നു. വിദ്യാഭ്യാസ സാമ്പത്തിക മേഖലയില്‍ മുസ്‌ലിംകള്‍ വലിയതോതിലുള്ള ഇടിവും നേരിടുന്നുണ്ടെന്നതാണ് വാസ്തവം. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ഏറ്റവും കൂടുതല്‍ മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് ഉപകാരപ്രദമാകുന്ന മൗലാന ആസാദ് നാഷനല്‍ ഫെല്ലോഷിപ്പ് നിര്‍ത്തലാക്കിയതുപോലും ഇതിന്റെ ഭാഗമായാണ്. ഈ വിഭാഗത്തിന്റെ സാമ്പത്തികമായ ഏറ്റക്കുറച്ചിലുകള്‍ അടുത്തകാലത്തായി തുടര്‍ന്നു കൊണ്ടിരിക്കുകയാണെന്നാണ് പല റിപ്പോര്‍ട്ടുകളും ചൂണ്ടിക്കാണിക്കുന്നത്.


എന്‍.ആര്‍.സിയും പൗരത്വ നിയമ ഭേദഗതയും വഴി മുസ്‌ലിംകളെ ഈ രാജ്യത്തുനിന്നുതന്നെ അപ്രസക്തമാക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. ഇതു നടപ്പാക്കിയ അസമില്‍ കൃത്യമായ രേഖകളില്ലാത്ത 19 ലക്ഷം ഹിന്ദുക്കളുണ്ടെന്നാണു കണ്ടെത്തിയത്. എന്നാല്‍, ഇവര്‍ കൊണ്ടുവരാന്‍ പോകുന്ന നിയമപ്രകാരം ഹിന്ദുക്കള്‍ക്ക് സംരക്ഷണമുണ്ട്. രേഖകളില്ലാത്ത മുസ്‌ലിംകളെ കാത്തിരിക്കുന്നതാകട്ടെ തുറുങ്കുമുറികളുമാണ്. പസ്മാന്ദ മുസ്‌ലിംകളോട് ഇപ്പോള്‍ കാണിക്കുന്ന ഈ അനുതാപം കേവലം പ്രകടനമാണ്. ഭൂരിപക്ഷ രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ ഇരകള്‍ ഇതേ പസ്മാന്ദ മുസ്‌ലിംകള്‍ തന്നെയാണെന്നതാണ് വാസ്തവം. ഇന്നീ സമുദായത്തിനു മുന്നിലുള്ള വലിയ വിപത്ത് മുസ്‌ലിംസമൂഹം പൊതുവെ നേരിടുന്ന അരക്ഷിതാവസ്ഥ തന്നെയാണ്. ഇത് എല്ലാ വിഭാഗം മുസ്‌ലിംകളെയും ഒരുപോലെ ബാധിക്കുന്ന പ്രശ്‌നവുമാണ്. ഇതു തുടര്‍ന്നാല്‍ പല യാഥാസ്ഥിതിക ഘടകങ്ങളും തഴച്ചുവളരാനുള്ള സാഹചര്യമൊരുങ്ങുകയും ചെയ്യും. മുസ്‌ലിംകള്‍ക്കിടയില്‍ പരിഷ്‌കരണങ്ങള്‍ ഉണ്ടാകേണ്ടതുണ്ട് എന്നതില്‍ തര്‍ക്കമൊന്നുമില്ല. എന്നാല്‍, മുസ്‌ലിംകളുടെ രാഷ്ട്രീയനിലനില്‍പ്പും അസ്തിത്വവും തന്നെ അപകടത്തിലാകുന്ന സാഹചര്യമുണ്ടായാല്‍ പരിഷ്‌കരണശ്രമങ്ങളെല്ലാം പിന്നാമ്പുറത്തു നില്‍ക്കാനേ സാധ്യതയുള്ളൂ.


പ്രത്യക്ഷമായും മുസ്‌ലിംകള്‍ക്കെതിരേയുള്ള വിവേചനപദ്ധതികള്‍ പലതും ആവിഷ്‌കരിക്കുന്ന തയാറെടുപ്പിലാണ് പല സംസ്ഥാനങ്ങളിലെയും ബി.ജെ.പി ഭരണകൂടങ്ങള്‍. രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം കഴിഞ്ഞതോടെ ഭൂരിപക്ഷ രാഷ്ട്രീയത്തിനു കൂടുതല്‍ നിശ്ചയദാര്‍ഢ്യം വന്നുവെന്നു വേണമെങ്കില്‍ പറയാം. പല രാഷ്ട്രീയ സ്ഥാപനങ്ങളിലും മുസ്‌ലിംകള്‍ക്കുള്ള പ്രാതിനിധ്യം ഇല്ലാതായിക്കൊണ്ടിരിക്കുന്നു. നിലവില്‍ ഭരണത്തിലുള്ള ഹിന്ദുത്വ ദേശീയതാ പാര്‍ട്ടിയില്‍ ഒരു മുസ്‌ലിം എം.പി പോലുമില്ലെന്ന സത്യം നാം മറക്കരുത്. മുമ്പുണ്ടായിരുന്ന സര്‍ക്കാരുകള്‍ക്കും മുസ്‌ലിം പ്രശ്‌നങ്ങള്‍ക്കു പരിഹാരം കൊണ്ടുവരാന്‍ സാധിച്ചിട്ടില്ല. ഈ വിഷയത്തിലെ പ്രധാന പ്രശ്‌നം ആര്‍.എസ്.എസ്- ബി.ജെ.പിയില്‍ നിന്നുള്ള എതിര്‍പ്പുകളായിരുന്നു.


