വയനാട് വെറ്റിനറി കോളജിലെ വിദ്യാര്‍ഥിയുടെ മരണം; 12 വിദ്യാര്‍ഥികള്‍ക്ക് സസ്പെന്ഷന്
വയനാട് വെറ്റിനറി കോളജിലെ വിദ്യാര്‍ഥിയുടെ മരണം
മാനന്തവാടി: പൂക്കോട് വെറ്റിനറി കോളജിലെ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത് സംഭവത്തില്‍ 12 വിദ്യാര്‍ഥികള്‍ക്ക് സസ്പെന്ഷന്. ആത്മഹത്യ ചെയ്ത സിദ്ദാര്‍ത്ഥിനെ സഹപാഠികള്‍ ക്രൂരമായി മര്‍ദ്ദിച്ചിരുന്നതായി ആന്റി റാഗിംഗ് കമ്മിറ്റിയുടെ അന്വേഷണത്തില്‍ കണ്ടെത്തി. മൃതദേഹത്തില്‍ രണ്ടുദിവസത്തോളം പഴക്കമുള്ള പരുക്കുകള്‍ കണ്ടെത്തിയിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന് ലഭിച്ചേക്കും.
സീനിയര്‍ വിദ്യാര്‍ഥികള്‍ മര്‍ദിക്കുകയും പരസ്യവിചാരണ നടത്തുകയും ചെയ്തതായി കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബവും സഹപാഠികളും ആരോപിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വാലന്റൈന്‍സ് ദിനത്തില്‍ കോളജില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നും സുഹൃത്തുക്കളും സീനിയേഴ്സും ചേര്‍ന്ന് സിദ്ധാര്‍ത്ഥനെ മര്‍ദ്ദിച്ച് കെട്ടിതൂക്കിയെന്നുമാണ് കുടുംബത്തിന്റെ ആരോപണം.
കഴിഞ്ഞ 18 ന് ആയിരുന്നു നെടുമങ്ങാട് സ്വദേശി സിദ്ധാര്‍ത്ഥ് ജീവനൊടുക്കിയത്. ഹോസ്റ്റലിലെ ബാത്റൂമില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."