സംസ്ഥാന ചലചിത്ര അവാര്‍ഡ് പാലക്കാട് സ്റ്റേഡിയം ഗ്രൗണ്ടില്‍
പാലക്കാട് : സംസ്ഥാന ചലചിത ്രഅവാര്ഡ് വിതരണം സെപ്റ്റംബര്‍ 18 ന് പാലക്കാട് സ്റ്റേഡിയം ഗ്രൗണ്ടില്‍ നടക്കുമെന്ന് സാംസ്കാരിക പട്ടികജാതി വികസന വകുപ്പ് മന്ത്രി എ.കെ.ബാലന് അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. പബ്ലിക് ലൈബ്രറി ഹാളില്‍ നടന്ന സംഘാടക സമിതി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സാസ്കാരിക രംഗത്തെ അപചയം ഒഴിവാക്കുന്നതിനും സിനിമാ മേഖലയെ ശക്തിപ്പെടുത്താനും സര്‍ക്കാര്‍ കൂടുതല്‍ ഇടപെടലുകള്‍ നടത്തുമെന്ന് മന്ത്രി പറഞ്ഞു. സിനിമയെ ഗ്രാമങ്ങളിലെത്തിക്കുകയും നാടന്‍ കലകളെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യും. ജില്ലയില്‍ ഒരു സാംസ്കാരിക നിലയം എന്ന പദ്ധതിക്ക് 40 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. പരിപാടികള്‍ അക്കാദമി ചെയര്മാന് കമല്‍ വിശദീകരിച്ചു. വൈകീട്ട് 6.30ന് പരിപാടികള്‍ തുടങ്ങുമെന്നും വിവിധ മേഖലകളിലായി 48 അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്നും ജെ.സി.ഡാനിയല്‍ അവാര്‍ഡായിരിക്കും ആദ്യം നല്‍കുക എന്നും അദ്ദേഹം പറഞ്ഞു.
അവാര്‍ഡ് ചടങ്ങിന് ശേഷം മൂന്ന് മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന സാംസ്കാരിക പരിപാടികളും നടക്കും. സംഗീത വിരുന്നും ചലചിത്ര ഗാനങ്ങള്‍ കോര്‍ത്തിണക്കിയ നൃത്തങ്ങളും അരങ്ങേറുന്നതിനും ഏകദേശ ധാരണയായിട്ടുണ്ട്. അര മണിക്കൂര്‍ നീളുന്ന ഹാസ്യ സ്കിറ്റും ഉണ്ടാവും.
മുഖ്യമന്ത്രി പിണറായി വിജയന്, മുന്‍ മുഖ്യമന്ത്രി വി.എസ്.അച്ചുതാനന്ദന്, സാംസ്കാരിക മന്ത്രി എ.കെ.ബാലന് എന്നിവര്‍ മുഖ്യ രക്ഷാധികാരികളും ടി.ആര്.അജയന് ജനറല്‍ കണ്‍വീനറുമായി സംഘാടകസമിതി രൂപീകരിച്ചു. ജില്ലയിലെ എം.പിമാര്‍, എം.എല്‍.എമാര്‍, മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് , രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ രക്ഷാധികാരികളാണ്.
അക്കാദമി സെക്രട്ടറി കമല്‍ ആണ് ചെയര്മാന്. ഇതിനുപുറമെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി 11 സബ് കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്. കെ.ശാന്തപ്പനാണ് ട്രഷറര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."