മുസ്‌ലിം സമുദായത്തിനു വേണ്ടിയുള്ള ഏതൊരു ക്രിയാത്മക നടപടിയും എങ്ങനെ നശിപ്പിക്കപ്പെടുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട്. ദുരിതമനുഭവിക്കുന്ന, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടതുമായ സമുദായങ്ങള്‍ക്കാണ് ദേശീയ വിഭവങ്ങളില്‍ പ്രഥമ അവകാശം എന്നായിരുന്നു ആ റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തില്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പ്രസ്താവിച്ചത്. എന്നാല്‍, ദേശീയവിഭവങ്ങളുടെ ആദ്യ അവകാശം മുസ്‌ലിംകള്‍ക്കാണെന്ന് പ്രധാനമന്ത്രി പറഞ്ഞുവെന്ന രീതിയിലാണ് ആ പ്രസ്താവന പ്രചരിക്കപ്പെട്ടത്. ഇതോടെ മുസ്‌ലിം സമുദായത്തിന്റെ ദുരിതമകറ്റാനുള്ള ഏതൊരു ഉദ്യമത്തിനും പലതരത്തിലുള്ള പ്രതിബന്ധങ്ങള്‍ ഉയര്‍ന്നുവന്നു. അതിനാല്‍തന്നെ, നമ്മുടെ തെരഞ്ഞെടുപ്പ് താല്‍പര്യങ്ങളെപ്പറ്റി എല്ലാ വിഭാഗം ജനങ്ങളും പുനരാലോചിക്കേണ്ടതുണ്ട്. ഇപ്പോള്‍ മുസ്‌ലിംകളെ പ്രീണിപ്പിക്കാനുള്ള ശ്രമങ്ങളെല്ലാം യാതൊരു അര്‍ഥവുമില്ലാത്ത നാട്യങ്ങളാണ്.
(സെന്റര്‍ ഫോര്‍ സ്റ്റഡി ഓഫ് സൊസൈറ്റി ആന്‍ഡ് സെക്യുലറിസം പ്രസിഡന്റായ ലേഖകന്‍ ദ വയറില്‍ എഴുതിയത്)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോണ്‍ഗ്രസ് കള്ളപ്പണം എത്തിച്ചതിന് തെളിവുകളുണ്ട്; വൈകാതെ എല്ലാ വിവരങ്ങളും പുറത്തുവരുമെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

'ഹേമകമ്മിറ്റി പറഞ്ഞ കതകുമുട്ടുന്ന ജോലി പിണറായി പൊലിസ് ഏറ്റെടുത്തു; പനമ്പായയില്‍ നോട്ടുകെട്ടുകള്‍ കൊണ്ടുപോയ പാരമ്പര്യം കോണ്‍ഗ്രസിന്റേതല്ല: എം.എം ഹസന്‍

Kerala
  •  a month ago
No Image

യു.പിയിലെ ബുള്‍ഡോസര്‍ രാജ്; രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി; 25 ലക്ഷം രൂപ നഷ്ടപരിഹാരത്തിന് ഉത്തരവിട്ടു

National
  •  a month ago
No Image

'അഭിനന്ദനങ്ങള്‍ മൈ ഫ്രണ്ട്, ലോകസമാധാനത്തിനുവേണ്ടി ഒന്നിച്ച് പ്രവര്‍ത്തിക്കാം'; ട്രംപിന് ആശംസയറിയിച്ച് പ്രധാനമന്ത്രി

National
  •  a month ago
No Image

ആരോപണങ്ങളില്‍ കഴമ്പില്ല; ബലാത്സംഗക്കേസില്‍ നിവിന്‍ പോളിക്ക് ക്ലീന്‍ചിറ്റ്

Kerala
  •  a month ago
No Image

യു.എസ് തെരഞ്ഞെടുപ്പ്: റാഷിദ ത്‌ലൈബിനും ജയം 

International
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ടപകടം: ദുരിതാശ്വാസ നിധിയില്‍നിന്ന് 4 ലക്ഷം വീതം അനുവദിച്ചു

Kerala
  •  a month ago
No Image

യമുനാ നദീതീരത്ത് ഛൗത്ത് പൂജ നടത്താന്‍ അനുമതി നിഷേധിച്ച് ഡല്‍ഹി ഹൈക്കോടതി

National
  •  a month ago
No Image

'അമേരിക്കയുടെ സുവര്‍ണകാലം തുടങ്ങുന്നു' വിജയാഘോഷം തുടങ്ങി ട്രംപ്; നോര്‍ത് കരോലൈന, ജോര്‍ജിയയും ഉറപ്പിച്ചു, സ്വിങ് സീറ്റുകളിലും മുന്നേറ്റം

International
  •  a month ago
No Image

വംശീയതക്കുമേല്‍ തീപ്പൊരിയാവാന്‍ ഒരിക്കല്‍ കൂടി ഇല്‍ഹാന്‍ ഒമര്‍; ഇസ്‌റാഈല്‍ അനുകൂലിയായ റിപ്പബ്ലിക്കന്‍ എതിരാളിക്കെതിരെ മിന്നും ജയം

International
  •  a month ago