ഗ്ലോബല്‍ അഡള്‍ട്ട് ടുബാക്കോ സര്‍വേ നാളെ തുടങ്ങും
കൊച്ചി: ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിനു വേïി നടത്തുന്ന രïാംഘട്ട ഗ്ലോബല്‍ അഡള്‍ട്ട് ടുബാക്കോ സര്‍വെ നാളെ കേരളത്തില്‍ ആരംഭിക്കും. അഖിലേന്ത്യാ തലത്തില്‍ നടത്തുന്ന സര്‍വേയുടെ ഭാഗമായാണ് ഈ സര്‍വേ നടത്തുന്നത്.
കേരളം, കര്‍ണാടക, തമിഴ്നാട്, പുതുച്ചേരി എന്നീ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൊച്ചി ആസ്ഥാനമായ സെന്റര്‍ ഫോര്‍ സോഷ്യോഇക്കണോമിക് ആന്റ് എന്വയണ്മെന്റല് സ്റ്റഡീസി (സി.എസ്.ഇ.എസ്)നാണ് സര്‍വെയുടെ ചുമതല.
പുകയില ഉപയോഗത്തിന്റെ വ്യാപ്തി, ഉപയോഗക്രമം, രീതികള്‍ എന്നിവ മനസ്സിലാക്കുകയും അതുവഴി പുകയില നിയന്ത്രണ പരിപാടികളില്‍ ആവശ്യമായ മെച്ചപ്പെടുത്തലുകളും തിരുത്തലുകളും നടത്തുകയുമാണ് സര്‍വെയുടെ ലക്ഷ്യം.
സ്ത്രീകളും പുരുഷന്മാരുമായ ഇന്വെസ്റ്റിഗേറ്റര്മാരടങ്ങുന്ന പഠനസംഘം കേരളത്തിലെ 83 വ്യത്യസ്ത കേന്ദ്രങ്ങളില്‍ വിവരശേഖരണം നടത്തും. ഓരോ കേന്ദ്രങ്ങളിലും സിസ്റ്റമാറ്റിക് റാന്‍ഡം സാമ്പ്ളിങ്ങ് അനുസരിച്ച് തെരഞ്ഞെടുത്ത 33 വീടുകളിലെ പതിനഞ്ചോ അതിനു മുകളിലോ പ്രായമുള്ളവരില്‍ നിന്നാണ് വിവരം ശേഖരിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."