HOME
DETAILS

ഗുജറാത്ത് വംശഹത്യക്ക് 22 വര്‍ഷം, ഇഹ്‌സാന്‍ ജാഫ്രിയുടെ ക്രൂരമായ കൊലപാതകത്തിനും

  
backup
February 29 2024 | 03:02 AM

anniversary-of-gulberg-society-massacre-22-years-on

''..എന്റെ കുടുംബത്തിലെ 19 അംഗങ്ങള്‍ ക്രൂരമായി കൊല്ലപ്പെട്ടു. ഉമ്മ, ഭാര്യ, മകന്‍, സഹോദരങ്ങള്‍, ഒരു സഹോദരി, അമ്മായി, സഹോദരങ്ങളുടെ മക്കള്‍… എന്നിവരെല്ലാം കണ്‍മുന്നില്‍ കൊല്ലപ്പെട്ടു. അവര്‍ മരിച്ചത് ഭൂകമ്പത്തിലോ മറ്റ് പ്രകൃതിക്ഷോഭത്തിലോ ആയിരുന്നുവെങ്കില്‍ എനിക്ക് ഇത്ര വിഷമമോ വേദനയോ ഉണ്ടാവുമായിരുന്നില്ല. ഞാനവരുടെ വേര്‍പ്പാട് സഹിക്കുമായിരുന്നു. എന്നാല്‍ മൃതദേഹംപോലും തിരിച്ചറിയപ്പെടാത്ത വിധം അവരന്റെ കണ്‍മുന്നില്‍വച്ച് കൊല്ലപ്പെട്ടു..''- ഗുജറാത്ത് കലാപം നടന്ന് 22 വര്‍ഷം തികയുമ്പോള്‍, സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും ക്രൂരമായ കൂട്ടക്കൊലയെ അതിജീവിച്ച റഫീഖ് മന്‍സൂരി അന്നത്തെ ഇരുണ്ടദിനങ്ങള്‍ ഓര്‍ക്കുകയാണ്.
കൊല്ലപ്പെട്ടവരുടെ എണ്ണക്കൂടുതലിനപ്പുറം ക്രൂരതകൊണ്ടും ആസൂത്രണം കൊണ്ടും ഭരണകൂടത്തിന്റെ നിസ്സംഗതകൊണ്ടുംകൂടിയാണ് ഗുജറാത്ത് കലാപം ഇന്നും ഓര്‍ക്കപ്പെടുന്നത്.

കോണ്‍ഗ്രസ് മുന്‍ എം.പി ഇഹ്‌സാന്‍ ജാഫ്രിയടക്കം 69 പേരെ ചുട്ടുകൊന്ന ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ കലാപശേഷം സന്ദര്‍ശിച്ച അനുഭവം റഫീഖ് പങ്കുവയ്ക്കുന്നുണ്ട്. അഹമ്മദാബാദ് പൊലിസ് കനമ്മിഷനറുടെ വീട്ടില്‍നിന്ന് നാലഞ്ച് കിലോമീറ്റര്‍ ദൂരത്തിലാണ് ചമന്‍പുരയിലെ ഗുല്‍ബര്‍ഗ് സൊസൈറ്റി ഉള്ളത്. 19 വീടുകളും ഒരു അപ്പാര്‍ട്ട്‌മെന്റുമാണ് ഇവിടെയുള്ളത്. താമസിക്കുന്നതെല്ലാം സമ്പന്ന മുസ്ലിംകള്‍. ആകെ 100 ഓളം പേരായിരുന്നു താമസിച്ചത്. അതില്‍ 69 ഉം കൊല്ലപ്പെട്ടു.
കലാപശേഷം സന്ദര്‍ശിച്ചപ്പോള്‍ കാണുന്നത് ഓരോ വീടുകളുടെ ഗേറ്റും തകര്‍ക്കപ്പെട്ടതായാണ്. പുല്ലും കുറ്റിച്ചെടികുളും വളര്‍ന്നതാണ് പ്രേതഭൂമിയായി മാറിയ ആ ഭാഗത്തെ ഏകജീവനായി തോന്നിയത്.

സൊസൈറ്റിയിലെ 19 നമ്പര്‍ വീടായിരുന്നു ഇഹ്‌സാന്‍ ജാഫ്രിയുടെത്. പഴയകാല കോണ്‍ഗ്രസുകാരനെ പോലെ തികഞ്ഞ ഗാന്ധിയനായിരുന്നു ജാഫ്രി സാഹിബ്. ഗുജറാത്തിന്റെ മറ്റ് ഭാഗങ്ങളും അഹമ്മദാബാദിലുള്‍പ്പെടെ മുമ്പ് വര്‍ഗീയ കലാപങ്ങളുണ്ടായപ്പോഴെല്ലാം അതിവിടെ എത്തില്ലെന്ന ശുഭാപ്തിവിശ്വാസക്കാരനായിരുന്നു ജാഫ്രി. 2002 ഫെബ്രുവരി 28നാണ് ആ വിശ്വാസം ഇല്ലാതായത്. ആ സമ്പന്ന മുസ്ലിം ഏരിയയില്‍ നടന്ന കൂട്ടക്കൊലയുടെ ആദ്യ ഇരയും ജാഫ്രിയായിരുന്നു. അദ്ദേഹം അല്ലെങ്കില്‍ അദ്ദേഹത്തെപ്പോലൊരു ഉന്നതരാഷ്ട്രീയക്കാരന്‍ താമസിക്കുന്ന പ്രദേശത്ത് അക്രമികള്‍ എത്തുമെന്ന് അവിടെയുള്ളവരാരും ഒരിക്കലും കരുതിയിരുന്നില്ല.

