മൂന്നാം സീറ്റില്‍ വിട്ടുവീഴ്ചയ്ക്കില്ല;സമ്മര്‍ദം ശക്തമാക്കാന്‍ ലീഗ്
മൂന്നാം സീറ്റിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചക്ക് ലീഗ് തയ്യാറല്ലെന്ന് സൂചനകള്‍.നാളെ കൊച്ചിയില്‍ നടക്കുന്ന യുഡിഎഫ് യോഗം കോണ്‍ഗ്രസും ലീഗും മാത്രം പങ്കെടുക്കുന്ന ഉഭയകക്ഷി യോഗമാക്കി മാറ്റി. മുസ്‌ലീം ലീഗ് മൂന്നാം സീറ്റ് ആവശ്യം മുന്നോട്ടു വയ്ക്കുമ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം ഒട്ടും ഗൗരവമില്ലാതെ വിഷയത്തെ സമീപിച്ചതാണ് ലീഗിനെ പ്രകോപിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
മൂന്നാം സീറ്റിനു പകരം അടുത്ത് ഒഴുവു വരുന്ന രാജ്യസഭ സീറ്റ് നല്‍കാമെന്ന ഉറപ്പു നല്‍കാനും കോണ്‍ഗ്രസ് നേതൃത്വത്തിനായിട്ടില്ല.
കൂടിയാലോചനകളില്‍ പരസ്പരം ബഹുമാനമില്ലെങ്കില്‍ പിന്നെ കോണ്‍ഗ്രസ് നേതൃത്വത്തെ മാനിക്കേണ്ടതില്ലെന്ന നിലപാടിലേക്ക് മാറുകയാണ് മുസ്‌ലീം ലീഗ്.നിലപാടില്‍ നിന്ന് ഇനി പിറകോട്ട് പോകേണ്ടതില്ലെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ തന്നെ വ്യക്തമാക്കിയതോടെ യുഡിഎഫിനെ നിലനിര്‍ത്തേണ്ട ബാധ്യത ലീഗിന് മാത്രമല്ലെന്ന അഭിപ്രായത്തിലേക്ക് പാര്‍ട്ടി എത്തി.
കൊച്ചിയില്‍ നടക്കുന്ന കോണ്‍ഗ്രസ് ലീഗ് ഉഭയകക്ഷി ചര്‍ച്ചയില്‍ തീരുമാനമായില്ലെങ്കില്‍ കടുത്ത നിലപാടിലേക്ക് ലീഗ് പോയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
third seat of th -league decisive discussion tomorrow
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."