സിദ്ധാര്‍ത്ഥിന്റെ മരണം, സി.ബി.ഐ അല്ല ആര് കേസ് അന്വേഷിച്ചാലും ഒരു ചുക്കുമില്ല: സി.പി.എം വയനാട് ജില്ലാ സെക്രട്ടറി
കല്‍പ്പറ്റ: വയനാട്ടിലെ പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ വിശദീകരണവുമായി വയനാട് ജില്ലാ സെക്രട്ടറി പി ഗഗാറിന്‍.കേസ് സിബിഐ അല്ല ആര് അന്വേഷിച്ചാലും ഒരു ചുക്കുമില്ലെന്നും പി.ഗഗാറിന്‍ സിപിഎം സംഘടിപ്പിച്ച വിശദീകരണ യോഗത്തില്‍ പി ഗഗാറിന്‍ പറഞ്ഞു. പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പേരില്‍ തെറ്റായ പ്രചരണം നടക്കുകയാണെന്നും ഇടതുപക്ഷത്തെ വേട്ടയാടാന്‍ വലതുപക്ഷവും ചില മാധ്യമങ്ങളും ശ്രമിക്കുകയാണെന്നും ഗഗാറിന്‍ ആരോപിച്ചു.
ടി. സിദ്ദിഖ് എംഎല്‍എ രാഷ്ട്രീയം കളിക്കുകയാണ്.ഹോസ്റ്റല്‍ മുറിയില്‍ എംഎല്‍എമാരായ ടി. സിദ്ദീഖും ഐ.സി.ബാലകൃഷ്ണനും കോണ്‍ഗ്രസുകാരും അനധികൃതമായി കടന്നു. സിദ്ദിഖിന് എതിരെ പൊലീസ് കേസെടുക്കണം.കേസെടുക്കാന്‍ തയ്യാറായില്ലെങ്കില്‍ എടുപ്പിക്കാന്‍ സിപിഎമ്മിന് അറിയാം.
കേസ് സിബിഐ അല്ല ആര് അന്വേഷിച്ചാലും ഒരു ചുക്കുമില്ല. സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സമഗ്ര അന്വേഷണം വേണം. ഗവര്‍ണറുടേത് തീക്കളിയാണ്. ഗവര്‍ണര്‍ വൃത്തിക്കെട്ട മനുഷ്യനാണ്. ആര്‍എസ്എസിന്റെ ചെരുപ്പുനക്കിയാണ്. ഗവര്‍ണര്‍ ആണ് ഈ വിഷയത്തില്‍ ഇടപെട്ടതെന്നും പി ഗഗാറിന്‍ ആരോപിച്ചു.
പ്രതികളെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ട് പോയപ്പോള്‍ ജില്ലയിലെ മുതിര്‍ന്ന സിപിഎം നേതാവ് കൂടെയുണ്ടായിരുന്നുവെന്ന വാര്‍ത്തയ്ക്ക് സ്ഥിരീകരണമായി സി കെ ശശീന്ദ്രന്റെ പ്രതികരണവും നേരത്തെ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് പൂക്കോട് സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ വിശദീകരണവും വെല്ലുവിളിയുമായി പി ഗഗാറിന്‍ രംഗത്തെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."