തൃക്കരിപ്പൂർ മഹോത്സവം സംഘടിപ്പിച്ചു
അജ്‌മാൻ:അജ്‌മാൻ കെഎംസിസി തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റിയും വനിതാ വിങ് മണ്ഡലം കമ്മിറ്റിയും സംയുക്തമായി "തൃക്കരിപ്പൂർ മഹോത്സവം -2024" സംഘടിപ്പിച്ചു.അജ്‌മാൻ ഹീലിയോ ഗുഡ് എർത്ത് ഓർഗാനിക് ലക്ഷ്വറി റിസോർട്ടിൽ വെച്ച് നടന്ന പരിപാടി ഷാർജ കെഎംസിസി നേതാവ് മുഹമ്മദ് മണിയനോടി ഉദ്ഘാടനം ചെയ്തു.തൃക്കരിപ്പൂരിന് പുറത്ത് നടന്ന തൃക്കരിപ്പൂരുകാരുടെ ഈ മഹോത്സവം കുട്ടികൾക്കും കുടുംബങ്ങൾക്കും ഒരുപോലെ ആസ്വദിക്കാൻ ഉള്ളതായിരുന്നു.കുട്ടികളുടെ അറിവും കഴിവും കണ്ടെത്താൻ നേരത്തെ തന്നെ ഓൺലൈൻ മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നു.ഒപ്പം വേദിയിൽ വെച്ച് നടന്ന പരിപാടിയിൽ കുട്ടികളും മുതിർന്നവരും ഒരുപോലെ പങ്കെടുത്തു.
വൈകീട്ട് 4.00 മണിക്ക് തുടങ്ങി രാത്രി 12.00 മണി വരെ നീണ്ടു നിന്ന പരിപാടിയിൽ തൃക്കരിപ്പൂർ മണ്ഡലത്തിലെ പ്രവാസ ലോകത്ത് 40 വർഷം പൂർത്തിയാക്കിയവരെ ആദരിച്ചു.മണ്ഡലം കെഎംസിസി പ്രസിഡന്റ് ഖാദർ അത്തൂട്ടി ആദ്യക്ഷത വഹിച്ച ചടങ്ങിൽ ജമാൽ ബൈത്താൻ, അഷ്‌റഫ് താമരശ്ശേരി, അജ്‌മാൻ കെഎംസിസി സംസ്ഥാന ഓർഗാനൈസിങ് സെക്രട്ടറി അഷ്‌റഫ് നീർച്ചാൽ, വൈസ് പ്രസിഡന്റ് ഹസ്സൈനാർ കാഞ്ഞങ്ങാട്, അജ്‌മാൻ കെഎംസിസി കാസർഗോഡ് ജില്ലാ സെക്രട്ടറി ആസിഫ് പള്ളങ്കോട്, കൂടാതെ ദുബായ് കെഎംസിസി, ഷാർജ കെഎംസിസി നേതാക്കന്മാരും ആശംസകൾ നേർന്നു സംസാരിച്ചു.
മണ്ഡലം സെക്രട്ടറി ഇക്ബാൽ അബ്ദുള്ള സ്വാഗതവും മണ്ഡലം ട്രഷറർ അബ്ദുള്ള ബീരിച്ചേരി നന്ദി യും പറഞ്ഞു.
സലാഹുദ്ധീൻ വെള്ളാപ്പ്, കെ. എം. അബ്ദുൽ റഹ്മാൻ, മജീദ് ചൊവ്വേരി, സൈഫുദ്ധീൻ വടക്കുമ്പാട്, ഫർസിൻ ഹമീദ്,ഫൈസൽ കൂലേരി, ആഷിഖ് പടന്ന, ആസാദ്.എ.ജി.സി, വനിതാ വിങ്ങ് പ്രവർത്തകരായ ഫാത്തിമ ഖാദർ, സാജിദ ഇക്ബാൽ, മിലോഫാ ഫർസിൻ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."