ചൂട് അസഹനീയമാകുന്നുണ്ടോ? ഭക്ഷണ ശീലത്തില്‍ ഈ വ്യത്യാസങ്ങള്‍ വരുത്താം
നമ്മുടെ നാട്ടില്‍ ചൂട് ദിനംപ്രതി കടുക്കുകയാണ്. വേനലിലെ തളര്‍ച്ച,വേനല്‍ക്കാല രോഗങ്ങള്‍ എന്നിവ ശരീരത്തെ അധികം ബാധിക്കാതിരിക്കാന്‍ ഭക്ഷണശീലങ്ങളില്‍ കാര്യമായ വ്യത്യാസങ്ങള്‍ കൊണ്ട് വരേണ്ടതുണ്ട്.ശരീരത്തിലെ ചൂട് കുറയ്ക്കുന്നതും, ജലാംശമുള്ളതുമായ ഭക്ഷണപദാര്‍ത്ഥങ്ങളാണ് വേനലില്‍ കൂടുതലായും കഴിക്കേണ്ടത്. തണ്ണിമത്തന്‍ ഇതിനൊരു ഉദാഹരണമാണ്.
തണ്ണിമത്തന്‍ ദിവസേന കഴിക്കുന്നത് ചൂടില്‍ നിന്ന് രക്ഷതരും. തക്കാളി, പാവയ്ക്ക, പടവലം, വെണ്ടയ്ക്ക, വഴുതന, അമരയ്ക്ക, വെള്ളരി തുടങ്ങിയ പച്ചക്കറികള്‍ ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഉരുളക്കിഴങ്ങ്, കപ്പ, കൂര്‍ക്ക, വെളുത്തുള്ളി എന്നിവ മിതമായി ഉപയോഗിക്കുന്നതാണ് നല്ലത്.
മാമ്പഴം, വാഴപ്പഴം, മുന്തിരി, ഇളനീര്‍, ചെറുപഴം എന്നിവയും ദിവസവും കഴിക്കാം. ചൂട് കാലത്ത് ഉണ്ടാകാവുന്ന അതിസാരം, വയറു വേദന എന്നിവയ്‌ക്കെല്ലാം ശമനം നല്‍കുന്നതാണ് വാഴപ്പഴം. ശരീരത്തിലെ നീര്‍ക്കെട്ട് കുറയ്ക്കാനും പഴം സഹായിക്കും.ചെറുപയര്‍, ഉഴുന്ന്, തുവരപ്പരിപ്പ് എന്നിവ ചൂടു കുറയ്ക്കും. എന്നാല്‍ മുതിര, വന്‍പയര്‍, എള്ള് എന്നിവ ശരീരത്തിന്റെ ചൂടു കൂട്ടുകയാണ് ചെയ്യുന്നത്.
ചൂടുകാലത്ത് മാംസാഹാരവും കൊഴുപ്പേറിയ ആഹാരവും ഫാസ്റ്റ് ഫുഡും കുറയ്ക്കണം. മദ്യം അടക്കം എല്ലാ ലഹരിയും വേനല്‍ക്കാലത്ത് ഒഴിവാക്കാം. ഐസ്‌ക്രീം, ചോക്ലേറ്റ്, ചായ, കാപ്പി, ശീതളപാനീയങ്ങള്‍ എന്നിവയും പരമാവധി കുറയ്ക്കാം.ഇതിന് പുറമെ ആവശ്യത്തിന് വെള്ളം കുടിക്കേണ്ടതും,ഡയറ്റില്‍ മോര് ഉള്‍പ്പെടുത്തുന്നതും വേനല്‍ക്കാലത്ത് സഹായകരമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."