മാർച്ചിൽ രാജ്യത്ത് 14 ദിവസം ബാങ്കുകൾക്ക് അവധി; കേരളത്തിലെ അവധികൾ അറിയാം
മാർച്ചിൽ രാജ്യത്ത് 14 ദിവസം ബാങ്കുകൾക്ക് അവധി; കേരളത്തിലെ അവധികൾ അറിയാം
ന്യൂഡല്‍ഹി: 2024 മാർച്ചിൽ രാജ്യത്താകെ 14 ദിവസം ബാങ്കുകള്‍ക്ക് അവധിയാകും. പ്രാദേശിക, ദേശീയ അവധികള്‍ ഉൾപ്പെടെയാണ് അവധികൾ. കേരളത്തിൽ ആകെ മാർച്ച് മാസത്തിൽ ഒമ്പത് ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല. കേരളത്തില്‍ ഞായറാഴ്ചകളിലും രണ്ടാമത്തെ ശനിയാഴ്ചയും നാലാമത്തെ ശനിയാഴ്ചയും ശിവരാത്രിയും ദുഃഖ വെള്ളിയാഴ്ചയും ഉൾപ്പെടെയാണ് ഒമ്പത് അവധികൾ ഉള്ളത്.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ഹോളിഡേ കലണ്ടര്‍ അനുസരിച്ചാണ് മാര്‍ച്ചില്‍ മൊത്തം 14 അവധികള്‍ വരുന്നത്. ഹോളി വരുന്നതാണ് മാർച്ചിൽ അവധിയുടെ എണ്ണം വർധിക്കാൻ കാരണം. എന്നാൽ, അവധി സമയത്തും ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താന്‍ സാധിക്കും.
ആർബിഐ അനുസരിച്ചുള്ള രാജ്യത്തെ അവധി ദിനങ്ങൾ
മാർച്ച് 1: ചാപ്ച്ചർ കുട് (മിസോറം)
മാർച്ച് 3: ഞായറാഴ്ച
മാർച്ച് 8: ശിവരാത്രി
മാർച്ച് 9: രണ്ടാം ശനി
മാർച്ച് 10: ഞായറാഴ്ച
മാർച്ച് 17: ഞായറാഴ്ച
മാർച്ച് 22: ബീഹാർ ദിവസ് (ബീഹാർ)
March 23: നാലാം ശനി
March 24: ഞായറാഴ്ച
March 25: ഹോളി (കർണാടക, ഒഡിഷ, തമിഴ്നാട് , മണിപ്പൂർ, കേരളം, നാഗാലാൻഡ്, ബീഹാർ, ശ്രീനഗർ എന്നിവിടങ്ങളിൽ അവധിയില്ല)
March 26: യാവോസാങ് /ഹോളി (ഒഡിഷ, മണിപ്പൂർ, ബീഹാർ)
March 27: ഹോളി (ബീഹാർ)
March 29: ദുഃഖ വെള്ളി (ത്രിപുര, അസം, രാജസ്ഥാൻ, ജമ്മു കാശ്മീർ, ഹിമാചൽ പ്രദേശ്)
March 31: ഞായറാഴ്ച
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."