വിദേശ രാജ്യങ്ങളില്‍ നിരോധിച്ചിട്ടുള്ള ജനപ്രിയ ഇന്ത്യന്‍ ഭക്ഷണങ്ങള്‍
വിദേശ രാജ്യങ്ങളില്‍ നിരോധിച്ചിട്ടുള്ള ജനപ്രിയ ഇന്ത്യന്‍ ഭക്ഷണങ്ങള്‍
ഒരു രാജ്യത്തിന്റെ പാചകരീതി, അതിന്റെ ചരിത്രം, പൈതൃകം, സംസ്‌കാരം എന്നിവയെക്കുറിച്ചെല്ലാം വെളിപ്പെടുത്തുന്നവയാണ്. പല കാരണങ്ങളാല്‍ ഇന്ത്യയിലെ എല്ലായിടത്തുമുള്ള ഭക്ഷണങ്ങള്‍ വ്യത്യസ്തമാണ്.
കൊതിയോടെ നമ്മള്‍ കഴിക്കുന്ന പല ഭക്ഷണപദാര്‍ഥങ്ങളും വിദേശ രാജങ്ങളില്‍ നിരോധിച്ചവയാണെന്ന് നിങ്ങള്‍ക്ക് പുതിയ അറിവായിരിക്കും.. അത്തരം ചില ഭക്ഷണങ്ങളേതൊക്കെയാണ് നോക്കാം
സമൂസ
ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ലഘുഭക്ഷണമാണ് സമൂസ. എന്നാലിത് 2011 മുതല്‍ സൊമാലിയയില്‍ നിരോധിച്ചിരിക്കുന്നു, കാരണം സമൂസയുടെ ത്രികോണാകൃതി ക്രിസ്തുമതത്തിന്റെ പ്രതീകമായി സാമ്യമുള്ളതാണ്.
നെയ്യ്
ബിരിയാണിയും പായസവുമടക്കം ഇന്ത്യന്‍ ഭക്ഷണങ്ങളില്‍ ഒഴിച്ചുകൂടാനാവാത്ത ചേരുവയാണ് നെയ്യ്. ആയുര്‍വേദത്തില്‍ ഇതിന് ഔഷധപരിവേഷവുമുണ്ട്. എന്നാല്‍ അമേരിക്കയില്‍ നെയ്യ് നിരോധിച്ചിട്ടുണ്ട്. നെയ്യിന്റെ ഉപയോഗം, രക്തസമ്മര്‍ദ്ദം, ഹൃദയാഘാതം, പൊണ്ണത്തടി എന്നിവയ്ക്ക് കാരണമാകുമെന്ന ആശങ്കയാണ് കാരണം.
ച്യവനപ്രാശം
ഉല്‍പ്പന്നത്തില്‍ ഉയര്‍ന്ന അളവിലുള്ള ലെഡും മെര്‍ക്കുറിയും ഉണ്ടെന്ന ആശങ്കയുടെ പേരില്‍ 2005 മുതല്‍ കാനഡയില്‍ ച്യവനപ്രാശം നിരോധിച്ചിരിക്കുന്നു.
ച്യൂയിഗം
1992ല്‍ സിംഗപ്പൂരില്‍ ശുചിത്വം നിലനിര്‍ത്തുന്നതിന്റെ ഭാഗമായിട്ടാണ് ച്യൂയിംഗ് ഗം നിരോധിച്ചത്. പൊതുഇടങ്ങളില്‍ ഇവ ഉപേക്ഷിക്കുന്നതാണ് കാരണം.
കെച്ചപ്പ്
കൗമാരക്കാര്‍ക്കിടയില്‍ ആരോഗ്യകരമായ ഭക്ഷണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 2011ല്‍ ഫ്രാന്‍സില്‍ കെച്ചപ്പ് നിരോധിച്ചു
പോപ്പി സീഡ്‌സ്
മോര്‍ഫിന്‍ അടങ്ങിയതിനാല്‍ സിംഗപ്പൂരിലും തായ്‌വാനിലും സൗദി അറേബ്യയിലും യുഎഇയിലും പോപ്പി സീഡ്‌സ് നിരോധിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."