ഇനി ട്രക്കിലും ടാറ്റ തരംഗം; രണ്ട് മോഡലുകള്‍ പുറത്തിറങ്ങി
കാറുകള്‍ക്ക് പിന്നാലെ ട്രക്ക് വിപണിയും പിടിച്ചെടുക്കാനൊരുങ്ങുകയാണ് ടാറ്റ. അള്‍ട്രാ ടി9, അള്‍ട്ര ടി14 എന്നീ മോഡലുകളാണ ്ബ്രാന്‍ഡ് പുറത്തിറക്കാനൊരുങ്ങുന്നത് . ടാറ്റയുടെ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനുകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഈ വാഹനങ്ങള്‍ ടാറ്റ ആഫ്രിക്ക ഹോള്‍ഡിംഗ്‌സ് ലിമിറ്റഡുമായി സഹകരിച്ചാണ് ടാറ്റ ദക്ഷിണാഫ്രിക്കയില്‍ പുറത്തിറക്കിയിരിക്കുന്നത്.അള്‍ട്രാ ട്രക്കുകളില്‍ വാക്ക്ത്രൂ ക്യാബിന്‍, പവര്‍ സ്റ്റിയറിംഗ്, ഡാഷ്‌ബോര്‍ഡില്‍ ഘടിപ്പിച്ച ഗിയര്‍ ലിവര്‍, ബൂസ്റ്റര്‍അസിസ്റ്റഡ് ക്ലച്ച്, സുരക്ഷിതവും തടസവുമില്ലാത്തതുമായ ഡ്രൈവിംഗ് ഉറപ്പാക്കുന്നു. ഇതിന് സഹായകരമായ രീതിയിലാണ് സസ്‌പെന്‍ഡ് ചെയ്ത സീറ്റ് .അള്‍ട്രാ പ്ലാറ്റ്‌ഫോമില്‍ നിര്‍മ്മിച്ച ഈ ട്രക്കുകള്‍ വൈവിധ്യമാര്‍ന്ന ഫീച്ചറുകള്‍ ഉള്ളവയാണ്. ഉയര്‍ന്ന പ്രകടനം, കാര്യക്ഷമത കൂടുതല്‍ വരുമാനം എന്നിവക്കായി രൂപകല്‍പ്പന ചെയ്തിട്ടുള്ള മോഡലാണിത്.
വാഹനങ്ങള്‍ക്ക് പുറമേ മികച്ച ഉപയോക്തൃ സേവനവും ടാറ്റ നല്‍കുന്നുണ്ട്. ടാറ്റ മോട്ടോഴ്‌സ് വെഹിക്കിള്‍ വാഹനങ്ങളുടെ വാര്‍ഷിക മെയിന്റനന്‍സ് കരാറുകള്‍, അധിക വാറന്റി, മറ്റ് മൂല്യവര്‍ദ്ധിത സേവനങ്ങള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. 90 റീട്ടെയില്‍ കേന്ദ്രങ്ങളുടെ ശൃംഖല ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് പിന്തുണ നല്‍കും എന്ന് ടാറ്റ പറയുന്നു. ഉപഭോക്താക്കള്‍ക്ക് അവരുടെ ബിസിനസ് മുന്നോട്ട് കൊണ്ടുപോകാന്‍ സഹായകരമായ രീതിയിലാണ് വാണിജ്യ വാഹനങ്ങളുടെ രൂപകല്‍പ്പന. ടാറ്റ മോട്ടോഴ്‌സുമായി സഹകരിച്ച്, ദക്ഷിണാഫ്രിക്കന്‍ വാണിജ്യ വാഹന ലാന്‍ഡ്‌സ്‌കേപ്പിലെ നവീകരിക്കുന്നതാണ് പദ്ധതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."