HOME
DETAILS
MAL
ഫഹാഹീൽ - ദാറു തഅ്ലീമിൽ ഖുർആൻ മദ്റസ കുവൈത്ത് നാഷണൽ ഡേ ആഘോഷിച്ചു
backup
February 27 2024 | 10:02 AM
കുവൈത്ത് സിറ്റി: ഫഹാഹീൽ ദാറുത്തഅലീമിൽ ഖുർആൻ മദ്രസ്സയിൽ കുവൈത്ത് നാഷണൽ ഡേ യോടനുബന്ധിച്ച് മദ്രസ വിദ്യാർത്ഥികളും അധ്യാപകരും മാനേജ്മെന്റും രക്ഷിതാക്കളും സംയുക്തമായി ആഘോഷം സംഘടിപ്പിച്ചു.
ചെറിയ കുട്ടികൾ അവതരിപ്പിച്ച സ്കൗട്ടും വലിയ കുട്ടികളുടെ പരേഡും ആഘോഷത്തിന് വർണ്ണപകിട്ടേകി. മദ്രസ പ്രൻസിപ്പൽ ഉസ്താദ് അബ്ദുൽ ഗഫൂർ ഫൈസി നാഷണൽ ഡേ സന്ദേശവും KIC വിദ്യാഭ്യാസ വിംഗ് സെക്രട്ടറി ശിഹാബ് മാസ്റ്റർ ലിബറേഷൻ ഡേ സന്ദേശവും കൈമാറി. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ പ്രാർത്ഥന നടത്തി.
അബ്ദുസ്സലാം മുസ്ലിയാർ, അബ്ദുറഹ്മാൻ ഫൈസി, മുഹമ്മദലി ഫൈസി, ഹിബത്തുള്ള ഹുദവി, സയ്യിദ് ഫസൽ തങ്ങൾ ദാരിമി, ത്വാഹിർ വാഫി തുടങ്ങിയവർ പരിപാടി നിയന്ത്രിച്ചു. ഹുസൈൻ ദാരിമി യുടെ അധ്യക്ഷതയിൽ സംഘടിപ്പിച്ച പരിപാടിയിൽ നാസർ കാപ്പാട് സ്വാഗതവും മുഹമ്മദ് ഹസൻ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."