ക്യാമറാമാനും എഡിറ്ററും അഭിനേതാക്കളും വേണ്ട. ആശയം എഴുതിയാല്‍ വീഡിയോ ഉണ്ടാക്കി നല്‍കാന്‍ എ.ഐ
നിര്‍മ്മിത ബുദ്ധി സാങ്കേതികവിദ്യ സമൂഹത്തിലെ സമസ്ത മേഖലകളിലും വിപ്ലവം സൃഷ്ടിക്കുകയാണ്, തുടക്കകാലത്ത് മനുഷ്യന്റെ ജോലി ലഘൂകരിച്ചിരുന്ന എ.ഐ, പിന്നീട് മനുഷ്യനെ തന്നെ ഒഴിവാക്കി ജോലി ചെയ്യുന്നതിലേക്ക് പുരോഗമിച്ചിരിക്കുകയാണ്.ഇപ്പോഴിതാ ചാറ്റ് ജീപീറ്റിയുടെ നിര്‍മ്മാതാക്കളായ ഓപ്പണ്‍ എ.ഐ മറ്റൊരു പുത്തന്‍ എ.ഐ സാങ്കേതിക വിദ്യയുമായി രംഗത്തെത്തിയിരിക്കുകയാണ്.
സോറ എന്ന് പേര് നല്‍കിയിരിക്കുന്ന ഈ എ.ഐ സോഫ്റ്റ്‌വെയറിന് നമ്മള്‍ ടൈപ്പ് ചെയ്ത് നല്‍കുന്ന ആശയത്തില്‍ നിന്നും മനോഹരവും റിയലിസ്റ്റിക്കുമായ വീഡിയോകള്‍ നിര്‍മ്മിക്കാന്‍ സാധിക്കും.നിലവില്‍ പണികള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന സോറ എന്ന സോഫ്റ്റ് വെയറിന്റെ ബീറ്റാ വേര്‍ഷന്‍ കമ്പനി ഇതിനോടകം തന്നെ ലഭ്യമാക്കിയിട്ടുണ്ട്. എന്നാല്‍ തെരെഞ്ഞെടുത്ത ഉപഭോക്താക്കള്‍ക്ക് മാത്രമാകും ഇത് ലഭ്യമാകുക.
ഓപ്പണ്‍ എ.ഐ സോറയെ പരിശീലിപ്പിക്കാനായി വിവിധ വിഷ്വല്‍ ആര്‍ട്ടിസ്റ്റുകള്‍, ഡിസൈനര്‍മാര്‍, ഫിലിം നിര്‍മ്മാതാക്കള്‍ എന്നിവരുടെ പക്കല്‍ നിന്ന് ഡേറ്റകള്‍ സ്വീകരിക്കുകയാണ്.സോറ പുറത്തിറക്കുന്നതിന്റെ ഭാ?ഗമായി ഓപ്പണ്‍എഐയുടെ സിഇഒ സാം ആള്‍ട്ട്മാന്‍ തന്റെ എക്സ് അക്കൗണ്ടില്‍ നിരവധി വീഡിയോകളും പോസ്റ്റ് ചെയ്തിരുന്നു. സോറയുടെ സഹായത്താല്‍ നിര്‍മ്മിച്ചിരിക്കുന്ന വീഡിയോകളാണ് ആള്‍ട്ട്മാന്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. തികച്ചും റിയലിസ്റ്റിക്ക് ആയ തരത്തിലാണ് ഈ വീഡിയോകള്‍ കാണാന്‍ സാധിക്കുന്നത്.
സോറയുടെ ലോഞ്ച് തിയതി ഇദ്ദേഹം പുറത്ത് വിട്ടിട്ടില്ല എങ്കിലും അധികം വൈകാതെ തന്നെ ഇത് ഉപയോക്താക്കള്‍ക്ക് ആസ്വദിക്കാന്‍ സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.നിലവില്‍ പരമാവധി ഒരു മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള വീഡിയോകളാണ് സോറ ഉപയോഗിച്ച് നിര്‍മ്മിക്കാന്‍ സാധിക്കുന്നത്.
l
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."