ഗുല്‍ബര്‍ഗ് ഹൗസിങ് സൊസൈറ്റിയിലെ വീടുകള്‍

ജാഫ്രിയുടെ ഭാര്യ സാക്കിയ വീടിന്റെ ടെറസിന് മുകളില്‍ ഒളിച്ചിരുന്നതിനാല്‍ രക്ഷപ്പെട്ടു. രാവിലെ തന്നെ നൂറുകണക്കിന് അക്രമികള്‍ എത്തുകയുണ്ടായി. 200 ഓളം ഫോണ്‍കോളുകളാണ് അന്ന് ഇഹ്‌സാന്‍ ജാഫ്രി വിളിച്ചത്. രക്ഷപ്പെടാന്‍ തന്റെ എല്ലാ രാഷ്ട്രീയസ്വാധീനവും ജാഫ്രി ഉപയോഗിച്ചു. അവസാനമായി മുഖ്യമന്ത്രി നരേന്ദ്രമോദിയെക്കൂടി വിളിച്ചതോടെയാണ് പ്രതീക്ഷ അവസാനിച്ചത്. അതോടെ അക്രമികള്‍ക്ക് മുമ്പില്‍ വഴങ്ങാന്‍ ജാഫ്രി തീരുമാനിച്ചു. എന്നെ കൊലപ്പെടുത്തിക്കോളൂ മറ്റൊരാളെയും ഒന്നും ചെയ്യരുതെന്ന് ജാഫ്രി കേണപേക്ഷിച്ചു. അക്രമികള്‍ സൊസൈറ്റിയിലുള്ള ഓരോരുത്തരുടെയും വിശദാംശങ്ങള്‍ ശേഖരിച്ചാണ് എത്തിയത്. മരണം മുന്നില്‍ കണ്ടപ്പോള്‍ ജാഫ്രിയുള്‍പ്പെടെ എല്ലാവരും ഉച്ചത്തില്‍ കലിമ ശഹാദത്ത് (വിശ്വാസ സാക്ഷ്യ പ്രഖ്യാപനം) ഉച്ചത്തില്‍ ചൊല്ലി. പിന്നീട് നടന്നതൊന്നും പറയാനോ കേള്‍ക്കാനോ കഴിയാത്തതാണെന്നാണ് റഫീഖ് മന്‍സൂരി പറയുന്നു.
സംഭവം നടന്ന് 22 വര്‍ഷം പിന്നിട്ടു. ഇപ്പോഴും രാത്രി ശരിയായി ഉറക്കംവരാറില്ല. ഉറ്റവരുടെ സഹായത്തിനായുള്ള നിലവിളികളും നിരാശാജനകമായ വിലാപങ്ങളും എന്റെ മനസ്സില്‍ ഓടിയെത്തുന്നു.- റഫീഖ് മന്‍സൂരി പറഞ്ഞു.

കേസില്‍ ഇഹ്‌സാന്‍ ജാഫ്രിയുടെ വയോധികയായ വിധവ സാക്കിയാ ജാഫ്രി നിയമയുദ്ധം നടത്തി. അന്നത്തെ മുഖ്യമന്ത്രി മോദി ഇപ്പോള്‍ പ്രധാനമന്ത്രിയാണ്. മോദിക്കെതിരായ ഗൂഢാലോചന കുറ്റം സംബന്ധിച്ച് സാക്കിയ ജാഫ്രി സുപ്രിംകോടതിയില്‍ വരെ പോയെങ്കിലും നീതിലഭിച്ചില്ല. ഹരജികളെല്ലാം തള്ളി. ഹരജി തള്ളിയ സുപ്രിംകോടതി ബെഞ്ചിലെ അംഗമായിരുന്ന ജസ്റ്റിസ് എ.എം ഖാന്‍വില്‍കറെ, ചൊവ്വാഴ്ചയാണ് അഴിമതിവിരുദ്ധ ലോക്പാല്‍ അധ്യക്ഷനായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചത്.

Anniversary of Gulberg society massacre: 22 years on



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  2 days ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  2 days ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  2 days ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  2 days ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  2 days ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  2 days ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  2 days ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  2 days ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  2 days ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  2 days ago