HOME
DETAILS
MAL
തരാന ഇ ഹിന്ദ് എകദിന പഠന ക്യാംപ് നടത്തി
backup
August 17 2016 | 20:08 PM
അലനല്ലൂര്‍ : സ്വാതന്ത്ര്യ ദിനാചരണത്തിന്റെ ഭാഗമായി കെ.എം.ഐ.സി തെയ്യോട്ടച്ചിറ വിദ്യാര്‍ത്ഥി സംഘടന ഇഫ്ശാഉസ്സുന്ന സ്റ്റുഡന്റ് അസോസിയേഷന്‍ (ഇസ്സ )ക്ക് കീഴില്‍ തരാന ഇ ഹിന്ദ് ഏകദിന പഠന ക്യാംപ് സംഘടിപ്പിച്ചു.
രണ്ട് സെഷനുകളിലായി നടത്തിയ ക്യാംപില്‍ രാവിലെ 'ഇന്ത്യ സ്വതന്ത്ര്യലബ്ദിക്കു ശേഷം ' എന്ന വിഷയത്തില്‍ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ അന്‍വര്‍ സാദത്തും ഉച്ചക്ക് ശേഷം നടന്ന സെഷനില്‍ 'ഇന്‍വസ്റ്റിഗേറ്റീവ് ജേണലിസം'എന്ന വിഷയത്തില്‍ സുപ്രഭാതം പാലക്കാട് ബ്യൂറോ ചീഫ് ഫൈസല്‍ കോങ്ങാടും പ്രഭാഷണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."